Summary
കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ പലതും പിന്നീട് പഞ്ചവത്സര പദ്ധതികള്‍ ആസൂത്രണത്തിന്റെ ഭാഗമാക്കി.
ആസൂത്രണത്തിന്റെ ഭാഗമായുള്ള പഞ്ചവത്സര പദ്ധതികളുടെ തുടക്കം സോവിയറ്റ് യൂണിയനിലാണ്. 1928 ല്‍ സ്റ്റാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന...
ആസൂത്രണത്തിന്റെ ഭാഗമായുള്ള പഞ്ചവത്സര പദ്ധതികളുടെ തുടക്കം സോവിയറ്റ് യൂണിയനിലാണ്. 1928 ല്‍ സ്റ്റാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോവിയറ്റ് സര്‍ക്കാരാണ് ആദ്യത്തെ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ പലതും പിന്നീട് പഞ്ചവത്സര പദ്ധതികള്‍ ആസൂത്രണത്തിന്റെ ഭാഗമാക്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും പഞ്ച വത്സര പദ്ധതികള്‍ നടപ്പാക്കിയെങ്കിലും മിക്ക രാജ്യങ്ങളും അത് ക്രമേണ അവസാനിപ്പിച്ചുവെങ്കിലും, ചൈനയില്‍ ഇപ്പോഴും അത് മറ്റൊരു പേരില്‍ തുടരുന്നു. ലഭ്യമായ വിഭവങ്ങള്‍ പ്രഖ്യാപിത ലക്ഷ്യ നേട്ടത്തിനായി വിഭജിച്ച് നല്‍കുന്നതിനെ ആസൂത്രണം എന്ന് പറയാം. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ സാമ്പത്തിക ശൈലിയാണ് ഇത്. അതിന്റെ ചുവട് പിടിച്ച് സ്വതന്ത്ര ഇന്ത്യയുടെ സമഗ്ര വികാസനം ലക്ഷ്യം വെച്ചുകൊണ്ട് ആസൂത്രണ കമ്മിഷന്‍ നിലവില്‍ വരികയും, പഞ്ചവത്സര പദ്ധതികളിലൂടെ നേട്ടം ഉണ്ടാക്കാന്‍ തീരുമാനവുകയും ചെയ്തു. ആദ്യത്തെ പഞ്ചവത്സര പദ്ധതി 1951 ല്‍ പാര്‍ലിമെന്റ് അംഗീകരിക്കുയും തുടര്‍ന്ന് അത് നിലവില്‍ വരികയും ചെയ്തു.
പഞ്ചവത്സര പദ്ധതികളിലൂടെ പ്രധാനമായും സാമ്പത്തിക വളര്‍ച്ച, സമത, സാമൂഹ്യ നീതി, സമ്പൂര്‍ണ തൊഴില്‍, സാമ്പത്തിക സ്വാശ്രയത്വം, ആധുനികവല്‍ക്കരണം എന്നിവ കൈവരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധം, വിഭജനം തുടങ്ങിയ ദുരിത പര്‍വ്വങ്ങള്‍ക്ക് ശേഷം രാഷ്ട്ര പുനര്‍നിര്‍മ്മിതിക്ക് ഏകീകൃതമായ ഒരു പദ്ധതി ആവശ്യമായി വന്നു. ചില ഭാഗങ്ങളില്‍ മാത്രമല്ലാതെ രാജ്യത്തിന്റെ എല്ലാ ഭാഗത്തെയും ഉള്‍ക്കൊണ്ട് സമഗ്രമായി നടപ്പാക്കേണ്ട വികസന പദ്ധതികള്‍ക്കുള്ള രൂപകല്‍പ്പന ആസൂത്രണ കമ്മീഷന്‍ നടത്തുകയും, പ്രാധാന്യം അനുസരിച്ച് വിവിധ പഞ്ചവത്സര പദ്ധതികളിലൂടെ അത് നടപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം.
മൂന്നാം പദ്ധതി പരാജയമായി വിലയിരുത്തപ്പെട്ടതിനെ തുടര്‍ന്ന് 1966 മുതല്‍ 1969 വരെ പദ്ധതി താല്‍കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇരുപതിന പരിപാടിയ്ക്ക് പ്രാധാന്യം കൊടുത്ത അഞ്ചാമത്തെ പഞ്ചവത്സര പദ്ധതി, 1978ല്‍ ഭരണത്തില്‍ കയറിയ ജനത പാര്‍ട്ടി സര്‍ക്കാര്‍ റദ്ദാക്കി, ആറാം പദ്ധതി അവതരിപ്പിച്ചു എങ്കിലും, പിന്നീട് വീണ്ടും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് റദ്ദാക്കി വീണ്ടും ആറാം പഞ്ചവത്സര പദ്ധതിക്ക് തുടക്കമിട്ടു. ഉദാരവല്‍ക്കരണത്തിന്ന് തുടക്കമിട്ടത് ഈ പദ്ധതിയാണെന്ന് പറയാം. കേന്ദ്രത്തില്‍ നടപ്പായിക്കൊണ്ടിരുന്ന നയപരമായ മാറ്റങ്ങള്‍ കാരണം 1990-1992 കാലയളവ് പഞ്ചവത്സര പദ്ധതികള്‍ക്ക് ഇടവേളയായിരുന്നു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നു പഞ്ച ത്സര പദ്ധതികളുടെ കാര്യം അനിശ്ചിതത്തിലായി.