image

11 Jan 2022 12:10 AM GMT

Banking

രണ്ട് ലക്ഷം ധനസഹായം ലഭിക്കും, ബാങ്ക് അക്കൗണ്ട് എടുക്കുമ്പോള്‍ ശ്രദ്ധിക്കാം

MyFin Desk

രണ്ട് ലക്ഷം ധനസഹായം ലഭിക്കും, ബാങ്ക് അക്കൗണ്ട് എടുക്കുമ്പോള്‍ ശ്രദ്ധിക്കാം
X

Summary

അനവധി ആളുകളുടെ ജീവനെടുത്ത ആ മാഹമാരിയുടെ ബാക്കി പത്രമെന്നോണം 2,34,905 പേരുടെ കുടുംബങ്ങള്‍ക്കാണ് ഇങ്ങനെ ക്ലെയിം തുക ലഭിച്ചത്.


ബാങ്ക് അക്കൗണ്ടിനോടൊപ്പം തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് ആണിത്. അപ്രതീക്ഷിതമായി മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെ ലഭിക്കും...


ബാങ്ക് അക്കൗണ്ടിനോടൊപ്പം തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് ആണിത്. അപ്രതീക്ഷിതമായി മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെ ലഭിക്കും ഇവിടെ. കോവിഡ് മഹാമാരിക്കാലത്ത് 4698.10 കോടി രൂപയാണ് ക്ലെയിമായി ഈ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യപ്പെട്ടത്.

കോവിഡ് രണ്ടാം വരവ് ഓര്‍മ്മയില്ലേ? ആശുപത്രികളില്‍ കിടക്കാന്‍ സൗകര്യമില്ലാത്ത, രാജ്യത്ത് ഓക്‌സിജന് വന്‍ ക്ഷാമമുണ്ടായ കാലം. അനവധി ആളുകളുടെ ജീവനെടുത്ത ആ മാഹമാരിയുടെ ബാക്കി പത്രമെന്നോണം 2,34,905 പേരുടെ കുടുംബങ്ങള്‍ക്കാണ് ഇങ്ങനെ ക്ലെയിം തുക ലഭിച്ചത്.

അപ്രതീക്ഷിത മരണങ്ങള്‍ ഉണ്ടായാല്‍ മരിച്ചയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയാണ് പദ്ധതിപ്രകാരം ലഭിക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂണ്‍ വരെ 3,95,751 കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ 2,34,905 പേര്‍ക്കാണ് പി എം ജെ ജെ ബി വൈ പ്രകാരം ആനുകൂല്യം ലഭിച്ചത്. രാജ്യത്താകെ ഇങ്ങനെ 2.50 ലക്ഷം കേസുകള്‍ ക്ലെയിമിനായി അപേക്ഷിക്കപ്പെട്ടു. ഇതില്‍ വിവിധ കാരണങ്ങളാല്‍ 13,100 എണ്ണം തിരസ്‌കരിക്കപ്പെട്ടു. 2019-20 ല്‍ 3,563 കോടി രൂപയാണ് ഇങ്ങനെ നല്‍കിയത്. 2018-19 ല്‍ 2,704 കോടിയും വിതരണം ചെയ്യപ്പെട്ടു.

അംഗമാകാം
ബാങ്ക് അക്കൗണ്ട് ഉള്ള 18-50 പ്രായപരിധിയിലുള്ള ആര്‍ക്കും കേന്ദ്രസര്‍ക്കാര്‍
പദ്ധതിയായ പി എം ജെ ജെ ബി വൈ യില്‍ അംഗമാകാം. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍
വര്‍ഷം 330 രൂപ പ്രീമിയം അടക്കണം. മാത്രമല്ല ഒരോ വര്‍ഷവും ഇത് പുതുക്കേണ്ടിയും വരും. അക്കൗണ്ട് എടുക്കുമ്പോൾ ബാങ്കുമായി ബന്ധപ്പെടാം.