image

10 Jan 2022 1:41 AM GMT

Automobile

വാഹനത്തിന്റെ കരുത്ത് പരിശോധിക്കാൻ ക്രാഷ് ടെസ്റ്റ്

MyFin Desk

വാഹനത്തിന്റെ കരുത്ത് പരിശോധിക്കാൻ  ക്രാഷ് ടെസ്റ്റ്
X

Summary

പേര് സൂചിപ്പിക്കും പോലെ വാഹനങ്ങള്‍ ശക്തിയായി മറ്റൊരു വസ്തുവില്‍ ഇടിപ്പിച്ച് എത്രത്തോളം നാശനഷ്ടം വാഹനത്തിനുണ്ടായി എന്ന് വിശകലനം ചെയ്യുക എന്നതാണ് ക്രാഷ് ടെസ്റ്റിന് പിന്നിലെ ഉദ്ദേശം


വാഹനത്തിന്റെ ബോഡിയുടെ കരുത്ത് എത്രമാത്രം ഉണ്ടെന്ന് പരിശോധിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ക്രാഷ് ടെസ്റ്റ്. പേര് സൂചിപ്പിക്കും പോലെ...

വാഹനത്തിന്റെ ബോഡിയുടെ കരുത്ത് എത്രമാത്രം ഉണ്ടെന്ന് പരിശോധിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ക്രാഷ് ടെസ്റ്റ്. പേര് സൂചിപ്പിക്കും പോലെ വാഹനങ്ങള്‍ ശക്തിയായി മറ്റൊരു വസ്തുവില്‍ ഇടിപ്പിച്ച് എത്രത്തോളം നാശനഷ്ടം വാഹനത്തിനുണ്ടായി എന്ന് വിശകലനം ചെയ്യുക എന്നതാണ് ക്രാഷ് ടെസ്റ്റിന് പിന്നിലെ ഉദ്ദേശം. ക്രാഷ് ടെസ്റ്റിന്റെ റിസല്‍ട്ട് അനുസരിച്ച് പോരായ്മകള്‍ പരിഹരിച്ചാണ് വാഹനം വിപണിയിലെത്തിക്കുന്നത്. ഇതുവഴി സുരക്ഷിതമായ ഡിസൈന്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനും കമ്പനികള്‍ക്ക് കഴിയുന്നു.

പലതരത്തില്‍ ഈ ടെസ്റ്റുകള്‍ നടത്താം.

