image

11 Jan 2022 12:44 AM GMT

Mutual Fund

കൈകാര്യ ആസ്തി ഇതാണ്

MyFin Desk

കൈകാര്യ ആസ്തി ഇതാണ്
X

Summary

മ്യൂച്വല്‍ ഫണ്ടുകള്‍ പണം നിക്ഷേപിച്ചിട്ടുള്ള ഓഹരികളുടേയും, ആസ്തികളുടേയും വിപണി മൂല്യമാണ് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (Asset under management-AUM) എന്ന് പറയുന്നത്


മ്യൂച്വല്‍ ഫണ്ടുകള്‍ പണം നിക്ഷേപിച്ചിട്ടുള്ള ഓഹരികളുടേയും, ആസ്തികളുടേയും വിപണി മൂല്യമാണ് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (Asset under management-AUM)...

മ്യൂച്വല്‍ ഫണ്ടുകള്‍ പണം നിക്ഷേപിച്ചിട്ടുള്ള ഓഹരികളുടേയും, ആസ്തികളുടേയും വിപണി മൂല്യമാണ് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (Asset under management-AUM) എന്ന് പറയുന്നത്.

നിക്ഷേപകര്‍ക്കു വേണ്ടി ഒരു വ്യക്തിയോ, സ്ഥാപനമോ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ മൊത്തം വിപണി മൂല്യമാണിത്. ഈ ആസ്തികള്‍ക്ക് ദിനംതോറും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ഒരു ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റില്‍ ഉണ്ടാകുന്ന മാറ്റം അതിനുള്ളിലേക്കും, പുറത്തേക്കുമുള്ള പണത്തിന്റെ ഒഴുക്കിന് അനുസരിച്ചായിരിക്കും.

ഒരു സ്‌കീമിന്റെ അറ്റ ആസ്തി മൂല്യത്തെ (Net asset value-NAV) അതിലെ യൂണിറ്റുകള്‍ കൊണ്ട് ഗുണിച്ചാണ് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് കണക്കാക്കുന്നത്. ഒരു ഫണ്ടിന്റെ എയുഎമ്മിന്റെ ശതമാനമായാണ് അതിന്റെ മാനേജ്മെന്റ് ഫീസും, മറ്റ് ചിലവുകളും ഈടാക്കുന്നത്. അതായത് ഉയര്‍ന്ന എയുഎം ഉള്ള സ്‌കീമാണെങ്കില്‍ അതിലെ നിക്ഷേപകര്‍ ഉയര്‍ന്ന ഫീസും, ചാര്‍ജുകളും നല്‍കേണ്ടി വരും. വലിയ എയുഎമ്മുകളോട് കൂടിയ ഫണ്ടുകള്‍ വിപണിയില്‍ വ്യാപാരം ചെയ്യാന്‍ എളുപ്പമാണ്.