image

10 Jan 2022 3:33 AM GMT

Technology

എന്താണീ ഡാര്‍ക്ക് വെബ്?

MyFin Desk

എന്താണീ ഡാര്‍ക്ക് വെബ്?
X

Summary

2000 ത്തിന്റെ തുടക്കത്തിലാണ് ഇയാന്‍ ക്ലാര്‍ക്ക് വികസിപ്പിച്ച ഫ്രീനെറ്റിനോടൊപ്പം ഡാര്‍ക്ക് വെബ് ഔദ്യോഗികമായി പ്രത്യക്ഷപ്പെടുന്നത്.


ഓണ്‍ലൈന്‍ തട്ടിപ്പു വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ നടക്കുന്നു എന്നാലോചിക്കാറുണ്ടോ? കോടിക്കണക്കിനു രൂപയുടെ ക്രിപ്‌റ്റോ...

ഓണ്‍ലൈന്‍ തട്ടിപ്പു വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ നടക്കുന്നു എന്നാലോചിക്കാറുണ്ടോ? കോടിക്കണക്കിനു രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകള്‍, ആയുധ കടത്ത്, സെക്‌സ് റാക്കറ്റുകള്‍, പ്രതിരോധ മന്താലയങ്ങളുടെ വെബ്‌സൈറ്റ് ഹാക്കിംഗ് ഇങ്ങനെ നീളുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന ഇടമാണ് ഡാര്‍ക്ക് വെബ്. ഇങ്ങനെയൊക്കെയാണെങ്കിലും സ്വകാര്യത ആഗ്രഹിക്കുന്നവരും ഡാര്‍ക്ക് വെബ് ഉപയോഗിക്കാറുണ്ട്.

2000 ത്തിന്റെ തുടക്കത്തിലാണ് ഇയാന്‍ ക്ലാര്‍ക്ക് വികസിപ്പിച്ച ഫ്രീനെറ്റിനോടൊപ്പം ഡാര്‍ക്ക് വെബ് ഔദ്യോഗികമായി പ്രത്യക്ഷപ്പെടുന്നത്. സര്‍ക്കാര്‍ ഇടപെടലുകളില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഒരിടം എന്നാശയമാണ് ഈ ഫ്രീനെറ്റ്. ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്യപ്പെടാതെ സ്വതന്ത്രമായി അഭിപ്രായ പ്രകടനത്തിന് ഇത് അവസരം നല്‍കുന്നു. ഡാര്‍ക്ക് വെബ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, പൊതുജനങ്ങള്‍ക്ക് സധാരണ വെബ് ബ്രൗസറുകളുപയോ?ഗിച്ച് ലഭിക്കാത്ത വെബ്സൈറ്റുകളാണ് ഇതിലുള്ളത്.

സാധാരണയായി ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ലഭിക്കാത്ത വിധം എന്‍ക്രിപ്റ്റ് ചെയ്ത ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളാണ് ഡാര്‍ക്ക് വെബില്‍ സൂക്ഷിക്കുന്നത്. ടി ഒ ആര്‍ (TOR) ബ്രൗസര്‍ പോലുള്ള നിര്‍ദ്ദിഷ്ട ബ്രൗസറുകള്‍ ഉപയോഗിച്ച് മാത്രമേ ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യാന്‍ കഴിയൂ. യു.എസ്. നേവല്‍ റിസര്‍ച്ച് ലബോറട്ടറി ദി ഒനിയന്‍ റൂട്ടര്‍ (TOR) എന്ന പദ്ധതിക്ക് ധനസഹായം നല്‍കിയതാണ് ടി ഒ ആര്‍ ബ്രൗസറിന്റെ തുടക്കം. ടി ഒ ആര്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സുരക്ഷിതമായി ആശയവിനിമയം നടത്താനുള്ള ഒരു മാര്‍ഗമായിരുന്നു. സുരക്ഷാ പ്രധാന്യമുള്ള പ്രദേശങ്ങളില്‍ ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ബ്രൗസറുകളില്‍ ഒന്നാണിത്.