  • ഫ്രണ്ടല്‍-ഇംപാക്റ്റ് ടെസ്റ്റുകള്‍: ക്രാഷ് ടെസ്റ്റിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മിക്ക ആളുകളും ആദ്യം ചിന്തിക്കുന്ന രീതി ഇതാണ്. വാഹനങ്ങള്‍ സാധാരണയായി ഒരു നിശ്ചിത വേഗതയില്‍ ഒരു
    കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിക്കുന്നു. എസ്യുവികളില്‍ ഈ ടെസ്റ്റുകളാണ് കൂടുതലായും ചെയ്തുവരുന്നത്.
  • മോഡറേറ്റ് ഓവര്‍ലാപ്പ് ടെസ്റ്റുകള്‍: കാറിന്റെ മുന്‍ഭാഗത്ത് മാത്രം ആഘാതമേല്‍പ്പിക്കുന്നു. യുഎസ് എ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി , ഓസ്ട്രേലിയന്‍ ന്യൂ കാര്‍ അസസ്മെന്റ്
    പ്രോഗ്രാം എന്നിവയാണ് ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്.
  • ചെറിയ ഓവര്‍ലാപ്പ് ടെസ്റ്റുകള്‍: കാറിന്റെ ചെറിയൊരു ഭാഗം തൂണ്‍ അല്ലെങ്കില്‍ മരം പോലുള്ള വസ്തുവില്‍ ചെന്നിടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതയാണ് ഇവിടെ പരിശോധിക്കുന്നത്. അല്ലെങ്കില്‍ ഒരു കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടുകയാണെങ്കില്‍ അതിന്റെ സുരക്ഷ എത്രത്തോളം ഉണ്ടെന്നതും പരിശോധിക്കപ്പെടുന്നു.
  • സൈഡ്-ഇംപാക്ട് ടെസ്റ്റുകള്‍: കൂട്ടിയിടിക്കുമ്പോള്‍ വാഹനത്തിനുണ്ടാകുന്ന പരിക്കുകള്‍ വിലയിരുത്തുന്നതിനുള്ള പരിശോധനയാണിത്.
  • പോള്‍-ഇംപാക്ട് ടെസ്റ്റുകള്‍: വാഹനത്തിന്റെ വശത്ത് ഒരു ചെറിയ അനുപാതത്തില്‍ വലിയ അളവിലുള്ള ബലം ഏല്‍പ്പിക്കുന്നു. ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള ടെസ്റ്റാണിത്.
  • റോള്‍-ഓവര്‍ ടെസ്റ്റുകള്‍: ഓടിക്കൊണ്ടിരിക്കുമ്പോള്‍ അപകടത്തില്‍ പെടുന്ന ഒരു കാര്‍ സ്വയം താങ്ങാനുള്ള അതിന്റെ കഴിവ് (പ്രത്യേകിച്ച് കാറിന്റെ മുകള്‍ഭാഗം) ആണ് പരിശോധിക്കപ്പെടുന്നത്. സാധാരണയായ സ്റ്റാറ്റിക് ക്രഷ് ടെസ്റ്റിംഗിന് പകരമായി ഡൈനാമിക് റോള്‍ഓവര്‍ ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്താറുണ്ട്.
  • റോഡ് സൈഡ് ഹാര്‍ഡ് വെയര്‍ ക്രാഷ് ടെസ്റ്റുകള്‍: ക്രാഷ് ബാരിയറുകളുടെ സുരക്ഷ ഉറപ്പാക്കാനും ക്രാഷ് കുഷ്യനുകള്‍ വാഹന യാത്രക്കാരെ റോഡരികിലെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനും ആണ് ഈ ടെസ്റ്റുകള്‍ നടത്താറ്. ഗാര്‍ഡ് റെയിലുകള്‍, സൈന്‍ പോസ്റ്റുകള്‍, ലൈറ്റ് പോള്‍, സമാനമായ ഉപകരണങ്ങള്‍ എന്നിവ വാഹന യാത്രക്കാര്‍ക്ക് അനാവശ്യമായ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
  • പഴയതും പുതിയതും: പുതിയ ചെറിയ കാറുകളെ പഴയ വലിയ കാറുമായോ, അല്ലെങ്കില്‍ ഒരേ കാര്‍ മോഡലിന്റെ രണ്ട് വ്യത്യസ്ത തലമുറകളില്‍ പെട്ട കാറുകളുമായോ താരതമ്യ പഠനം നടത്തുന്നു.
    സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
  • കമ്പ്യൂട്ടര്‍ മോഡല്‍: ക്രാഷ് ടെസ്റ്റുകളുടെ ചെലവു കുറയ്ക്കുന്നതിന്, പ്രാഥമിക പരിശോധനകള്‍ക്ക് മുമ്പ് എഞ്ചിനീയര്‍മാര്‍ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ച് നിരവധി സിമുലേറ്റഡ് ക്രാഷ് ടെസ്റ്റുകള്‍
    നടത്താറുണ്ട്.
  • സ്ലെഡ് ടെസ്റ്റിംഗ്: എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റുകളും പോലുള്ള ഘടകങ്ങള്‍ പരിശോധിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് സ്ലെഡ് ക്രാഷ് ടെസ്റ്റിംഗ്. പുതിയതും, ഉപയോഗിച്ചതുമായ വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് വിവരങ്ങളറിയാന്‍ നിരവധി ക്രാഷ് ടെസ്റ്റ് പ്രോഗ്രാമുകള്‍ ലോകമെമ്പാടും ഉണ്ട്. യൂസ്ഡ് കാര്‍ സുരക്ഷാ റേറ്റിംഗുകള്‍ പോലുള്ള പ്രോഗ്രാമുകള്‍ യഥാര്‍ത്ഥ ക്രാഷ് ഡാറ്റയെ അടിസ്ഥാനമാക്കി വാഹനങ്ങളുടെ സുരക്ഷായെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.