image

10 Jan 2022 12:32 AM GMT

Technology

വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച് മലയാളിയുടെ ബൈജൂസ് ആപ്പ്

MyFin Desk

വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച് മലയാളിയുടെ ബൈജൂസ് ആപ്പ്
X

Summary

2019 ജൂലൈയില്‍, ഓപ്പോയ്ക്ക് പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശം ബൈജൂസ് നേടി.


സ്മാര്‍ട്ട് ഫോണ്‍ വന്നതോടു കൂടി എല്ലാ മേഖലകളിലും പുതുമ കൊണ്ടുവരാന്‍കഴിഞ്ഞു. അതില്‍ വിദ്യാഭ്യാസ രംഗത്ത് ഒരു മൊബൈല്‍...

സ്മാര്‍ട്ട് ഫോണ്‍ വന്നതോടു കൂടി എല്ലാ മേഖലകളിലും പുതുമ കൊണ്ടുവരാന്‍
കഴിഞ്ഞു. അതില്‍ വിദ്യാഭ്യാസ രംഗത്ത് ഒരു മൊബൈല്‍ ആപ്ലിക്കേഷനു
എത്രത്തോളം സ്വാധീനമുണ്ടാക്കാമെന്ന് തെളിയിച്ചത് ബൈജൂസ് ആപ്പ് ആണ്.
തെളിയിക്കുക മാത്രമല്ല, 2011 ല്‍ കമ്പനി തുടങ്ങിയതിനു ശേഷം ഇന്നുവരെ ആ
സ്ഥാനത്തേക്ക് മറ്റൊരു മത്സരം ഉണ്ടായിട്ടുമില്ല.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയാണ് ബൈജൂസ്. 2011ല്‍ മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്നാണ് ബൈജൂസ് ആപ്പ് സ്ഥാപിച്ചത്. 2021 ജൂണ്‍ വരെ, ബൈജൂസിന്റെ മൂല്യം 18 ബില്ല്യണ്‍ ഡോളര്‍ ആണ്. ലോകത്തെ ഏറ്റവും മൂല്യവത്തായ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയാണിന്ന് ബൈജൂസ്.

തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബൈജൂസ് ആപ്പ്
വികസിപ്പിച്ചത്. 2011ല്‍ കെ-12 ( കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ 12 ാം ക്ലാസ് വരെ) വിഭാഗത്തിലെ മത്സര പരീക്ഷകള്‍ക്കായി ഓണ്‍ലൈന്‍ വീഡിയോ അടിസ്ഥാനമാക്കിയുള്ള പഠന പരിപാടികള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയായാണ് തുടക്കം. 2012-ല്‍ തന്നെ
ഇന്ത്യയിലേയും ഏഷ്യാ പസഫിക് റീജയനുകളിലും അതിവേഗം വളരുന്ന കമ്പനികളുടെ ഡെലോയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 500 ലിസ്റ്റിഗില്‍ ബൈജൂസ് ആപ്പ്
പ്രവേശിച്ചു,

2015 ഓഗസ്റ്റിലാണ് സ്ഥാപനം ബൈജൂസ്: ദി ലേണിംഗ് ആപ്പ് എന്ന പേരിലേക്ക്
മാറുന്നത്. 2017ല്‍ കുട്ടികള്‍ക്കായി ബൈജൂസ് മാത്ത് ആപ്പും പേരന്റ് കണക്ട് ആപ്പും
കമ്പനി പുറത്തിറക്കി. 2018 ആയപ്പോഴേക്കും ഇതിന് മൊത്തം 1.5 കോടി ഉപയോക്താക്കളുണ്ടായിരുന്നു. ഇതില്‍ 9,00,000 മെമ്പര്‍ഷിപ്പുകള്‍ പണമടച്ചുപയോഗിക്കുന്നവരായിരുന്നു. 2019 ജൂലൈയില്‍, ഓപ്പോയ്ക്ക് പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശം ബൈജൂസ് നേടി.

2013-ല്‍ ആരിന്‍ ക്യാപിറ്റലില്‍ നിന്നാണ് ബൈജൂസ് ആപ്പിന് സീഡ് ഫണ്ടിംഗ്
ലഭിച്ചത്. 2019 ലെ കണക്കനുസരിച്ച്, സെക്യുയ കാപിറ്റല്‍ ഇന്ത്യ, ചാന്‍ സുക്കര്‍ബര്‍ഗ്
ഇനീഷ്യേറ്റീവ് (സി സെഡ് ഐ), ടെന്‍സെന്റ്, സോഫിന, ലൈറ്റ് സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ്, ബ്രസല്‍സ് ആസ്ഥാനമായുള്ള ഫാമിലി ഓഫീസ് വെര്‍ലിന്‍വെസ്റ്റ്, ഡെവലപ്മെന്റ് ഫിനാന്‍സ് സ്ഥാപനമായ ഐ എഫ് സി, നാപ്സ്റ്റേര്‍സ് വെന്റൂര്‍ തുടങ്ങിയ
നിക്ഷേപകരില്‍ നിന്ന് ഏകദേശം 785 മില്യണ്‍ ഡോളര്‍ ധനസഹായം ബൈജൂസ്
ഇതുവരെ നേടിയിട്ടുണ്ട്.

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബൈജൂസ് ഒരു യൂണികോണ്‍ (ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് യൂണികോണ്‍) ആയിത്തീര്‍ന്നു. 2018 മാര്‍ച്ച് വരെ ബൈജൂസിന്റെ മൂല്യം 6,505 കോടി രൂപ (ഒരു ബില്യണ്‍ ഡോളര്‍) ആയിരുന്നു. 2020 ജൂണില്‍, മേരി മീക്കറുടെ ബോണ്ട് ക്യാപിറ്റലിന്റെ നിക്ഷേപത്തിലൂടെ ബൈജൂസ് ഡെക്കാകോണ്‍ ( മൂല്യം 10 ബില്യണ്‍ ഡോളറിലധികം) പദവിയും സ്വന്തമാക്കി.

ഉപസ്ഥാപനങ്ങള്‍:
ഓസ്‌മോ, ട്യൂട്ടോര്‍വിസ്റ്റ, ഹാഷ് ലേണ്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍, സ്‌കോളര്‍, ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹുഡാറ്റ്, ടിങ്കര്‍, എപിക്, ഗ്രേറ്റ് ലേര്‍ണിംഗ്, ഗ്രേഡ്അപ്പ് (BYJU's Exam
Prep ), ടോപ്പര്‍, ലാബ്ഇന്‍ആപ്പ്.