സാധാരണ വെബ്സൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡാര്‍ക്ക് വെബ് നല്‍കുന്ന സ്വകാര്യത എടുത്തു പറയേണ്ടതാണ്. ഒരാള്‍ ഡാര്‍ക്ക് വെബില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സാധാരണ ബ്രൗസറില്‍ ചെയ്യുന്നത് പോലെ തന്നെയാണ് പ്രവര്‍ത്തനം. വ്യക്തികള്‍ക്ക് സ്വന്തമായി സൈറ്റുകള്‍ ആരംഭിക്കാനും ശ്രദ്ധിക്കപ്പെടാനും ഇവിടെ എളുപ്പം കഴിയും.

ടെക് ഭീമന്മാര്‍ക്കും വലിയ മാധ്യമ സ്ഥാപനങ്ങള്‍ക്കും 2020 വരെ ഡാര്‍ക്ക് വെബിലുള്ള സ്വാധീനം വളരെ കുറവായിരുന്നു. ആദ്യ കാലങ്ങളില്‍ ഇന്റര്‍നെറ്റ് ആര്‍ക്കും ഉള്‍കൊള്ളാന്‍ മടിയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായും ആളുകള്‍ക്കിടയില്‍ അന്ന് ഇന്റര്‍നെറ്റ് വ്യാഖ്യാനിക്കപ്പെട്ടു. ഇതേ മനോഭാവമാണ് ഡാര്‍ക്ക് വെബിനോടും നിലവിലുള്ളത്.

നിങ്ങളുടെ വിവരങ്ങള്‍ ഉണ്ടോ?

സോഷ്യല്‍ സെക്യൂരിറ്റി നമ്പറിനൊപ്പം ബാങ്കിംഗ്, സോഷ്യല്‍ മീഡിയ, ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കെത്തിച്ചേക്കാം. ഏതെങ്കിലും വിവരങ്ങള്‍ ഡാര്‍ക്ക് വെബിലുണ്ടോ എന്ന് കാണണമെങ്കില്‍, ഡാര്‍ക്ക് വെബിന്റെ സ്‌കാന്‍ പ്രവര്‍ത്തിപ്പിക്കാം. പിന്നീട് ഡാര്‍ക്ക് വെബ് നിരീക്ഷണത്തിനായി സൈന്‍ അപ്പ് ചെയ്യുക. നിങ്ങളുടെ ഏതെങ്കിലും വിവരങ്ങള്‍ കണ്ടെത്തിയാല്‍ ഇത് മുന്നറിയിപ്പ് നല്‍കുന്നു.

എങ്ങനെ കണ്ടെത്താം

ഒരു വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ഉപയോഗിച്ച് നിങ്ങളുടെ സിസ്റ്റത്തില്‍ ടി ഒ ആര്‍ ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഒരു പൊതു നെറ്റ്വര്‍ക്ക് ഉപയോഗിക്കാന്‍ ആളുകളെ വി പി എന്‍ അനുവദിക്കുന്നത് വഴി സ്വകാര്യത ഉറപ്പാക്കുന്നു. ഡാര്‍ക്ക് വെബ്സൈറ്റ് വിലാസങ്ങള്‍ സര്‍ഫ് ചെയ്യുമ്പോള്‍, പരമ്പരാഗത .com, .org, .edu മുതലായവയ്ക്ക് പകരം .onion എന്നായിരിക്കും കാണുക. ഒരിക്കല്‍ ബ്രൗസര്‍
ഇന്‍സ്റ്റാള്‍ ചെയ്താല്‍ സാധാരണ ബ്രൗസര്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ ഇത് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതിലൊരു ഇന്‍ഡക്‌സ് ഉപയോഗിക്കാത്തതിനാല്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. സുരക്ഷാ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാള്‍വെയര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാം. ഡാര്‍ക്ക് വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് നിലവില്‍ നിയമ തടസ്സങ്ങളില്ല.