ബാങ്കിംഗ് പണമിടപാടു സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുന്നു. നിലവില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യത്യസ്ത...
ബാങ്കിംഗ് പണമിടപാടു സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുന്നു. നിലവില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യത്യസ്ത പരാതികള്‍ പരിഹരിക്കുന്നത് വിവിധ ഓംബുഡ്സ്മാന്‍ സംവിധാനങ്ങളാണുള്ളത്. ഇത് മാറി ഒറ്റ സംവിധാനത്തിലേക്ക് വരുകയാണ് ഇവിടെ. ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഇനി ഒരു പോര്‍ട്ടലും ഒരു ഇമെയിലും ഒരു വിലാസവുമായിരിക്കും ഉണ്ടാകുക. 'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്‍' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത്. രാജ്യത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിയന്ത്രണത്തിലുള്ള ഏത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഇവിടെ പരാതി നല്‍കിയാല്‍ മതിയാകും.
ഉപഭോക്താക്കള്‍ക്ക് ഇനി ഈ സംവിധാനം വഴി എളുപ്പത്തില്‍ പരാതി നല്‍കാം. നിലവില്‍ മൂന്നു തരത്തിലുള്ള ബാങ്കിംഗ് ഓംബുഡ്സ്മാന്‍ സംവിധാനങ്ങളാണുള്ളത്. ബാങ്കുകളുടെ ഓംബുഡ്സ്മാന്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന്‍, ഡിജിറ്റല്‍
പണമിടുപാടുകളിലെ പരാതി പരിഹരിക്കാനുള്ള ഓംബുഡ്സ്മാന്‍. ഇവയെ ഏകീകരിച്ചുകൊണ്ടുള്ളതാണ് പുതിയ ഓംബുഡ്സ്മാന്‍ സംവിധാനം. പരാതികകള്‍ നല്‍കാന്‍ വിവിധ ഓംബുഡ്സ്മാന്‍ സംവിധാനങ്ങളെ സമീപിക്കുന്നതിന് പകരം ഇനി ഈ ഏകീകൃത ഓംബുഡ്സ്മാന്‍ സംവിധാനത്തെ ആശ്രയിക്കാം.
പരാതിയുണ്ടെങ്കില്‍ വിളിക്കാം
പുതിയ ഓംബുഡ്സ്മാന്‍ സംവിധാനത്തിന് കീഴില്‍ വിവിധ ഭാഷകളിലായി പരാതികള്‍ നല്‍കുന്നതിന് ടോള്‍ ഫ്രീ നമ്പറുകള്‍ ലഭ്യമാണ്. രാജ്യത്തെവിടെയുമുള്ളവര്‍ക്കും ബാങ്കിംഗ് സംബന്ധമായ പരാതികള്‍ ഈ നമ്പറിലുടെ നല്‍കാം. അങ്ങനെ ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ നല്‍കാനും രേഖകള്‍ സമര്‍പ്പിക്കാനും പരാതിയുടെ നിലവിലെ സ്ഥിതി അറിയാനും പ്രതികരണങ്ങള്‍ അറിയിക്കാനും ഒരൊറ്റ സംവിധാനത്തിലൂടെ സാധിക്കും. ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ https://cms.rbi.org.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാം. 14448 എന്ന ടോള്‍ ഫ്രീ നമ്പറില്‍ 9.30 മുതല്‍ 5.15 വരെ വിളിച്ചും പരാതി ബോധിപ്പിക്കാം.