image

10 Jan 2022 3:27 AM GMT

Market

റെസിസ്റ്റന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് ലെവല്‍സ് അറിയാം

MyFin Desk

Summary

ഒരു ഓഹരിയുടെ വില റെസിസ്റ്റന്‍സ് ലെവല്‍ എത്തുമ്പോള്‍ അവിടെ വില്‍പ്പനക്കാര്‍ (sellers) വര്‍ധിക്കുന്നു.


ഓഹരി വ്യാപാരം നടക്കുമ്പോള്‍ ഒരു പ്രത്യേക പോയിന്റില്‍ വെച്ച് നിലവിലെ ഗതി (trend) മാറി വില വിപരീത ദിശയില്‍ നീങ്ങാന്‍ ആരംഭിക്കുന്നു. ഈ...

ഓഹരി വ്യാപാരം നടക്കുമ്പോള്‍ ഒരു പ്രത്യേക പോയിന്റില്‍ വെച്ച് നിലവിലെ ഗതി (trend) മാറി വില വിപരീത ദിശയില്‍ നീങ്ങാന്‍ ആരംഭിക്കുന്നു. ഈ പോയിന്റിനെയാണ് റെസിസ്റ്റന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് ലെവല്‍സ് ( Resistance/ support ) എന്നു പറയുന്നത്. ഉദാഹരണമായി, വില ഉയര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു പോയിന്റില്‍ തടസമുണ്ടാകുന്നു. ആ നിലയില്‍ നിന്ന് മുകളിലേക്ക് പോകാതെ ഓഹരിവില തല്‍സ്ഥിതി തുടരുകയോ, താഴേക്ക് പോകുകയോ ചെയ്യും. ഇതിനെയാണ് റെസിസ്റ്റന്‍സ് ലെവല്‍ (resistance level ) എന്നു വിളിക്കുന്നത്. അതുപോലെ വില താഴ്ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പ്രത്യേക പോയിന്റിലെത്തി അവിടെ തുടരുകയോ, മുകളിലേക്ക് പോകുകയോ ചെയ്യുന്നതിനെ സപ്പോര്‍ട്ട് ലെവല്‍ (support level )എന്നു വിളിക്കുന്നു.

ഒരു ഓഹരിയുടെ വില റെസിസ്റ്റന്‍സ് ലെവല്‍ എത്തുമ്പോള്‍ അവിടെ വില്‍പ്പനക്കാര്‍ (sellers) വര്‍ധിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും വില കുറയുന്നു. റെസിസ്റ്റന്‍സ് ലെവലില്‍ വെച്ച് പിന്നീട് ഭീമമായ വാങ്ങല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ഈ റെസിസ്റ്റന്‍സ് ബ്രേക്ക് ആവുകയും വില വീണ്ടും മുകളിലേക്ക് പോകുകയും ചെയ്യും (breakout). സപ്പോര്‍ട്ട് ലെവലില്‍ ഓഹരികള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നു. അതിനാല്‍ വാങ്ങല്‍ (buying) വര്‍ധിക്കുന്നു, വില കുറയുന്ന പ്രവണത താല്‍ക്കാലികമായി തടയപ്പെടുന്നു.