ഒരാള്‍ക്ക് അക്കൗണ്ട് ഏത് ശാഖയിലാണോ അതിനെയാണ് ഹോം ബ്രാഞ്ച് എന്ന് പറയുക. അക്കൗണ്ടുള്ള ബ്രാഞ്ചിലൂടെ മാത്രമായിരിക്കില്ല ഒരാളുടെ സാമ്പത്തിക...
ഒരാള്‍ക്ക് അക്കൗണ്ട് ഏത് ശാഖയിലാണോ അതിനെയാണ് ഹോം ബ്രാഞ്ച് എന്ന് പറയുക. അക്കൗണ്ടുള്ള ബ്രാഞ്ചിലൂടെ മാത്രമായിരിക്കില്ല ഒരാളുടെ സാമ്പത്തിക ഇടപാടുകള്‍. പല ആവശ്യങ്ങള്‍ക്ക് ദൂരെ ദിക്കുകളിലേക്ക് സഞ്ചരിക്കേണ്ടി വരുമ്പോഴും തൊഴില്‍ മാറി മറ്റൊരിടത്തേയ്ക്ക്് പോകുമ്പോഴുമെല്ലാം അക്കൗണ്ടുളള ബാങ്കിന്റെ ഇതര ശാഖകളില്‍ കൂടി പണമിടപാടുകള്‍ നടത്തേണ്ടി വരും.
എന്നാല്‍ ഹോം ബ്രാഞ്ചില്‍ നിന്ന് മാറി നിങ്ങള്‍ നടത്തുന്ന പണമിടപാടുകള്‍ക്ക്് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കും. ഒരേ ബാങ്കില്‍ ഇങ്ങനെ ഹോം ബ്രാഞ്ചിലും അല്ലാതെയുമായ നടത്തുന്ന ഇടപാടുകള്‍ എല്ലാം സൗജന്യമായിരിക്കില്ല. പക്ഷെ, ഈ ഫീസുകള്‍ ഒരോ ബാങ്കിനും നടത്തുന്ന വിനിമയത്തിന്റെ തോതനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.
എസ് ബി ഐ
രാജ്യത്തെ പ്രമുഖ ബാങ്കായ എസ് ബി ഐ യില്‍ നോണ്‍ ഹോം ബ്രാഞ്ചില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലൂടെ പരമാവധി 50,000 രൂപ വരെ ഇങ്ങനെ പിന്‍വലിക്കാം. പക്ഷെ, ഒരു കാര്യം ശ്രദ്ധിക്കണം. ഇവിടെ വിത്‌ഡ്രോവല്‍ ഫോമിനൊപ്പം ബാങ്കിന്റെ പാസ്ബുക്കും നല്‍കേണ്ടതുണ്ട്. എന്നാല്‍ കറണ്ട് അക്കൗണ്ടുടമകള്‍ക്ക് ഈ തുക 1 ലക്ഷമാണ്. ഈ നിബന്ധന ബേസിക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. മാസം നടത്താവുന്ന പരമാവധി ഇടപാടുകള്‍ ഇവിടെയും പരിമിതപ്പെടുത്തിയിട്ടുണ്ട്. നോണ്‍ ഹോം ബ്രാഞ്ചില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 2 ലക്ഷമാണ്.
ഐ സി ഐ സി ഐ
രാജ്യത്തെ മറ്റൊരു പ്രധാന സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ യും മറ്റ് ബ്രാഞ്ചുകളിലെ പണമിടപാടിന് ചാര്‍ജ് ഇടാക്കാറുണ്ട്. 5,000 രൂപയ്ക്ക് അഞ്ച് രൂപയാണ് ഈടാക്കുക. കുറഞ്ഞത് ഒരിടപാടിന് 150 രൂപയെന്ന് നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ തുക നോക്കാതെ 150 രൂപ നഷ്ടമാകും. ഇവിടെ ഒരു ആശ്വാസമുണ്ട് മാസത്തില്‍ നോണ്‍ ഹോം ബ്രാഞ്ചില്‍ ഒരു തവണ സൗജന്യഇടപാട് അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം വരുന്നവയ്ക്കാണ് ചാര്‍ജ് ഈടാക്കുക.
എച്ച് ഡി എഫ് സി
ഹോം ബ്രാഞ്ചില്‍ നിന്ന് മാറിയാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ ചാര്‍ജുണ്ട്. മറ്റ് ബ്രാഞ്ചുകളില്‍ നടത്താവുന്ന ആദ്യ സൗജന്യ ഇടപാടിന് ശേഷം വരുന്നവയ്ക്ക് 5,000 രൂപയ്ക്ക് അഞ്ച് രുപ എന്ന നിലയിലാണ് ഇടാക്കുക. ഇവിടെ മറ്റൊന്നു കൂടി ഓര്‍ക്കണം. ഇത്തരത്തിലുള്ള ഒരിടപാടിന് ചുരുങ്ങിയ തുക 150 ആക്കി നിജപ്പെടുത്തിയിട്ടുമുണ്ട്. മറ്റ് ബ്രാഞ്ചുകളില്‍ ഒരാള്‍ക്ക് നടത്താവുന്ന മിനിമം ഇടപട് 50,000 രൂപ എന്നും നിശ്ചയിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയില്‍് കൂടിയ ഇടപാടിന് 10,000 ന് രണ്ട രൂപ തോതില്‍ ചുരുങ്ങിയത് 50 രൂപ ഈടാക്കും.