image

10 Jan 2022 2:35 AM GMT

Technology

എന്താണ് ഗെയിമിഫിക്കേഷന്‍?

MyFin Desk

എന്താണ് ഗെയിമിഫിക്കേഷന്‍?
X

Summary

  വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി, ബിസിനസ് നെറ്റ്‌വര്‍ക്കുകള്‍, ലേര്‍ണിങ്ങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിങ്ങനെ ഇന്റര്‍നെറ്റിലെ വിവര കൈമാറ്റ സാധ്യതകള്‍ നിരവധിയാണ്. ഇത്തരത്തിലുള്ള സംവിധാനങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആളുകളെ ആകര്‍ഷിക്കാനും വേണ്ടി സജ്ജീകരിക്കുന്ന സംവിധാനമാണ് ഗെയിമിഫിക്കേഷന്‍. കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ പല വെബ്‌സൈറ്റുകളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണിത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്ന ഗെയിം മെക്കാനിക്സ്, ഗെയിം ഡൈനാമിക്സ് എന്നിവയിലൂടെ പ്രേക്ഷകര്‍ക്ക് സജീവമായി നിര്‍ദ്ദേശങ്ങളും ഫീഡ്ബാക്കും നല്‍കിക്കൊണ്ടാണ് ഗെയിമിഫിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. ആകര്‍ഷകമായ ഒരു ഗെയിമിഫിക്കേഷന്‍, […]


വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി, ബിസിനസ് നെറ്റ്‌വര്‍ക്കുകള്‍, ലേര്‍ണിങ്ങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിങ്ങനെ ഇന്റര്‍നെറ്റിലെ വിവര കൈമാറ്റ...

 

വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി, ബിസിനസ് നെറ്റ്‌വര്‍ക്കുകള്‍, ലേര്‍ണിങ്ങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിങ്ങനെ ഇന്റര്‍നെറ്റിലെ വിവര കൈമാറ്റ സാധ്യതകള്‍ നിരവധിയാണ്. ഇത്തരത്തിലുള്ള സംവിധാനങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആളുകളെ ആകര്‍ഷിക്കാനും വേണ്ടി സജ്ജീകരിക്കുന്ന സംവിധാനമാണ് ഗെയിമിഫിക്കേഷന്‍. കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ പല വെബ്‌സൈറ്റുകളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണിത്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്ന ഗെയിം മെക്കാനിക്സ്, ഗെയിം ഡൈനാമിക്സ് എന്നിവയിലൂടെ പ്രേക്ഷകര്‍ക്ക് സജീവമായി നിര്‍ദ്ദേശങ്ങളും ഫീഡ്ബാക്കും നല്‍കിക്കൊണ്ടാണ് ഗെയിമിഫിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ആകര്‍ഷകമായ ഒരു ഗെയിമിഫിക്കേഷന്‍, ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്നു. ജീവനക്കാരോ ഉപഭോക്താക്കളോ ഒരു ഗെയിമിഫിക്കേഷന്‍ പ്രോഗ്രാമുമായി ഇടപഴകുമ്പോള്‍, അവരുടെ പ്രകടനത്തെക്കുറിച്ചുള്ള ഫീഡ്ബാക്ക് ഉടനെ ലഭിക്കുകയും പുതിയ ഘട്ടങ്ങളിലേക്ക് കടക്കാന്‍ സഹായകരമാകുകയും ചെയ്യുന്നു.

ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ പ്രോഗ്രാമില്‍ കൊടുത്തിരിക്കുന്ന നിയമങ്ങളും പ്രതിഫലങ്ങളുമാണ് ഗെയിം മെക്കാനിക്സ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു ഗെയിമിങ് കണ്ടെന്റ് നല്‍കി അതിന് പോയിന്റുകള്‍, ലെവലുകള്‍, വ്യത്യസ്ഥ ദൗത്യങ്ങള്‍, ലീഡര്‍ബോര്‍ഡുകള്‍, ബാഡ്ജുകള്‍, പുരോഗതി എന്നിവയൊക്കെ ഉള്‍പ്പെടുത്തി ആളുകളെ അതിലേക്ക് എത്തിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഗെയിം മെക്കാനിക്‌സ് എന്നത് ഗെയിമിഫിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ എങ്ങനെയാണ് ഓരോ ഘട്ടത്തിലെയും നേട്ടങ്ങളെ വിലയിരുത്തുന്നത് എന്നതാണ്. എന്നാല്‍ ആളുകളുടെ വികാരം, പെരുമാറ്റം, ആഗ്രഹങ്ങള്‍ എന്നീ ഘടകങ്ങളെയാണ് ഗെയിം ഡൈനാമിക്‌സ് സൂചിപ്പിക്കുന്നത്.

ഉള്ളടക്കം എത്രമാത്രം ആകര്‍ഷകമാണെന്ന് നിര്‍ണ്ണയിക്കാന്‍, സമയപരിധി ക്രമപ്പെടുത്താന്‍, ഉല്‍പ്പന്നം വിപണനം ചെയ്യാനുള്ള സമയം കണ്ടെത്താന്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഇന്ന് ഗെയിമിഫിക്കേഷന്‍ ഉപയോഗിക്കാറുണ്ട്.