image

12 Jan 2022 6:36 AM GMT

Startups

എന്താണ് സ്റ്റാര്‍ട്ടപ്പിലെ ഇന്‍ക്യുബേറ്റര്‍?

MyFin Desk

എന്താണ് സ്റ്റാര്‍ട്ടപ്പിലെ ഇന്‍ക്യുബേറ്റര്‍?
X

Summary

മികച്ച ആശയങ്ങള്‍ ആണെങ്കിലും ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാറില്ല.


മികച്ച ആശയങ്ങള്‍ ആണെങ്കിലും ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാറില്ല. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്...

മികച്ച ആശയങ്ങള്‍ ആണെങ്കിലും ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാറില്ല. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ രീതിയില്‍ പിന്തുണ നല്‍കി വിജയിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍. വര്‍ക്ക് സ്പേസ്, സീഡ് ഫണ്ടിംഗ്, മെന്ററിംഗ്, എന്നിങ്ങനെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കിക്കൊണ്ട് ഒരു സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ക്യുബേറ്ററുകള്‍ സംരംഭകരെ സഹായിക്കുന്നു. ഒരു സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററിന്റെ ഏക ഉദ്ദേശം സംരംഭകരെ അവരുടെ ബിസിനസ്സ് വളര്‍ത്താന്‍ സഹായിക്കുക എന്നതാണ്.

സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകള്‍ സാധാരണയായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളാണ്. സാധാരണയായി സര്‍ക്കാറോ, സ്വകാര്യ സ്ഥാപനങ്ങളോ ഇന്‍ക്യുബേറ്ററുകള്‍ നടത്താറുണ്ട്. സിവില്‍ ഗ്രൂപ്പുകള്‍, സ്റ്റാര്‍ട്ടപ്പ് ഓര്‍ഗനൈസേഷനുകള്‍ അല്ലെങ്കില്‍ വിജയകരമായ സംരംഭകര്‍ രൂപീകരിച്ച മറ്റ് നിരവധി ഇന്‍ക്യുബേറ്ററുകളും നിലവിലുണ്ട്.

അമിറ്റി ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍, ഏഞ്ചല്‍ പ്രൈം, സിഐഐഇ ഐഐഎംഎ, ഐഎഎന്‍ ഇന്‍ക്യുബേറ്റര്‍ ഇവയൊക്കെ ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകളാണ്.

എന്തിനുവേണ്ടിയാണ് ഇന്‍ക്യുബേറ്റര്‍?

  • സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ച വേഗത്തിലാക്കാന്‍

സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനും ബിസിനസ് വികസിപ്പിക്കാനാവശ്യമായ സഹായങ്ങള്‍ക്കും ഇന്‍ക്യുബേറ്ററിനെ ആശ്രയിക്കാം. ഒരു ഇന്‍ക്യുബേറ്ററിലൂടെ നിങ്ങള്‍ക്ക് ആക്സസ് നേടാനാകുന്ന നെറ്റ്വര്‍ക്കിംഗ്, ഫണ്ടിംഗ്, മെന്റര്‍ഷിപ്പ് അവസരങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം. ബിസിനസ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്‍ക്യുബേറ്റര്‍ വഴി ലഭിക്കുന്ന ബന്ധങ്ങള്‍ കമ്പനിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചേക്കാം.

  • ബിസിനസ് ഫോക്കസ് നിലനിര്‍ത്താന്‍

പുതിയ ബിസിനസ് ആയാലും വര്‍ഷങ്ങളായി നടത്തുന്ന സംരംഭമായാലും, നിങ്ങളുടെ ബിസിനസ്സ് വളരുന്ന ഘട്ടത്തില്‍ ഫോക്കസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന വളരെ ആവശ്യമായ ചില പദ്ധതികള്‍ ഇന്‍കുബേറ്ററുകള്‍ക്ക് നല്‍കാന്‍ കഴിയും.

  • ഫണ്ടിങ്

നിക്ഷേപകരുമായി ആവശ്യമുള്ള ഫണ്ട് കൈമാറ്റം സുഗമമാക്കുന്ന ധാരാളം ഇന്‍കുബേറ്ററുകളുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിങ്ങ് അവസരങ്ങള്‍ ലഭ്യമാക്കുന്നു. ഇന്‍കുബേറ്റര്‍ ഉപയോഗിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ നിരവധി നിക്ഷേപകര്‍ ഉണ്ട്. ഈനിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഫണ്ടിങ്ങും മറ്റ്
സേവനങ്ങളും നല്‍കുന്നു.

  • പാര്‍ട്ട്ണര്‍ഷിപ്പ്

ഏതൊരു ബിസിനസ് വളര്‍ത്തുന്നതിനും പ്രധാനമാണ് പാര്‍ട്ടനര്‍ഷിപ്പ്. ഒരു പങ്കാളിത്ത വ്യവസായമാകുമ്പോള്‍ കമ്പനിയുടെ എക്‌സ്‌പോഷര്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ഇന്‍ക്യുബേറ്ററില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങളുടെ ടീമുമായി സഹകരിക്കാന്‍ കഴിയുന്ന മറ്റ് സ്റ്റാര്‍ട്ടപ്പുകളെ കണ്ടുമുട്ടാനുള്ള സാധ്യതയുമുണ്ട്.

  • നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍

ആളുകള്‍ക്ക് താല്‍പ്പര്യമുള്ള ഒരു ഉല്‍പ്പന്നമോ സേവനമോ ഉപയോഗിച്ച് പുതിയൊരു ബിസിനസാരംഭിച്ച് വിജയിച്ചാല്‍ അത് വളരെ ആത്മവിശ്വാസം നല്‍കുന്നു. എന്നിരുന്നാലും, ഒരു സ്റ്റാര്‍ട്ടപ്പില്‍ ഈ വിജയം തുടരണമെങ്കില്‍ നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് വലിയൊരു സഹായമാണ് ഇന്‍ക്യുബേറ്ററുകള്‍. ആവശ്യങ്ങള്‍ ചെറുതോ വലുതോ ആയാലും ഇവയെ ആശ്രയിക്കാം. അതുകൊണ്ടു തന്നെ ഒരുപാട് ബിസിനസ് സംരഭങ്ങള്‍ ഇന്നും നല്ല രീതിയില്‍ ഇന്ത്യയില്‍ മുന്നോട്ട് പോകാനുള്ള കാരണങ്ങളില്‍ ഒന്നാണ് ഇന്‍ക്യുബേറ്റര്‍.