കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ധനം സമാഹരിക്കുന്നതിന് അധിക നികുതി ഈടാക്കാറുണ്ട്. ഇതാണ് സെസ്. ഇവിടെ നികുതി...
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ധനം സമാഹരിക്കുന്നതിന് അധിക നികുതി ഈടാക്കാറുണ്ട്. ഇതാണ് സെസ്. ഇവിടെ നികുതി ബാധ്യതയ്ക്ക് പുറമെ അധിക നികുതി നല്‍കേണ്ടി വരുന്നു. സെസ് ഒരു സ്ഥിര നികുതിയല്ല. ആവശ്യങ്ങള്‍ക്കനുസരണമായിട്ടാണ് അത് ഏര്‍പ്പെടുത്തുന്നത്. ഏത് ആവശ്യത്തിലേക്ക് ധനം സമാഹരിക്കുന്നതിനാണോ സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് അത് പൂര്‍ത്തിയാകുന്നതോടെ അത് അവസാനിക്കും. പ്രത്യക്ഷ തികുതിക്കും പരോക്ഷ നികുതിക്കുമൊപ്പം സെസ് ചുമത്താറുണ്ട്.
എന്തിന് സെസ്?
ദുരന്ത നിവാരണം, നദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സെസ് ചുമത്താറുണ്ട്. ഉദാഹരണത്തിന്, 2018 ലെ കേരള പ്രളയത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിയില്‍ 1% ദുരന്ത സെസ് ചുമത്തിയിരുന്നത് ഓര്‍ക്കാം. ചില സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സെസ്, ആരോഗ്യ സെസ്, അല്ലെങ്കില്‍ ശുചിത്വ സെസ് എന്നിവയും ഈടാക്കാറുണ്ട്.
നികുതിയും സെസും
ആദായനികുതി, ജിഎസ്ടി, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികളില്‍ നിന്ന് വ്യത്യസ്തമാണ് സെസ്. കാരണം നിലവിലുള്ള നികുതികള്‍ക്ക് മേലെയായി ഈടാക്കുന്നതാണ് സെസ്. എല്ലാ നികുതികളും കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് (സി എഫ് ഐ) പോകുന്ന പോലെ സെസ് ആദ്യം സി എഫ് ഐയിലേക്ക് പോകുമെങ്കിലും ഏത് ആവശ്യത്തിനാണോ ശേഖരിച്ചത് ഉടന്‍ തന്നെ അവ അതിനായി ഉപയോഗിക്കും. ഒരു പ്രത്യേക വര്‍ഷം പിരിച്ചെടുത്ത സെസ് ചെലവഴിക്കാതെ പോയാല്‍, അത് മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിക്കില്ല. പകരം ആ തുക അടുത്ത വര്‍ഷത്തേക്ക് അതേ ആവശ്യത്തിനായി ഉപയോഗിക്കും. മറ്റ് ചില നികുതികളില്‍ നിന്ന് വ്യത്യസ്തമായി സെസ് ഭാഗികമായോ പൂര്‍ണ്ണമായോ സംസ്ഥാന സര്‍ക്കാരുമായി പങ്കിടേണ്ടതില്ല. സെസ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമം താരതമ്യേന ലളിതമാണ്. മാത്രമല്ല സെസ് പരിഷ്‌കരിക്കാനും റദ്ദാക്കാനും എളുപ്പമാണ്.
ഇന്ത്യയിലെ വിവിധതരം സെസുകള്‍
വിദ്യാഭ്യാസ സെസ്: പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്നതിനും നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഏര്‍പ്പെടുത്തിയതാണ് വിദ്യാഭ്യാസ സെസ്.
ആരോഗ്യ-വിദ്യാഭ്യാസ സെസ്: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി പി എല്‍) ഗ്രാമീണ കുടുംബങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2018ലെ ബജറ്റില്‍ നിര്‍ദ്ദേശിച്ച സെസ്.
സ്വച്ഛ് ഭാരത് സെസ്: ഇന്ത്യയിലെ റോഡുകളും തെരുവുകളും വൃത്തിയാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ ക്യാമ്പയിനായ സ്വച്ഛ് ഭാരതിലേക്ക് ധനസമാഹരണത്തിനായി 2015-ല്‍ 0.5 ശതമാനം സ്വച്ഛ് ഭാരത് സെസ് ഏര്‍പ്പെടുത്തി.
കൃഷി കല്യാണ്‍ സെസ്: കാര്‍ഷിക സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് 0.5 ശതമാനം കൃഷി കല്യാണ്‍ സെസ് കേന്ദ്രസര്‍ക്കാര്‍ എര്‍പ്പെടുത്തി.
ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്: 2016 ലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഈ സെസ് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിനായി ഈടാക്കിയിരുന്നു.
നേരിട്ടുള്ള നികുതികളില്‍ ചുമത്തുന്ന സെസിന്റെ കാര്യത്തില്‍, അത് നികുതിദായകന്റെ അടിസ്ഥാന നികുതി ബാധ്യതയ്ക്കൊപ്പം അധികമായി അടയ്ക്കേണ്ടി വരുന്നു. സേവന നികുതി, വില്‍പ്പന നികുതി അല്ലെങ്കില്‍ ചരക്ക് സേവന നികുതി പോലുള്ള പരോക്ഷ നികുതികളില്‍ ചുമത്തുന്ന സെസിന്റെ കാര്യത്തില്‍, അത് ചരക്കുകളുടെയും സേവനങ്ങളുടെയും നിര്‍മ്മാതാവാണ് നല്‍കുന്നത്. ഇത് ഇവയുടെ നിര്‍മ്മാണച്ചെലവ് വര്‍ധിപ്പിക്കുയും ഒടുവില്‍ ഉപഭോക്താവിന് ഉയര്‍ന്ന ചിലവ് വഹിക്കേണ്ടിയും വരുന്നു.