ആധാര്‍ ഐഡന്റിറ്റിയായി ഉപയോഗിച്ച് അടിസ്ഥാന ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമാണ് എ ഇ പി എസ് അഥവാ ആധാര്‍ അധിഷ്ഠിത...
ആധാര്‍ ഐഡന്റിറ്റിയായി ഉപയോഗിച്ച് അടിസ്ഥാന ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമാണ് എ ഇ പി എസ് അഥവാ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരേയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളാക്കുന്നു എന്നു ഉറപ്പു വരുത്തുന്നതാണ് എ ഇ പി എസ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. സാമൂഹ്യ സുരക്ഷാ പദ്ധതികളിലെ സഹായം കൃത്യമായി എല്ലാവര്‍ക്കും ലഭിക്കുന്നു എന്ന് ഇതിലൂടെ ഉുറപ്പു വരുത്തുന്നു. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, അക്കൗണ്ടിലെ ബാലന്‍സ് അന്വേഷണം ഇങ്ങനെ ആറ് തരത്തിലുള്ള അടിസ്ഥാന ബാങ്കിംഗ് പ്രവര്‍ത്തനങ്ങളാണ് ആധാര്‍ ഉപയോഗിച്ച് നടത്താനാവുക. രാജ്യത്തെ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പല വിദൂര ഗ്രാമങ്ങളിലും ജീവിക്കുന്ന കോടി കണക്കിന് മനുഷ്യര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെയുള്ള ധനസഹായം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ ഇന്ന്് ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിന് കഴിയുന്നുണ്ട്. പക്ഷെ പലപ്പോഴും ഇവിടെയും തട്ടിപ്പുകള്‍ നടക്കാറുണ്ട്.
തട്ടിപ്പ് സൂക്ഷിക്കാം
ഇവിടെ ആധാറിലെ ബയോമെട്രിക് ഡാറ്റ ദുരുപയോഗം ചെയ്യുന്നതു മൂലമോ സാങ്കേതിക തകരാര്‍ കാരണമോ തട്ടിപ്പ് നടക്കാം. കോവിഡ് കാലത്ത് വലിയ തോതില്‍ ഇങ്ങനെ സാധാരണക്കാരുടെ പണം തട്ടിപ്പുകാര്‍ കവര്‍ന്നെടുത്തിരുന്നു. എന്നാല്‍ ഇതിന് തടയിടുകയാണ് ആര്‍ ബി ഐ യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ).
ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് നടത്തുന്ന ബാങ്കിംഗ് ഇടപാടുകളിലൂടെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം നഷ്ടപ്പെട്ടാല്‍ ഇനി മുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലൂടെ നടത്തുന്ന ഇടപാടുകളിലൂടെ പണം പാഴാകുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത്. രാജ്യത്തെ റീട്ടെയ്ല്‍ പേയ്മെന്റ് സംവിധാനം നിയന്ത്രിക്കുന്ന ആര്‍ ബി ഐയുടെ കീഴിലെ സ്ഥാപനമാണ് എന്‍ പി സി ഐ.
പരാതി നല്‍കാം
ഈ ഇടപാടില്‍ പണം നഷ്ടപ്പെട്ടതായി മനസിലാക്കിയാല്‍ വ്യക്തികളോ സ്ഥാപനങ്ങളോ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് അടക്കം ബന്ധപ്പെട്ട (ഇഷ്യൂയിംഗ് ബാങ്ക്) ബാങ്കില്‍ പരാതി നല്‍കണം. പണം നഷ്ടമായത് തങ്ങളുടെ കാരണം കൊണ്ടല്ലെന്ന് ബോധ്യപ്പെടുത്താനായില്ലെങ്കില്‍ മൂന്ന്് ദിവസത്തിനകം നഷ്ടമായ പണം റിഇംബേഴ്സ് ചെയ്യണമെന്ന് പുതിയ ചട്ടം നിര്‍ദേശിക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതിനെ തുടര്‍ന്ന ര്ണ്ട് വര്‍ഷം മുമ്പാണ് ഇതിനുള്ള ശ്രമമാരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പണം തട്ടിച്ചെടുക്കുന്നത് വ്യാപകമാകുകയും ചെയ്തു.