- Home
- /
- Learn & Earn
- /
- Cards
- /
- ചെക്കുകള്‍ നമ്മുടെ...

Summary
സുരക്ഷിതവും സൗകര്യപ്രദവുമായ സാമ്പത്തിക ഇടപാടിന് ചെക്കുകള്‍ അത്യന്താപേക്ഷിതമാണ്
ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരമ്പരാഗത പണമിടപാട് രീതികള്‍ കുറഞ്ഞ് വരികയാണ്. എങ്കിലും സുരക്ഷിത സാമ്പത്തിക ഇടപാട്...
ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരമ്പരാഗത പണമിടപാട് രീതികള്‍ കുറഞ്ഞ് വരികയാണ്. എങ്കിലും സുരക്ഷിത സാമ്പത്തിക ഇടപാട് എന്നുള്ള നിലയില്‍ ചെക്കുകള്‍ക്ക് ഇന്നും വലിയ സ്ഥാനമുണ്ട്. നമ്മള്‍ ചെക്ക് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവരാണ്. എന്നാല്‍ തുടക്കക്കാര്‍ക്ക് ഇതു സംബന്ധിച്ച ആശയക്കുഴപ്പമുണ്ടാകാം. ഇതൊഴിവാക്കാന്‍ ചെക്കുകളെ കുറിച്ച്
മനസിലാക്കേണ്ടതുണ്ട്.
എന്താണ് ചെക്ക്?
ഒരാളുടെ അക്കൗണ്ടില്‍ നിന്ന് ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ അക്കൗണ്ടിലേക്ക് ഒരു നിശ്ചിത തുക കൈമാറാന്‍ ബാങ്കുകളോട് ആവശ്യപ്പെടുന്ന ഡോക്യുമെന്റാണ് ചെക്ക്. ചെക്കില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരില്‍ പണം കൈമാറണം എന്നാണ് ബാങ്കിനോട് ആവശ്യപ്പെടുക. സുരക്ഷിതവും സൗകര്യപ്രദവുമായ സാമ്പത്തിക ഇടപാടിന് ചെക്കുകള്‍ അത്യന്താപേക്ഷിതമാണ്. ഇവിടെ പണം തട്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യത ഇല്ല എന്നു തന്നെ പറയാം.
ചെക്കില്‍ മൂന്ന് പാര്‍ട്ടികളാണുള്ളത്. ആദ്യത്തെ ആള്‍ ഡ്രോയര്‍ (Drawer) എന്നറയിപ്പെടും. അതായത് ചെക്ക് നല്‍കുന്ന അക്കൗണ്ട് ഉടമ. ബാങ്കാണ് ഡ്രോയി (Drawee). ആര്‍ക്ക് വേണ്ടിയാണോ ചെക്ക് നല്‍കുന്നത് അയാള്‍ പേയി (Payee). ചെക്കില്‍ അക്കൗണ്ടുടമയുടെ ഒപ്പ് നിര്‍ബന്ധമാണ്. ചെക്കില്‍ എഴുതുന്ന തുക അക്കൗണ്ടിലുള്ള തുക തന്നെയായിരിക്കണം. ആവശ്യപ്പെടുന്ന സമയത്ത് പണമായി നല്‍കുന്നു എന്നതാണ്
ചെക്കിന്റെ പ്രത്യേകത.
വിവിധ തരം ചെക്കുകളെ അറിയാം.
ബേറര്‍ ചെക്ക്
ചെക്കുമായി ബാങ്കില്‍ ചെല്ലുന്നത് ആരാണോ അയാള്‍ക്ക് പണം ലഭിക്കുമെങ്കില്‍ അതാണ് ബേറര്‍ ചെക്ക്. ഇവിടെ പണം നല്‍കുന്നത് ഇന്ന് ആള്‍ക്കെന്ന് ബാങ്കില്‍ രേഖകള്‍ ഉണ്ടാകില്ല. ചെക്കുമായി ചെല്ലുന്ന ആള്‍ക്ക് പണം വാങ്ങാം. ചെക്ക് മോഷ്ടിക്കപ്പട്ടതാണെങ്കിലും ഇവിടെ പണം കൈമാറ്റം ചെയ്യപ്പെടും.
ക്രോസ്ഡ് ചെക്ക്
ചെക്കിന് ഇടത് മൂലയില്‍ സമാന്തരമായി രണ്ട് വരകള്‍ ചെരിവോടെ വരച്ചാണ് ചെക്ക് ക്രോസ് ചെയ്യുക. ഇപ്രകാരം ചെയ്ത ചെക്കുകള്‍ മാറി പണമാക്കണമെങ്കില്‍ അക്കൗണ്ടിലൂടെ വേണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആര്‍ക്കും ഈ ചെക്ക് മാറാനാവില്ല. ചെക്കില്‍ പറഞ്ഞരിക്കുന്ന വ്യക്തിക്ക് അയാളുടെ അക്കൗണ്ട് വഴിയാകും പണം കൈമാറുക.
ഓര്‍ഡര്‍ ചെക്ക്
ഇവിടെ ചെക്കിലെ പേരുകാരനാവും ബാങ്ക് പണം നല്‍കുക. പണം നല്‍കുന്നതിന് മുമ്പായി ഇത് ഉറപ്പ് വരുത്തുകയും ചെയ്യും.
സ്‌റ്റെയില്‍ ചെക്ക്
കാലാവധി തീര്‍ന്ന ചെക്കാണ് ഇത്. സാധാരണ ചെക്ക് മൂന്ന് മാസത്തെ കാലാവധിയ്ക്കാണ് നല്‍കുന്നത്. ഈ പരിധി കഴിഞ്ഞാല്‍ അസാധുകവാകും.
വണ്ടി ചെക്ക്
ചെക്ക് ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ക്രിമിനല്‍ പ്രവര്‍ത്തനത്തെ വണ്ടിചെക്ക് കേസ് എന്ന് പറയാറുണ്ട്.