image

11 Jan 2022 5:40 AM GMT

Policy

ലാഭം മാത്രം ലക്ഷ്യമിടുന്ന ഫിനാന്‍സ് ക്യാപിറ്റലിസം

MyFin Desk

ലാഭം മാത്രം ലക്ഷ്യമിടുന്ന ഫിനാന്‍സ് ക്യാപിറ്റലിസം
X

Summary

സാമ്പത്തിക ഘടനയില്‍ ഉല്പാദന പ്രക്രിയേക്കാള്‍ പ്രാധാന്യം ധനം സ്വരൂപിക്കലിനാവുന്ന അവസ്ഥയാണ് ഫിനാന്‍സ് മുതലാളിത്തം എന്ന് പറയാം


സാമ്പത്തിക ഘടനയില്‍ ഉല്പാദന പ്രക്രിയേക്കാള്‍ പ്രാധാന്യം ധനം സ്വരൂപിക്കലിനാവുന്ന അവസ്ഥയാണ് ഫിനാന്‍സ് മുതലാളിത്തം എന്ന് പറയാം....

സാമ്പത്തിക ഘടനയില്‍ ഉല്പാദന പ്രക്രിയേക്കാള്‍ പ്രാധാന്യം ധനം സ്വരൂപിക്കലിനാവുന്ന അവസ്ഥയാണ് ഫിനാന്‍സ് മുതലാളിത്തം എന്ന് പറയാം. ധന കരുതലിനേക്കാള്‍ ധന നിക്ഷേപത്തിന്ന് ഊന്നല്‍ ഉണ്ടാവുന്ന ഒരു സ്ഥിതി വിശേഷമാണിത്. രാഷ്ട്രീയ പ്രക്രിയയിലും സാമൂഹ്യ വികസനത്തിലും ഇത് കാര്യമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കും. ആഗോള സാമ്പത്തിക രംഗത്ത് ഇന്നീ സംവിധാനത്തിനാണ് മുന്‍തൂക്കം.

ബോണ്ടുകള്‍ സ്റ്റോക്ക് ഫ്യൂച്ചേഴ്‌സ് തുടങ്ങിയ ധനോല്‍പ്പനങ്ങളിലുള്ള നിക്ഷേപം, അതില്‍ നടത്തുന്ന കൊടുക്കല്‍ വാങ്ങലുകള്‍, തുടങ്ങിയവയിലൂടെ പ്രകടമാവുന്ന ലാഭം ഇതിന്റെ ഒരു പ്രധാന സ്വഭാവ വിശേഷമാണ്. പലിശയ്ക്ക് പണം നല്‍കുന്നത് വഴി ഉണ്ടാക്കുന്ന ലാഭവും ഇതിന്റെ ഭാഗമാണ്. യഥാര്‍ത്ഥ തൊഴില്‍ ചെയുന്നവര്‍ക്ക് പ്രതികൂലമായ വ്യവസ്ഥ എന്ന രീതിയില്‍ മാര്‍ക്‌സിയന്‍ വിശകലനക്കാര്‍ ഇതിനെ ഒരു ചൂഷക വ്യവസ്ഥയായാണ് കാണുന്നത്. ഈ വ്യസ്ഥയില്‍ ബാങ്കുകള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങി
ധനവിനിയോഗ രംഗത്തെ ഇടനിലക്കാര്‍ക്കായിരിക്കും മേല്‍കൈ.