രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്കാണ് ഭാരതീയ മഹിളാ ബാങ്ക്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ നടത്തുന്ന ബാങ്ക് എന്ന ആശയത്തിന്റെ...
രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്കാണ് ഭാരതീയ മഹിളാ ബാങ്ക്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ നടത്തുന്ന ബാങ്ക് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബാങ്ക് രൂപം കൊണ്ടത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ഭാരതീയ മഹിളാ ബാങ്ക് ആരംഭിച്ചത്്. ബാങ്കിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്ത്രീകളുടെ ബാങ്കിംഗ് ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.
അതായത് പ്രധാനമായും സ്ത്രീകളുടെയും സ്ത്രീ സംരംഭങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഭാരതീയ മഹിളാ ബാങ്ക് രൂപികരിച്ചത്. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയ്ക്ക് സാമ്പത്തികസഹായം ഭാരതീയ മഹിളാ ബാങ്ക് ഒരുക്കി. 2013 ല്‍ നിലവില്‍ വന്ന ഈ ബാങ്കിനെ പിന്നീട് എസ് ബി ഐ യില്‍ ലയിപ്പിച്ചു.
ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് കുറവാണ്. അത്കൊണ്ട് തന്നെ വായ്പലഭ്യതയുടെ കാര്യത്തിലും സമ്പാദ്യത്തിന്റെ കാര്യത്തിലും സ്ത്രീകള്‍ പിന്നിലാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം സ്ത്രീശാക്തീകരണം എന്നിവയാണ് മഹിളാ ബാങ്കിന്റെ ലക്ഷ്യം. സേവിംഗ് ഡെപ്പോസിറ്റുകള്‍ക്ക് ഭാരതീയ മഹിളാ ബാങ്ക് ബാങ്ക് 4.5 ശതമാനം പലിശയ്ക്ക് ആണ് വായ്പ നല്‍കിയിരുന്നത്. ഭൂരിഭാഗം ഉടമസ്ഥാവകാശ രേഖകളും പുരുഷ കുടുംബാംഗങ്ങളുടെ പേരിലുള്ളതായതിനാല്‍ വായ്പകള്‍ക്ക് പണയം നിര്‍ബന്ധമല്ല.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി 103 ശാഖകളുണ്ടായിരുന്ന ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളേയും 2017 ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചു.