- Home
- /
- Market
- /
- Cryptocurrency
- /
- എന്താണ്...
Summary
ലോകം മുഴുവന്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുമ്പോള്‍ സാമ്പത്തിക മേഖലയും ആ വഴിയിലേക്കുള്ള ചുവടുവയ്പ്പിലാണ്.
പണവിനിയോഗത്തിനായി നമുക്ക് ഒരുപാട് വഴികളുണ്ട്. ഓരോരുത്തരുടേയും സൗകര്യത്തിനനുസരിച്ച് എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താം എന്നതാണ് ഈ മാറ്റം...
പണവിനിയോഗത്തിനായി നമുക്ക് ഒരുപാട് വഴികളുണ്ട്. ഓരോരുത്തരുടേയും സൗകര്യത്തിനനുസരിച്ച് എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താം എന്നതാണ് ഈ മാറ്റം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ലോകം മുഴുവന്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുമ്പോള്‍ സാമ്പത്തിക മേഖലയും ആ വഴിയിലേക്കുള്ള ചുവടുവയ്പ്പിലാണ്. ഈയടുത്തായി നമ്മള്‍ വളരെയധികം കേള്‍ക്കുന്ന വാക്കാണല്ലോ ക്രിപ്റ്റോ കറന്‍സി. വലിയ തട്ടിപ്പുകളും ഈ ഡിജിറ്റല്‍ കറന്‍സിയില്‍ നടക്കാറുണ്ട്.
എന്താണ് ഈ ക്രിപ്‌റ്റോകറന്‍സി?
ക്രിപ്‌റ്റോകറന്‍സി എന്നത് ഒരു ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സിയാണ്. അതുകൊണ്ടുതന്നെ ഈ കറന്‍സികളെ തൊട്ടുനോക്കാന്‍ ആവില്ല. ഈ കറന്‍സിക്ക് വ്യാജമായത് ഉണ്ടാക്കാനോ ഇരട്ടിപ്പിക്കാനോ ഒന്നും സാധ്യമല്ല. നമ്മുടെ കറന്‍സിയെ നിയന്ത്രിക്കുന്ന ആര്‍ ബി ഐ പോലുള്ള ഏജന്‍സികളല്ല ഇത്തരം കറന്‍സികളെ നിയന്ത്രിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വികേന്ദ്രീകൃത ശൃംഖലകളാണ് നിയന്ത്രിക്കുന്നത്. കമ്പ്യൂട്ടറുകളുടെ വ്യത്യസ്ത ശൃംഖല വഴി ഒരു ഡിസ്ട്രിബ്യൂഡ് ലെഡ്ജറുപയോഗിച്ചാണ് ക്രിപ്റ്റോ കറന്‍സിയുടെ വിനിമയം നടക്കുന്നത്.
'സതോഷി നകാമോട്ടോ' എന്ന പേരിലറിയപ്പെടുന്ന ഒരു വ്യക്തിയോ ഗ്രൂപ്പോ ആണ് 2009 ല്‍ ബിറ്റ്കോയിന് തുടക്കം കുറിച്ചത്. 2021 നവംബര്‍ ഒന്നു വരെ ഏകദേശം 1.2 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള 18.8 ദശലക്ഷത്തിലധികം ബിറ്റ്കോയിനുകള്‍ പ്രചാരത്തിലുണ്ട്. ഈ കണക്ക് പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. പണപ്പെരുപ്പവും, കൃത്രിമത്വവും തടയുക എന്ന ലക്ഷ്യത്തോടെ 21 ദശലക്ഷം ബിറ്റ്കോയിനുകള്‍ ഉപയോഗിക്കാനുള്ള അനുമതി മാത്രമേ ഇപ്പോഴുള്ളൂ.
ക്രിപ്‌റ്റോകറന്‍സികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായ പേയ്‌മെന്റുകള്‍ അനുവദിക്കുന്ന സിസ്റ്റങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. എങ്ങനെയെന്നാല്‍, വെര്‍ച്വല്‍ 'ടോക്കണുകളുടെ' അടിസ്ഥാനത്തില്‍ ഇവ നിര്‍ണ്ണയിക്കപ്പെടുകയും, സിസ്റ്റത്തിലെ ഇന്റേര്‍ണല്‍ ലെഡ്ജര്‍ എന്‍ട്രികളില്‍ ഈ ഇടപാടുകള്‍ ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. എലിപ്റ്റിക്കല്‍ കര്‍വ് എന്‍ക്രിപ്ഷന്‍, പബ്ലിക്-പ്രൈവറ്റ് കീ ജോഡികള്‍, ഹാഷിംഗ് ഫംഗ്ഷനുകള്‍ എന്നിവ പോലുള്ള അല്‍ഗോരിതങ്ങളും, ക്രിപ്റ്റോഗ്രാഫിക് ടെക്നിക്കുകളും ഈ എന്‍ട്രികളെ സംരക്ഷിക്കുന്നു. 'ക്രിപ്‌റ്റോ' എന്ന വാക്കും സൂചിപ്പിക്കുന്നത് ഇത്തരം ഡിജിറ്റല്‍ സുരക്ഷാ മാനദണ്ഡങ്ങളെയാണ്.
ക്രിപ്‌റ്റോകറന്‍സികള്‍ പലതരത്തിലുണ്ട്. ബ്ലോക്ക്ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ ആയിരുന്നു. ഏറ്റവും ജനപ്രിയമായതും, മൂല്യവത്തായതും നിലവില്‍ ഇതു തന്നെയാണ്. ഇന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത സവിശേഷതകളുള്ള ആയിരക്കണക്കിന് ക്രിപ്‌റ്റോകറന്‍സികളുണ്ട്.
ബിറ്റ്‌കോയിന്റെ വിജയത്തോടെ വികസിപ്പിച്ച 'ആള്‍ട്ട്‌കോയിനുകള്‍' എന്നറിയപ്പെടുന്ന ക്രിപ്‌റ്റോകറന്‍സികളില്‍ സൊലാന, ലൈറ്റ്‌കോയിന്‍, എതെറിയം, കാര്‍ഡനോ, ഇഒഎസ് എന്നിവ ഉള്‍പ്പെടുന്നു. 2021 നവംബറോടെ, നിലവിലുള്ള എല്ലാ ക്രിപ്‌റ്റോകറന്‍സികളുടെയും മൊത്തം മൂല്യം 2.4 ട്രില്യണ്‍ ഡോളറില്‍ കൂടുതലാണ്. കണക്കുകളെടുത്താല്‍ നിലവില്‍ മൊത്തം മൂല്യത്തിന്റെ ഏകദേശം 42% ബിറ്റ്‌കോയിന്‍ പ്രതിനിധീകരിക്കുന്നു. ഇന്ത്യയില്‍ നിയമസാധുതയില്ലാത്തതാണ് ക്രിപ്റ്റോ കറന്‍സിക്ക് വേണ്ടത്ര ജനപ്രീതിയില്ലാത്തത്.