- Home
- /
- Personal Finance
- /
- Insurance
- /
- ശരീരം 'ഫിറ്റാക്കൂ',...
Summary
പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇവയെല്ലാം തടിച്ച പ്രകൃതക്കാരെ വേഗം ബാധിക്കും.
ഒബിസിറ്റി അല്ലെങ്കില്‍ പൊണ്ണത്തടിക്ക് പല കാരണങ്ങളുണ്ട്. ജീവിത ശൈലി കൊണ്ടും ഭക്ഷണ രീതി കൊണ്ടും ഒരാളുടെ ശരീരം തടിക്കാം. പാരമ്പര്യമായും...
ഒബിസിറ്റി അല്ലെങ്കില്‍ പൊണ്ണത്തടിക്ക് പല കാരണങ്ങളുണ്ട്. ജീവിത ശൈലി കൊണ്ടും ഭക്ഷണ രീതി കൊണ്ടും ഒരാളുടെ ശരീരം തടിക്കാം. പാരമ്പര്യമായും അല്ലാതെയുമുള്ള മറ്റ് പല കാരണങ്ങള്‍ക്കൊണ്ടും ഇത് സംഭവിക്കാം. എന്തു തന്നെയാണെങ്കിലും ശരീരത്തിന്റെ ഈ അവസ്ഥ പല അസുഖങ്ങള്‍ക്കും കാരണമാകും. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇവയെല്ലാം തടിച്ച പ്രകൃതക്കാരെ വേഗം ബാധിക്കും. അതായത് പൊണ്ണത്തടി പല രോഗങ്ങള്‍ക്കും കാരണമാണ്. ആയുര്‍ ദൈര്‍ഘ്യത്തിലും ഇവിടെ കുറവ് വരാം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇത് അറിയാം. അതുകൊണ്ടാണ് തടിച്ച ശരീരപ്രകൃതിയുള്ളവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ സാധാരണക്കാരേക്കാള്‍ വര്‍ധന വരുത്തുന്നത്.
30-50 ശതമാനം അധികം
ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ എല്ലാം നല്‍കേണ്ടതാണ്. ഇങ്ങനെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിസ്‌ക് കണക്കാക്കിയാണ് പോളിസികളുടെ പ്രീമിയം തുക നിശ്ചയിക്കുക. ബോഡി മാസ് ഇന്‍ഡക്‌സ് (ബി എം ഐ) 30, 35 ന് മുകളിലുള്ള ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കണമെങ്കില്‍ പ്രീമിയം കൂടുതല്‍ നല്‍കേണ്ടി വരും. ഇവിടെ റിസ്‌ക് കൂടിയതായതിനാല്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും വ്യത്യസ്ത നിരക്കുകളിലാവും പ്രീമിയം തുക ഈടാക്കുക. സാധാരണ നിലയില്‍ അമിത വണ്ണക്കാരുടെ പ്രീമിയത്തില്‍ 25-50 ശതമാനം വര്‍ധനയുണ്ടാകാറുണ്ട്. റിസ്‌ക് അനുസരിച്ചും മറ്റ് ഘടകങ്ങള്‍ വിലയിരുത്തിയും വിവിധ കമ്പനികള്‍ വ്യത്യസ്ത നിരക്കാവും അധിക തുകയായി ഈടാക്കുക.
മദ്യപാനം, പുകവലി
ഇന്ത്യയില്‍ 13.5 കോടി ജനങ്ങള്‍ അമിത വണ്ണം മൂലമുള്ള പ്രയാസം നേരിടുന്നവരാണെന്നാണ് കണക്കുകള്‍. പ്രായം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കാലവസ്ഥ, മറ്റ് സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ ഇവയെല്ലാം ഒബിസിറ്റിയുടെ പിന്നില്‍ ഉണ്ട്. ഇന്‍ഷുറന്‍സ് പോളിസികള്‍ റിസ്‌ക് കൂടുതലുള്ളവര്‍ക്ക് കൂടുതല്‍ പ്രീമിയം ഈടാക്കാറുണ്ട്. പുകവലിക്കുന്നവര്‍, മദ്യപാന ശീലമുള്ളവര്‍, മറ്റ് ലഹരി ഉപയോഗിക്കുന്നവര്‍ ഇത്തരക്കാര്‍ക്കെല്ലാം സാധാരണയിലും കവിഞ്ഞ തുകയാകും പ്രീമിയമായി ഈടാക്കുക. എതാണ്ട് ഇതേ മാനദണ്ഡം തന്നെയാണ് അമിത വണ്ണമുള്ളവരുടെ കാര്യത്തിലും. അമിത വണ്ണമുള്ള ആളുകളില്‍ ഉയര്‍ന്ന ബ്ലഡ് പ്രഷറിന് സാധ്യത ഏറെയാണ്. അതുകൊണ്ട് പക്ഷാഘാതം പോലുള്ള രോഗങ്ങള്‍ക്ക് സാധ്യത തള്ളാന്‍ ആവില്ല. ഇതുപോലെ പല മാരക രോഗങ്ങള്‍ക്കും സാധ്യത ഇവിടെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ കൃത്യമായ വ്യായാമത്തിലൂടെ ശരീരം 'ഫിറ്റ്' ആക്കി മാറ്റുക. ഇത് ആരോഗ്യമുള്ള ശരീരത്തെ സൃഷ്ടിക്കുമെന്ന് മാത്രമല്ല ജീവിത ചെലവും കുറയ്ക്കും. വണ്ണം കുറച്ചാല്‍ പ്രീമിയവും കുറയും. നേരെ തിരിച്ചും.