തിരക്കേറിയ ജീവിതത്തില്‍ ഭക്ഷണം പാകം ചെയ്യാനോ പുറത്തുപോയി കഴിക്കാനോ പറ്റാത്തവര്‍ക്ക് വലിയൊരനുഗഹമാണ് ഫുഡ് ഡെലിവറി ആപ്പുകള്‍. മിതമായ...
തിരക്കേറിയ ജീവിതത്തില്‍ ഭക്ഷണം പാകം ചെയ്യാനോ പുറത്തുപോയി കഴിക്കാനോ പറ്റാത്തവര്‍ക്ക് വലിയൊരനുഗഹമാണ് ഫുഡ് ഡെലിവറി ആപ്പുകള്‍. മിതമായ നിരക്കില്‍, വിവിധ ചോയ്സില്‍, സൗജന്യ ഹോം ഡെലിവറി, മറ്റ് ഫീച്ചറുകള്‍ക്കൊപ്പം, ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം ജനപ്രീതി ഇന്നുണ്ട്.
ഓണ്‍-ഡിമാന്‍ഡ് ഫുഡ് ഡെലിവറി ആപ്പുകള്‍ സൗകര്യപ്രദവും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. ആകര്‍ഷകമായ കിഴിവുകളും വേഗത്തിലുള്ള ഡെലിവറിയും ഇത്തരം ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്വയം രജിസ്റ്റര്‍ ചെയ്തതിനു ശേഷം, ഉപയോക്താവിന് അവരുടെ വിശദാംശങ്ങള്‍ നല്‍കാം. ആകര്‍ഷകമായ കിഴിവുകളോടെ സ്‌ക്രീനില്‍ വിവിധ റെസ്റ്റോറന്റുകളില്‍ നിന്നുള്ള നിരവധി മെനുകള്‍ ലഭ്യമാകും. അവയില്‍ ആവശ്യമുള്ളത് ബ്രൗസ് ചെയ്ത് മറ്റ് ഫുഡ് ഡെലിവറി ആപ്പുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്യുകയും ചെയ്യാം. ഏറ്റവും മികച്ച ഭക്ഷണം നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു.
നിരവധി ഫുഡ് ഡെലിവറി ആപ്പുകള്‍ ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ചില ആപ്പുകളെ പരിചയപ്പെടാം.
ഒരു ഭക്ഷണപ്രേമിയുടെ ഫോണില്‍ സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പ് ഉണ്ടാകാതിരിക്കാന്‍ സാധ്യതയില്ല. 2008ല്‍ റെസ്റ്റോറന്റുകളെക്കുറിച്ചുള്ള അവലോകനങ്ങളും വിവരങ്ങളും നല്‍കിക്കൊണ്ട് ആരംഭിച്ച സൊമാറ്റോ ക്രമേണ ഓണ്‍ലൈന്‍ ടേബിള്‍ റിസര്‍വേഷനുകളിലേക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയിലേക്കും മാറി. ലോകമെമ്പാടുമുള്ള 24 രാജ്യങ്ങളില്‍ ഇതിനകം സൊമാറ്റോ പ്രവര്‍ത്തനക്ഷമമാണ്.
GPS ലൊക്കേഷന്‍ ഉപയോഗിച്ച് ഫില്‍ട്ടര്‍ ചെയ്ത് വലുതും ചെറുതുമായ റെസ്റ്റോറന്റുകള്‍ സൊമാറ്റോ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്നിരിക്കുന്നു. മെനുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാനും മുമ്പ് കഴിച്ചവരില്‍ നിന്നും ഭക്ഷണത്തെ കുറിച്ചുള്ള അവലോകനങ്ങള്‍ മനസ്സിലാക്കാനും ആപ്പ് സഹായിക്കുന്നു. സൊമാറ്റോ ക്യാഷ് ഓണ്‍ ഡെലിവറി, ഓണ്‍ലൈന്‍ പേയ്മെന്റ് മോഡ് എന്നീ സേവനങ്ങളോടൊപ്പം ഓര്‍ഡറിന്റെ തത്സമയ ട്രാക്കിംഗ് സംവിധാനവും സാധ്യമാക്കുന്നു.
സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പ് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ബണ്ട്ല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. 2014-ല്‍ ബാംഗ്ലൂരില്‍ ഭക്ഷണ വിതരണവുമായി യാത്ര ആരംഭിച്ചു. ഈ ഹൈപ്പര്‍ലോക്കല്‍ ഫുഡ് ഡെലിവറി ആപ്പ് നിലവില്‍ ഇന്ത്യയിലെ 25 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ആഗോളതലത്തില്‍ ഏകദേശം 40000 റെസ്റ്റോറന്റുകളും ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് പാചകരീതി, റസ്റ്റോറന്റ്, ലൊക്കേഷന്‍ എന്നിവ വച്ച് റസ്റ്റോറന്റുകള്‍ തിരയാനും അവലോകനങ്ങളും റേറ്റിംഗുകളും പരിശോധിക്കാനും കഴിയുന്നു. സ്വിഗ്ഗി ഉപയോക്താക്കള്‍ക്ക് ഡെലിവറി ചെയ്യുന്നയാളെ ട്രാക്ക് ചെയ്യുന്നതിന് തത്സമയ ലൊക്കേഷന്‍ മാപ്പിംഗ് സംവിധാനവുമുണ്ട്. Swiggy Pop എന്ന ഫീച്ചറിലൂടെ ഒറ്റത്തവണ മാത്രം ഭക്ഷണം കഴിക്കാന്‍ ഒരു ടാപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം. വില 100 രൂപയില്‍ താഴെയാണ്. മിനിമം ബില്ലിംഗ് സാധ്യമാക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുന്നത്.
ഡൊമിനോസ് ഫുഡ് ഡെലിവറി ആപ്പ് ഡൊമിനോസ് ഇന്ത്യയുടെ ഫുഡ് സ്പെയ്സില്‍ പിസ്സ റെസ്റ്റോറന്റ് എന്ന നിലയില്‍ അറിയപ്പെടുന്നു. പാസ്തയും മധുരമുള്ള കേക്കുകളും അടങ്ങിയ പിസ്സ കഴിക്കാനുള്ള മാനസികാവസ്ഥയിലാണെങ്കില്‍, ഡൊമിനോയുടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഉബര്‍ ഈറ്റ്‌സ് ഫുഡ് ഡെലിവറി ആപ്പ് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനപ്രിയ ക്യാബ് സേവന ദാതാക്കളായ ഉബര്‍ ടെക്‌നോളജീസിന്റെ അനുബന്ധ സംരംഭമാണ് . 2014ലാണ് ഫുഡ് ഡെലിവറി ശൃംഖല ആരംഭിച്ചത്. ലോകത്തെ ആയിരത്തിലധികം പ്രധാന നഗരങ്ങളിലും വിവിധ രാജ്യങ്ങളിലും ഉബര്‍ ഈറ്റ്‌സ് പ്രവര്‍ത്തിക്കുന്നു. (ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉബര്‍ ഈറ്റ്‌സിനെ പിന്നീട് സൊമാറ്റോ വാങ്ങിയതോടെ ഇന്ത്യയില്‍ ഉബര്‍ ഈറ്റ്‌സ് സൊമാറ്റൊയായി മാറി.)
ഇതൊന്നും കൂടാതെ ഫുഡ്പാണ്ട, ട്രാവല്‍ഖാന, ഫാസോസ്, ബോക്‌സ് 8 തുടങ്ങി നിരവധി ആപ്പുകള്‍ ഇന്ന് ആവശ്യാനുസരണം ലഭ്യമാണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭക്ഷണം നിങ്ങളുടെ മുന്നിലെത്തുമെന്ന് സാരം.