image

9 Jan 2022 12:39 AM GMT

Fixed Deposit

കാലാവധി എത്താതെ സ്ഥിര നിക്ഷേപം പൊളിച്ചാല്‍ ബാങ്കുകള്‍ എത്ര തുക പിഴയീടാക്കും?

MyFin Desk

കാലാവധി എത്താതെ സ്ഥിര നിക്ഷേപം പൊളിച്ചാല്‍ ബാങ്കുകള്‍ എത്ര തുക പിഴയീടാക്കും?
X

Summary

റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയക്ക് സ്ഥിരനിക്ഷേപങ്ങള്‍ ഇപ്പോഴും ആകര്‍ഷകമാണ്. പലിശ നിരക്ക്് കുറഞ്ഞാലും സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ഇത് ആകര്‍ഷകമാകുന്നത്. പുതിയ നിക്ഷേപ സാധ്യതകള്‍ ധാരാളമാണെങ്കിലും പരമ്പരാഗത നിക്ഷേപമാര്‍ഗം എന്ന നിലയില്‍ ഇതിന്റെ സാധ്യത ഇന്നും നിലനില്‍ക്കുന്നു. പക്ഷെ ഇവിടെ നിശ്ചിത കാലാവധിയില്‍ പണം ഇട്ടതിന് ശേഷം വട്ടമെത്തുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ ബാങ്കിന് ഫൈന്‍ നല്‍കേണ്ടി വരും. ഓരോ ബാങ്കും ഒരോ തരം നിക്ഷേപങ്ങള്‍ക്കും വ്യത്യസ്ത നിരക്കിലാണ് ഇത് ഇടാക്കുക. ഏഴ് ദിവസം മുതല്‍ 10 […]


റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയക്ക് സ്ഥിരനിക്ഷേപങ്ങള്‍ ഇപ്പോഴും ആകര്‍ഷകമാണ്. പലിശ നിരക്ക്് കുറഞ്ഞാലും സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ്...

റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയക്ക് സ്ഥിരനിക്ഷേപങ്ങള്‍ ഇപ്പോഴും ആകര്‍ഷകമാണ്. പലിശ നിരക്ക്് കുറഞ്ഞാലും സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ഇത് ആകര്‍ഷകമാകുന്നത്. പുതിയ നിക്ഷേപ സാധ്യതകള്‍ ധാരാളമാണെങ്കിലും പരമ്പരാഗത നിക്ഷേപമാര്‍ഗം എന്ന നിലയില്‍ ഇതിന്റെ സാധ്യത ഇന്നും നിലനില്‍ക്കുന്നു. പക്ഷെ ഇവിടെ നിശ്ചിത കാലാവധിയില്‍ പണം ഇട്ടതിന് ശേഷം വട്ടമെത്തുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ ബാങ്കിന് ഫൈന്‍ നല്‍കേണ്ടി വരും. ഓരോ ബാങ്കും ഒരോ തരം നിക്ഷേപങ്ങള്‍ക്കും വ്യത്യസ്ത നിരക്കിലാണ് ഇത് ഇടാക്കുക.

ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് ഇങ്ങനെ ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപിക്കാവുന്നത്. അസുഖങ്ങള്‍ അടക്കം അപ്രതീക്ഷിതമായുണ്ടാുകുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ പണത്തിന്റെ ആവശ്യകത കൂട്ടമ്പോള്‍ കാലാവധിക്ക് മുമ്പ് ഇത് പിന്‍വലിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതമാകുന്നു. എസ് ബി ഐ യുടെ ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡിപ്പോസിറ്റ്, എച്ച് ഡി എഫ് സി 5 ഇയര്‍ ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡിപ്പോസിറ്റ്, ആക്‌സിസ് ബാങ്ക് ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡിപ്പോസിറ്റ്, ഫിക്‌സഡ് ഡിപ്പോസിറ്റ് പ്ലസ്, കോട്ടക് ബാങ്ക് ടാക്‌സ് സേവിംഗ് ഫികസ്ഡ ഡിപ്പോസിറ്റ് എന്നിങ്ങനെയുള്ള നിക്ഷേപ പദ്ധതികളാണ് കാലവാധിക്ക് മുമ്പ് പിന്‍വലിക്കാനാവാത്തത്. പണത്തിന് അത്യാവശ്യമാകുമ്പോള്‍ ഇത് പിന്‍വലിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. ഇവിടെ നിക്ഷേപകന്‍ ബാങ്കുകകള്‍ക്ക് പിഴ നല്‍കേണ്ടി വരും. നേരിയ വ്യത്യാസമുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ക്ക് പൊതുവെ ഇക്കാര്യതില്‍ ഒരേ നയമായിരിക്കും. രാജ്യത്തെ മുന്‍ നിര ബാങ്കായ എസ് ബി ഐ കാലാവധി എത്താതെ പിന്‍വലിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചുമത്തുന്ന പിഴ ഇതാണ്.

