image

12 Jan 2022 1:55 AM GMT

Cards

സി ടി എസ് ചെക്ക് ട്രാന്‍സാക്ഷന്‍ അറിയാം

MyFin Desk

സി ടി എസ് ചെക്ക് ട്രാന്‍സാക്ഷന്‍ അറിയാം
X

Summary

ചെക്ക് ക്ലിയറിംഗില്‍ നിങ്ങള്‍ അറിയേണ്ടതെല്ലാം


വേഗത്തിലും പിശകുകള്‍ ഇല്ലാതെയും ചെക്കുകളുടെ ക്ലിയറിംഗ് സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ചെക് ട്രങ്ക്ഷന്‍ സിസ്റ്റം എന്ന സി ടി എസ് സംവിധാനം. ചെക്കുകളുടെ ക്ലിയറിംഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാങ്കേതമാണിത്. ചെക്കുകള്‍ പലപ്പോഴും ബാങ്കില്‍ നല്‍കി കളക്ഷന് അയച്ച് പണം അക്കൗണ്ടിലേക്കെത്തുമ്പോള്‍ കാലത്താമസമുണ്ടാകാറുണ്ട്. എല്ലാ ബാങ്ക് ബ്രാഞ്ചുകളും സി ടി എസിലേക്ക് വരുന്നതോടെ ചെക്ക് ക്ലിയറിംഗ് കൂടുതല്‍ വേഗത്തിലാകും.

ഇവിടെ നേരിട്ട് ചെക്ക് ഒരു ബാങ്കില്‍ നിന്ന് മറ്റൊന്നിലേക്ക് അയക്കുന്നതിന് പകരം ഇലക്ട്രോണിക് ഇമേജുകളാണ് കൈമാറുക. 2021 സെപ്റ്റര്‍ മുതല്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ബ്രാഞ്ചുകളിലും ഇത് നടപ്പാക്കിയിട്ടുുണ്ട്. മുമ്പ് പ്രധാന ക്ലിയറിംഗ് ഹൗസുകളില്‍ മാത്രം നിലവിലുണ്ടായിരുന്ന ഈ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കിയതോടെ ചെക്ക് ക്ലിയറിംഗ് കൂടുതല്‍ വേഗത്തിലായി. 2010 ല്‍ കൊണ്ടുവന്ന ഈ സംവിധാനം 1,50,000 ബാങ്ക് ബ്രാഞ്ചുകളെ ഉള്‍ക്കൊള്ളുന്നുണ്ട്. ഇതിലേക്കാണ് 18,000 ബാങ്ക് ബ്രാഞ്ചുകളെ കൂടി ഉള്‍പ്പെടുത്താന്‍ ആര്‍ ബി ഐ നിര്‍ദേശിച്ചത്.

സി ടി എസ്

ഇമേജുകള്‍ പരിശോധിച്ച് ചെക്ക് ക്ലിയറന്‍സ് നടത്തുന്ന സംവാധാനമാണിത്. ഇവിടെ എം ഐ സി ആര്‍ കോഡ്, തീയതി, ചെക്ക് സമര്‍പ്പിക്കേണ്ട ബാങ്ക് ഇത്തരം വിശദവിവരങ്ങള്‍ അടക്കം ചെക്കിന്റെ ഇലക്ട്രോണിക് പതിപ്പാണ് ക്ലിയറന്‍സിന് അയക്കുന്നത്. ഇലക്ട്രോണിക് ആയി അയക്കുന്നതുകൊണ്ട് തട്ടിപ്പിനുളള സാധ്യത കുറവാണ്. അതുപോലെ ഫിസിക്കലായി കൈമാറുമ്പോള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഇവിടെ ഇല്ലാതാകുന്നു. വിവിധ നഗരങ്ങളിലെ ചെക്കുകളും കാലതാമസമില്ലാതെ ക്ലിയര്‍ ചെയ്യപ്പെടും. ആര്‍ക്കാണോ പണം ലഭിക്കേണ്ടത് അവരുടെ അക്കൗണ്ടില്‍ ഇത് വേഗത്തിലെത്തും എന്നതാണ് പ്രധാന നേട്ടം. 24 മണിക്കൂറിനകം ചെക്കിന്റെ ക്ലിയറിംഗ് നടക്കും.

വിവിധ ഘട്ടങ്ങള്‍

ഇവിടെ നിങ്ങള്‍ ചെക്ക് ബാങ്കിന് നല്‍കുമ്പോള്‍ (കളക്ടിംഗ് ബാങ്ക്) അതിലെ ഇലക്ട്രോണിക് ഇമേജ് റെക്കോഡ് ചെയ്യുന്നു. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കാപ്ച്ചര്‍ സംവിധാനമാണ് ഇത് റെക്കോഡ് ചെയ്യുക. ഇങ്ങനെ ശേഖരിച്ച് ഡാറ്റാ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ ബാങ്ക് ക്ലിയറിംഗ് ഹൗസിലേക്കും പിന്നീട് അവിടെ നിന്ന് പേയിംഗ് ബാങ്കിലേക്കും കൈമാറുന്നു. ചെക്കുമായി ബന്ധപ്പെട്ട ഡാറ്റാ ആദ്യബാങ്കും പേയിംഗ് ബാങ്കും ക്ലിയറിംഗ് ഹൗസ് ഗേറ്റ് വഴി പരസ്പരം കൈമാറുന്നു. അടുത്ത ഘട്ടം ഡാറ്റാ റീഡിംഗ് ആണ്.പേയിംഗ് ബാങ്കിന് ക്ലിയറിംഗ് ഹൗസ് വഴി എല്ലാ ഇമേജുകളും ഡാറ്റയും ലഭിക്കുന്നതോടെ പേയ്‌മെന്റ് പ്രോസസിംഗ് നടക്കുന്നു.