image

12 Jan 2022 3:44 AM GMT

Lifestyle

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍

MyFin Desk

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍
X

Summary

2005 ഏപ്രിലില്‍, യുഎസ് ആസ്ഥാനമായുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു.


വലിയ തോതില്‍ കടം വാങ്ങുന്നവരുടെ സാമ്പത്തിക ശക്തി വിലയിരുത്തുന്ന സ്ഥാപനങ്ങളാണ് റേറ്റിംഗ് ഏജന്‍സികള്‍. ഇത്തരം റേറ്റിംംഗ് ഏജന്‍സികള്‍ കടം...

വലിയ തോതില്‍ കടം വാങ്ങുന്നവരുടെ സാമ്പത്തിക ശക്തി വിലയിരുത്തുന്ന സ്ഥാപനങ്ങളാണ് റേറ്റിംഗ് ഏജന്‍സികള്‍. ഇത്തരം റേറ്റിംംഗ് ഏജന്‍സികള്‍ കടം വാങ്ങിയ വ്യക്തിയ്ക്ക് അവ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോയെന്ന് പരിശോധിക്കുകയും വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. കട ബാധ്യതകള്‍, ക്രെഡിറ്റ് യോഗ്യതകള്‍, കടപ്പത്രം എന്നിവ ഏജന്‍സി വിലയിരുത്തുന്നു.

സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, മുനിസിപ്പല്‍ ബോണ്ടുകള്‍, സ്റ്റോക്ക്, മോര്‍ട്ട്ഗേജ്-ബാക്ക്ഡ് സെക്യൂരിറ്റികള്‍ ഇവയെല്ലാം ഏജന്‍സികള്‍ റേറ്റു ചെയുന്ന കടപ്പത്രങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രധാനമായും മൂന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളാണുള്ളത്.

പ്രധാന പ്രവര്‍ത്തനങ്ങള്‍

വായ്പാ തീരുമാനങ്ങള്‍ക്കും ഇന്‍ഷുറന്‍സിനും അത്യാവശ്യമായ സാമ്പത്തിക ഡാറ്റ സമാഹരിക്കുന്നു. കടം വാങ്ങുന്നയാള്‍ക്ക് റേറ്റിംഗ് നല്‍കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ വിലയിരുത്തല്‍. തിരിച്ചടയ്ക്കാനുള്ള സ്ഥാപനത്തിന്റെ കഴിവിന്റെ വസ്തുനിഷ്ഠമായ വിശകലനം നിക്ഷേപകര്‍ക്ക് നല്‍കുന്നു. എഎഎ, എഎബി,, ബിഎ3, സിസിസി എന്നിങ്ങനെയാണ് റേറ്റിംഗ് നല്‍കുക. ഇതില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് എഎഎ ആണ്. കടം തിരിച്ചടയ്ക്കന്‍ കൂടുതല്‍ സാധ്യതയുള്ള ഒരു വായ്പക്കാരന് ഇത് നല്‍കുന്നു. വാങ്ങാന്‍ ഏറ്റവും സുരക്ഷിതമായ ഡെറ്റ് സെക്യൂരിറ്റികളില്‍ ഒന്നായി എഎഎ കണക്കാക്കപ്പെടുന്നു.

ഒരു കമ്പനിക്ക് മാന്ദ്യം സംഭവിക്കുക്കയും റേറ്റിംഗ് കുറയുകയും ചെയ്താല്‍, നിക്ഷേപകര്‍ വായ്പയ്ക്ക് ഉയര്‍ന്ന റിട്ടേണ്‍ ആവശ്യപ്പെട്ടേക്കാം. കൂടാതെ ഒരു രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ മോശമാണെങ്കില്‍ ആഗോള ക്രെഡിറ്റ് ഏജന്‍സികള്‍ അതിന്റെ റേറ്റിംഗുകള്‍ താഴ്ത്തുകയും ഇത് ആ രാജ്യത്തെ നിക്ഷേപങ്ങളുടെ ഒഴുക്കിനെ സ്വാധീനിക്കുകയും ചെയ്യുന്നു.

പ്രമുഖ ഏജന്‍സികള്‍

സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് (എസ് ആന്‍ഡ് പി), മൂഡീസ്, ഫിച്ച് ഗ്രൂപ്പ് എന്നിവ ബിഗ് ത്രീ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടവയാണ്. ക്രിസില്‍ (CRISIL), ഇക്ര (ICRA) ഒനിക്ര (ONICRA), കെയര്‍( CARE) തുടങ്ങിയ പ്രൊഫഷണല്‍ സ്വഭാവമുള്ള ഏജന്‍സികളുടെ കടന്നു വരവോടെ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് വ്യവസായവും വികസിച്ചു.സിബില്‍ (CIBIL), സ്‌മെറ ( SMERA) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

എസ് ബി ഐ, എല്‍ ഐ സി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയില്‍ നിന്നുള്ള ഓഹരി മൂലധനവുമായി ഐസിഐസിഐയും യുടിഐയും സംയുക്തമായി 1988 ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍. 2005 ഏപ്രിലില്‍, യുഎസ് ആസ്ഥാനമായുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു.