image

12 Jan 2022 4:04 AM GMT

Banking

ഡിജിറ്റല്‍ പണമിടപാട് വഴിയില്‍ മുടങ്ങിയോ? നഷ്ടപരിഹാരം ലഭിക്കും

MyFin Desk

ഡിജിറ്റല്‍ പണമിടപാട് വഴിയില്‍ മുടങ്ങിയോ? നഷ്ടപരിഹാരം ലഭിക്കും
X

Summary

ചെറുപ്പക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട പണവിനിമയ മാര്‍ഗമാണ് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍. എ ടി എം കാര്‍ഡ് ഉപയോഗിച്ചുള്ള പണകൈമാറ്റം, വാലറ്റ് ട്രാന്‍സാക്ഷന്‍, ഓണ്‍ലൈന്‍ പണക്കൈമാറ്റം ഇവയെല്ലാം ഇന്ന് വ്യാപകമാണ്


ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന നിങ്ങള്‍ പേടിഎം വഴിയോ ഫോണ്‍ പേ യിലൂടെയോ പണം കൈമാറുമ്പോള്‍ അത്...

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന നിങ്ങള്‍ പേടിഎം വഴിയോ ഫോണ്‍ പേ യിലൂടെയോ പണം കൈമാറുമ്പോള്‍ അത് ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ എന്തു ചെയ്യൂം? ഇതിന് ആരാണ് ഉത്തരവാദി? ബാങ്കുകളോ ഫിന്‍ടെക് കമ്പനികളോ?

ചെറുപ്പക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട പണവിനിമയ മാര്‍ഗമാണ് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍. എ ടി എം കാര്‍ഡ് ഉപയോഗിച്ചുള്ള പണകൈമാറ്റം, വാലറ്റ് ട്രാന്‍സാക്ഷന്‍, ഓണ്‍ലൈന്‍ പണക്കൈമാറ്റം ഇവയെല്ലാം ഇന്ന് വ്യാപകമാണ്. ഇവിടെയെല്ലാം മറഞ്ഞിരിക്കുന്ന തട്ടിപ്പ് സാധ്യതകള്‍ ഉണ്ടെങ്കിലും ആര്‍ ബി ഐ യും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇതിനെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരം ഇടപാടുകള്‍ ലക്ഷ്യത്തിലെത്താറില്ല എന്നതാണ് വാസ്തവം. ഇങ്ങനെ വന്നാല്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം നമുക്ക് നഷ്ടപരിഹാരം തരുമോ?

നഷ്ടം പരിഹരിക്കും

ഇങ്ങനെ എടിഎം, കാര്‍ഡ്, വാലറ്റ്, ഓണ്‍ലൈന്‍ പണക്കൈമാറ്റം നടത്തുമ്പോള്‍ ലക്ഷ്യത്തിലെത്താതെ വന്നാല്‍ ബാങ്ക് അതിന് ഉത്തരവാദിയായിരിക്കും. എന്നാല്‍ ഇത് പരിഹരിക്കാന്‍ ചുരുങ്ങിയ സമയപരിധി ആര്‍ ബി ഐ നല്‍കിയിട്ടുണ്ട്. സമയ പരിധിക്കുള്ളില്‍ ഇത് പരിഹരിച്ചില്ലെങ്കില്‍ ആര്‍ ബി ഐ ചട്ടമനുസരിച്ച് നഷ്ടപരിഹാരം നല്‍കാനും ബാങ്ക് ബാധ്യസ്ഥമാണ്. പണക്കൈമാറ്റം നടത്തുമ്പോള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ ഇക്കാര്യം മനസില്‍ വയ്ക്കുക. ഇങ്ങനെ അനിശ്ചിതത്വത്തിലാവുന്ന ഒരോ ദിവസത്തിനും ബാങ്ക് 100 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

വാലറ്റിന് രണ്ട് ദിവസം

യുവജനങ്ങള്‍ സര്‍വസാധാരണമായിട്ട് ഉപയോഗിക്കുന്നതാണ് വാലറ്റ്. ഫോണ്‍ പേ,പേടിഎം, മൊബിക്‌വിക് തുടങ്ങിയവയെല്ലാം നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഇവ തമ്മിലുള്ള പണവിനിമയവും ആര്‍ ബി ഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2022 ഏപ്രില്‍ മാസത്തോടെ ഇതു നിലവില്‍ വരും. ഇങ്ങനെ ഒരു വാലറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പണം കൈമാറുമ്പോള്‍ പരാജയപ്പെട്ടാല്‍ സെറ്റില്‍മെന്റിന് അനുവദിക്കപ്പെട്ടിരിക്കുന്ന ദിവസം രണ്ടാണ്. അതു കഴിഞ്ഞാല്‍ ദിവസം 100 രൂപ നഷ്ടപരിഹാരം നല്‍കണം.

എ ടി എം പറ്റിച്ചു

എടിഎംല്‍ ഇത് സാധാരണ സംഭവിക്കുന്നതാണ്. നമ്മള്‍ ഡെബിറ്റ് കാര്‍ഡ് മെഷിനിലിട്ട് പിന്‍ നമ്പറും നല്‍കിയ ശേഷം പണം അക്കൗണ്ടില്‍ നിന്ന് കുറഞ്ഞതായി സന്ദേശം ലഭിക്കും. എന്നാല്‍ മെഷീന്‍ ആ പണം നല്‍കാതിരിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അടുത്ത അഞ്ച് പ്രവൃത്തി ദിനത്തിനുള്ളില്‍ ഇത് പരിഹരിക്കപ്പെടണമെന്നാണ് ചട്ടം. അല്ലെങ്കില്‍ ദിവസം 100 രൂപ വീതം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.

കാര്‍ഡ് നിന്നുള്ള വിനിമയം

കാര്‍ഡില്‍ നിന്ന് കാര്‍ഡിലേക്കുള്ള പണകൈമാറ്റത്തില്‍ പണം പോകുകയും ഗുണഭോക്തൃ കാര്‍ഡിലേക്ക് എത്താതിരിക്കുകയും ചെയ്താല്‍ രണ്ട് പ്രവൃത്തി ദിനത്തിനുള്ളില്‍ പണം തിരികെ എത്തിയിരിക്കണമെന്നാണ് നിയമം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ദിവസം 100 രൂപ വീതം നഷ്ടപരിഹാരം ബാങ്ക് നഷ്ടപരിഹാരം നല്‍കണം. കടകളിലും മറ്റ് കച്ചവട കേന്ദ്രങ്ങളിലും കാര്‍ഡില്‍ നിന്ന് പണം നഷ്ടപ്പെട്ട് സന്ദേശം ലഭിക്കാതിരുന്നാല്‍ അഞ്ച് ദിവസത്തിനുളളില്‍ പണം അക്കൗണ്ടിലെത്തിയിരിക്കണമെന്നാണ് ചട്ടം.