- Home
- /
- Learn & Earn
- /
- Social Security
- /
- തയ്യല്‍ തൊഴിലാളി...
Summary
ഇതുവരെയും അപേക്ഷിച്ചില്ലേ തയ്യല്‍ തൊഴിലാളി പെന്‍ഷന്?
തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവണ്മെന്റ് ഗസറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് 1994 ലാണ് കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്...
തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവണ്മെന്റ് ഗസറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് 1994 ലാണ് കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കപ്പെട്ടത്. ഇവിടെ അംഗമാകുന്ന തൊഴിലാളിക്ക് അംശാദായം അടച്ച് 60 വയസ്സ് തികയുമ്പോള്‍ ബോര്‍ഡില്‍ നിന്ന് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാം. കൂടാതെ റിട്ടയറായ അംഗങ്ങള്‍ക്ക് മാസം പെന്‍ഷനും ലഭിക്കും. സജീവമായ അംഗങ്ങള്‍ക്ക് വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, സ്‌കോളര്‍ഷിപ്പ്, ക്യാഷ് അവാര്‍ഡ്, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങളുമുണ്ട്. 7 ലക്ഷത്തിലേറെ അംഗങ്ങള്‍ ഇതിലുണ്ട്.
ആനുകൂല്യങ്ങള്‍
പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള അംഗങ്ങള്‍ക്ക് അവശതാ പെന്‍ഷനായി മാസം 1,600 രൂപ ലഭിക്കും. അംഗങ്ങള്‍ മരിച്ചാല്‍ 5,000 രൂപയും ആശ്രിത മരണത്തന് 3,000 രൂപയും ലഭിക്കും. ചികിത്സാ സഹായമായി കണ്ണ് ഓപ്പറേഷന്‍ അടക്കം 2,000 രൂപ, അതീവഗുരുതരാവസ്ഥയ്ക്ക് 5,000 രൂപ എന്നിങ്ങനെയാണ് സഹായം നല്‍കുന്നത്. വിദ്യാഭ്യാസ സഹായവും ഇതിന്റെ ഭാഗമാണ്. ബിരുദ പഠനത്തിന് 2,000 രൂപയാണ് നല്‍കുന്നത്. പ്രകൃതി ദൂരന്തം മൂലം കഷ്ടത്തിലായവര്‍ക്ക് 5,000 രൂപ ധനസഹായം നല്‍കും. പ്രകൃതി ദുരന്തം പൂര്‍ണ്ണമായിട്ടുള്ളത് 10,000 രൂപ, ചികിത്സാ സഹായം മേജര്‍ സര്‍ജറി, അംഗവൈകല്യം അടക്കം 10,000 രൂപ എന്നിങ്ങനെയാണ് മറ്റ് ധനസഹായങ്ങള്‍.
നിബന്ധനകള്‍
എ കെ റ്റി എ ഓള്‍ കേരളാ ടൈലേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായം 18 വയസ്സ് പൂര്‍ത്തിയായവരും 60 വയസ്സ് കഴിയാത്തവരുമാകണം. അംഗത്വ ഫീസ് 100 രൂപയും പുതുക്കല്‍ ഫീസ് പ്രതിവര്‍ഷം 40 രൂപയും അംഗം നല്‍കണം.
പെന്‍ഷന്‍
നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പുറമേ ചാരിറ്റബിള്‍ ട്രസ്റ്റില്‍ 5 വര്‍ഷക്കാലമായി തുടര്‍ന്ന് കൊണ്ടിരിക്കുന്നവരും 60 വയസ്സ് കഴിഞ്ഞവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്.മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരായിരിക്കണം. അംഗങ്ങള്‍ക്ക് മരണാനന്തരസഹായവും ലഭിക്കും. ഇതിനായി 90 ദിവസത്തിനകം ബന്ധപ്പെട്ട രേഖയും മെമ്പര്‍ഷിപ്പ് അടക്കമുള്ള അസല്‍ രേഖകള്‍ ഹാജരാക്കണം. മരണ സര്‍ട്ടിഫിക്കറ്റും ഒപ്പം നല്‍കണം. അംഗത്തിന്റെ ഭാര്യ/ഭര്‍ത്താവ് പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ എന്നിവര്‍ക്കും അവിവാഹിതരായിട്ടുള്ള അംഗങ്ങളുടെ മാതാപിതാക്കള്‍ക്കും മാത്രമായിരിക്കും പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുക. അവകാശി മരണം (ആശ്രിത മരണം) വിവാഹിതര്‍ക്ക് ഭാര്യ/ഭര്‍ത്താവ് അവിവാഹിതര്‍ക്ക് മാതാവ്/പിതാവ് ഇവരില്‍ ഒരാള്‍ക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നതാണ്.