ഏഴ് ദിവസം വരെ
സാധാരണ നിലയില്‍ ബാങ്കുകളില്‍ സ്ഥിര നിക്ഷേപ കാലാവധി തുടങ്ങുന്നത് ഏഴ് ദിവസത്തില്‍ നിന്നാണ്. എസ് ബി ഐ യുടെ കുറഞ്ഞ സ്ഥിര നിക്ഷേപ കാലാവധി ഏഴ്് മുതല്‍ 45 ദിവസം വരെയാണ്. ഇതിന് സാധാരണ നിരക്ക് 2.90 ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നേട്ടം 3.4 ശതമാനവുമാണ്. ഇവിടെ ഏഴ് ദിവസത്തിന് മുമ്പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പലിശ ഒന്നും ലഭിക്കില്ല.

തുകയാണ് കാര്യം

നിക്ഷേപം അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കില്‍ കാലാവധി എത്തുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ എത്ര പലിശ നിരക്കിലാണോ നിക്ഷേപിച്ചിരിക്കുന്നത് അതില്‍ നിന്നും അര ശതമാനം കുറയ്ക്കും. ഇവിടെ കാലാവധിയല്ല തുകയാണ് മാനദണ്ഡം. അഞ്ച ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഇത് ബാധകമാണ്.അതായിത് 4 ലക്ഷമാണ് ഇങ്ങനെ കാലാവധി എത്തുന്നതിന് മുമ്പ് പിന്‍വലിക്കുന്നതെങ്കില്‍ 2,000 രൂപ നല്‍കേണ്ടി വരും.

ഒരു കോടി വരെ
അഞ്ച് ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പിഴ തുക ഒരു ശതമാനമാകും. ഇവിടെയും കാലാവധി പ്രശ്നമല്ല. തുകയാണ് കാര്യം. ഉദാഹരണത്തിന് 50,00,000 രൂപയാണ് ഇങ്ങനെ കാലാവധിയെത്താതെ പിന്‍വലിക്കുന്നതെങ്കില്‍ 50,000 രൂപ നഷ്ടമാകും.

എച്ച് ഡി എഫ് സി
ഇിവിടെയും ഏഴ് ദിവസത്തില്‍ താഴെയാണ് തുകയെങ്കില്‍ പലിശ ലഭിക്കില്ല. അതിന് മുകളിലുള്ള തുകയ്ക്ക് ഒര ശതമാനം പിഴ ഈടാക്കും.
ഐ സി ഐ സി ഐ
ഏഴ് ദിവസത്തില്‍ താഴെയാണെങ്കില്‍ പലിശ ലഭിക്കില്ല. ഒരു വര്‍ഷത്തില്‍ താഴെ 0.50 ശതമാനം പിഴ നല്‍കണം. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവിലാണ് പിന്‍വലിക്കുന്നതെങ്കില്‍ ഒരു ശതമാനവും അഞ്ച് വര്‍ഷത്തിന് മുകളിലാണെങ്കില്‍ അഞ്ച് കോടി രൂപയില്‍ താഴെ ഒരു ശതമാനവും മുകളില്‍ 1.5 ശതമാനവും പിഴ ഈടാക്കും.