- Home
- /
- Learn & Earn
- /
- എന്താണ് ഒടിടി...

Summary
'ഓവര്‍ ദ ടോപ്പ് 'എന്നതിന്റെ ചുരുക്കെഴുത്താണ് ഒ ടി ടി.
സിനിമാ സീരിയലുകള്‍ ഇല്ലാത്തൊരു കാലത്തെകുറിച്ച് നമുക്കിന്ന് ചിന്തിക്കാന്‍ കഴിയുമോ? നമ്മളുപയോഗിക്കുന്ന മൊബൈലുകളില്‍ ഇന്ന് കണ്ടുതീരാത്ത...
സിനിമാ സീരിയലുകള്‍ ഇല്ലാത്തൊരു കാലത്തെകുറിച്ച് നമുക്കിന്ന് ചിന്തിക്കാന്‍ കഴിയുമോ? നമ്മളുപയോഗിക്കുന്ന മൊബൈലുകളില്‍ ഇന്ന് കണ്ടുതീരാത്ത അത്ര സിനിമകളും പരിപാടികളുമുണ്ട്. ഏതു പരിപാടിയും ആസ്വാദകന്റെ ഇഷ്ടത്തിനനുസരിച്ച് 24 മണിക്കൂറും ഭാഷാഭേദമന്യേ എവിടെയിരുന്നും കാണാന്‍ കഴിയുന്നു എന്നതാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രിയപ്പെട്ടതാക്കുന്നത്. 'ഓവര്‍ ദ ടോപ്പ് 'എന്നതിന്റെ ചുരുക്കെഴുത്താണ് ഒ ടി ടി.
1997ല്‍ അമേരിക്കയില്‍ ഡി വി ഡികള്‍ ഓണ്‍ലൈനായി നല്‍കിയിരുന്ന നെറ്റ്ഫ്ലിക്സ് 2007ഓടെ പ്രോഗ്രാമുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി. ഇതാണ് ലോകത്തിലെ ആദ്യത്തെ ഒ ടി ടി പ്ലാറ്റ്ഫോമായി കണക്കാക്കുന്നത്. പരമ്പരാഗതമായ പ്രക്ഷേപണമോ കേബിളോ സാറ്റലൈറ്റ് പോലുള്ള സാങ്കേതികവിദ്യയോ ഇവിടെ ആവശ്യമില്ല. ഫോണില്‍ നെറ്റുണ്ടെങ്കില്‍ ഇന്റര്‍നെറ്റിലൂടെ ഏതു പരിപാടിയും ഒടിടിയില്‍ കാണാം.
നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം വ്യത്യസ്ത ഉപകരണങ്ങളില്‍ ഒ ടി ടി ഉപയോഗിച്ച് സ്ട്രീം ചെയ്യാം. ലളിതമായി പറഞ്ഞാല്‍, കേബിള്‍ ടിവിക്ക് പണം നല്‍കേണ്ട. പകരം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമയും സീരിയലും സീരീസും കാണാം. വീഡിയോ സ്ട്രീമിംഗുമായി ഒ ടി ടി ആശയക്കുഴപ്പത്തിലാകാതിരിക്കേണ്ടത് പ്രധാനമാണ് - കാരണം അവ രണ്ടും വ്യത്യസ്ത തലത്തിലുള്ള ഉള്ളടക്കവും അനുഭവവുമാണ് കാഴ്ച്ചക്കാരന് നല്‍കുന്നത്.
സ്മാര്‍ട്ട് ടിവികള്‍, മൊബൈല്‍ ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഒ ടി ടി ഉപകരണങ്ങള്‍ എന്നിവയിലൂടെ തുടര്‍ച്ചയായി ഉള്ളടക്കം സ്ട്രീം ചെയ്യപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. വീഡിയോ സ്ട്രീമിംഗിനുള്ള ഏറ്റവും ജനപ്രിയ പ്ലാറ്റ്ഫോമാണ് യുട്യൂബ്. എന്നാല്‍ പ്രീമിയം കണ്ടെന്റുകള്‍ ചെറിയ തുകയില്‍ ലഭ്യമാക്കുകയാണ് ഒ ടി ടി ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം നാല്‍പ്പതിലധികം ഒ ടി ടി പ്ലാറ്റ്ഫോമുകളുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ, സോണി ലിവ്, വോട്ട്, എ.എല്‍.ടി.ബാലാജി എന്നിങ്ങനെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം സബ്‌സ്‌ക്രിപ്ഷന്‍ എടുത്തുപയോഗിക്കാം.
ഒ ടി ടി എങ്ങനെയൊക്കെ ലഭിക്കും?
ഒ ടി ടി സ്ട്രീം ചെയ്യാന്‍ എളുപ്പമാണ്. ഉപഭോക്താക്കള്‍ക്ക് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ കണ്ടെന്റുകള്‍ സ്ട്രീം ചെയ്യാം. ആപ്പുകളോ ബ്രൗസറുകളോ കണക്റ്റ് ചെയ്യാനുള്ള താമസം മാത്രമേ ആവശ്യമുള്ളൂ.
- മൊബൈല്‍ ഒ ടി ടി ഉപകരണങ്ങള്‍: സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും എവിടെയിരുന്നും സ്ട്രീം ചെയ്യാന്‍ ഒ ടി ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
- പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍: ഉപഭോക്താക്കള്‍ക്ക് ഡെസ്‌ക്ടോപ്പ് അടിസ്ഥാനമാക്കിയുള്ള ആപ്പുകളില്‍ നിന്നോ വെബ് ബ്രൗസറുകളില്‍ നിന്നോ ഒ ടി ടി കണ്ടെന്‍ ആസ്വദിക്കാന്‍ കഴിയും.
*സ്മാര്‍ട്ട് ടിവികള്‍: ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നവയാണ് റോകു, ആപ്പിള്‍ ടി വി, ഫയര്‍സ്റ്റിക്ക് എന്നിവ. പ്ലേസ്റ്റേഷന്‍ പോലുള്ള ഗെയിം കണ്‍സോളുകളും പലപ്പോഴും ഒ ടി ടി ആപ്പുകളെ പിന്തുണയ്ക്കുന്നുണ്ട്.