image

11 Jan 2022 3:44 AM GMT

Startups

സീഡ് ഫണ്ടിംഗ് ഇതാണ്

MyFin Desk

സീഡ് ഫണ്ടിംഗ് ഇതാണ്
X

Summary

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരുകള്‍ തന്നെ സീഡ് ഫണ്ടുകള്‍ അനുവദിക്കാറുണ്ട്


ഏതൊരു ബിസിനസ് സംരംഭത്തിനും അടിസ്ഥാനമായി വേണ്ട ഒന്നാണ് ഫണ്ടിംഗ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നോട്ട് പോകാന്‍ തുടക്കത്തിലേ സഹായം ആവശ്യമാണ്....

ഏതൊരു ബിസിനസ് സംരംഭത്തിനും അടിസ്ഥാനമായി വേണ്ട ഒന്നാണ് ഫണ്ടിംഗ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നോട്ട് പോകാന്‍ തുടക്കത്തിലേ സഹായം ആവശ്യമാണ്. ഏതൊരു കമ്പനിക്കും തുടര്‍ന്ന് പ്രവൃത്തിക്കാന്‍ ആവശ്യമായ മൂലധനം കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ഒരു കമ്പനിക്ക് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന മൂലധനമാണ് സീഡ് ഫണ്ടിംഗ് എന്നറിയപ്പെടുന്നത്.

ഒരു മരം നട്ടുവളര്‍ത്തുന്നതുമായി സീഡ് ഫണ്ടിംഗിനെ സാമ്യപ്പെടുത്താം. ബിസിനസ്സ് വളര്‍ത്താന്‍ സഹായിക്കുന്ന പ്രാരംഭഘട്ട സാമ്പത്തിക സഹായമാണ് 'സീഡ്' ( വിത്ത്). കമ്പനി വളര്‍ന്ന് മരമായി വളരുമെന്ന പ്രതീക്ഷയിലാണ് സീഡ് ഫണ്ട് ഇറക്കുന്നത്.

മാര്‍ക്കറ്റ് ഗവേഷണം, ഉല്‍പ്പന്നങ്ങളുടെ വികസനം തുടങ്ങിയ ബിസിനസിന്റെ ആദ്യ ഘട്ടത്തിന് സീഡ് ഫണ്ടിംഗ് ഒരു കമ്പനിയെ സഹായിക്കുന്നു. സീഡ് ഫണ്ടിംഗ് ഉപയോഗിച്ച്, ഒരു കമ്പനിക്ക് അതിന്റെ അന്തിമ ഉല്‍പ്പന്നങ്ങള്‍ എന്തായിരിക്കുമെന്നും ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ ആരാണെന്നും നിര്‍ണ്ണയിക്കാന്‍ സഹായം ലഭിക്കും. ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ടീമിനെ നിയമിക്കുന്നതും സീഡ് ഫണ്ടിംഗ് ഉപയോഗിച്ചാണ്.

സീഡ് ഫണ്ടിംഗിനു സന്നദ്ധരായിട്ടുള്ള നിരവധി നിക്ഷേപകരുണ്ട്. സ്ഥാപകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ഇന്‍കുബേറ്ററുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികള്‍,
എയ്ഞ്ചല്‍ നിക്ഷേപകര്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു. സീഡ് ഫണ്ടിംഗില്‍ പങ്കെടുക്കുന്ന ഒരു പൊതുവിഭാഗമാണ് 'ഏഞ്ചല്‍ നിക്ഷേപകര്‍'. റിസ്‌ക്ക് ഏറെയുള്ള സംരംഭങ്ങളെ പ്രാത്സാഹിപ്പിക്കുന്നവരെയാണ് എയ്ഞ്ചല്‍ നിക്ഷേപകര്‍ എന്ന് പൊതുവെ വിളിക്കുന്നത്. നിക്ഷേപത്തിന് പകരമായി കമ്പനിയില്‍ ഇക്വിറ്റി ഓഹരി കണക്കാക്കിയാണ് ഇവര്‍ ഫണ്ടിറക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരുകള്‍ തന്നെ സീഡ് ഫണ്ടുകള്‍ അനുവദിക്കാറുണ്ട്. നോഡല്‍ ഏജന്‍സിയായ സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ കേരളവും ഇത്തരത്തില്‍ സീഡ് ഫണ്ടിംഗുകള്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നുണ്ട്. നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചയാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം വ്യവസായസംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തന്നെ ഗുണംചെയ്യും. ഒരു സ്റ്റാര്‍ട്ടപ്പിന് നിലവില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന പരമാവധി സീഡ് ഫണ്ട് 15 ലക്ഷം രൂപയാണ്.