അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളെ തുടര്‍ന്ന് ഒരാള്‍ക്ക് അയാളുടെ ഭവന വായ്പ അടച്ച് തീര്‍ക്കാനാവാതെ വന്നാല്‍ അതിന് പരിരക്ഷ നല്‍കുന്നതാണ്...
അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളെ തുടര്‍ന്ന് ഒരാള്‍ക്ക് അയാളുടെ ഭവന വായ്പ അടച്ച് തീര്‍ക്കാനാവാതെ വന്നാല്‍ അതിന് പരിരക്ഷ നല്‍കുന്നതാണ് ഭവന വായ്പാ ഇന്‍ഷുറന്‍സ്. രോഗം ,അപകടം, മറ്റ് അത്യാഹിതം എന്നിവ മൂലം ഇ എം ഐ അടയ്ക്കാനാകാതെ വന്നാല്‍ ഇവിടെ പരിരക്ഷയുണ്ടാകും. ഇത്തരം അടിയന്തര സാഹചര്യത്തില്‍ വീട് നഷ്ടപ്പെടാതെ ഈ പോളിസി പരിരക്ഷിക്കുന്നു. വായ്പ എടുക്കുന്ന ആള്‍ക്ക് തിരിച്ചടയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അതിന് പരിരക്ഷ നല്‍കുന്നതാണ് ഭവന വായ്പ ഇന്‍ഷൂറന്‍സ്. രോഗം, അബോധാവസ്ഥ, മരണം, തൊഴില്‍ നഷ്ടം ഇങ്ങനെ വായ്പ എടുത്തവര്‍ക്ക് അപ്രതീക്ഷിതമായുണ്ടാകുന്ന അടിയന്തര സാഹചര്യത്തിന് വായ്പ തുകയ്ക്ക് ഇത് പരിരക്ഷ നല്‍കും. ഇവിടെ വായ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്കും ഒരു പോലെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു.
രണ്ടും ഒന്നല്ല
ഭവന ഇന്‍ഷുറന്‍സിനെ ഭവന വായ്പ ഇന്‍ഷുറന്‍സ് ആയി തെറ്റിദ്ധരിപ്പിക്കപ്പെടാറുണ്ട്. രണ്ടും രണ്ടാണ്. ബാങ്കുകള്‍ വായ്പ നല്‍കുന്ന ആസ്തി വകകള്‍ക്ക് നമ്മുടെ ചെലവില്‍ സുരക്ഷ ഒരുക്കുന്നതാണ് ഭവന ഇന്‍ഷുറന്‍സ്. ബാങ്കില്‍ നിന്ന വായ്പ എടുത്ത് ഒരു വിടോ ഫ്‌ളാറ്റോ വാങ്ങുമ്പോള്‍ അതിന്റെ ഭൗതീകമായ ആസ്തിവകകള്‍ക്ക് ബാങ്കുകള്‍ സുരക്ഷ ഒരുക്കും. ഇത് പണം നഷ്ടപ്പെടാതിരിക്കാന്‍ ബാങ്കുകള്‍ എടുക്കുന്ന മുന്‍കരുതലാണ്. മോഷണം, തീപിടുത്തം, പ്രകൃതി ദുരന്തങ്ങള്‍, കൊള്ള, കലാപം ഇവയില്‍ നിന്നെല്ലാമുള്ള പരിരക്ഷയാണ് ഭവന ഇന്‍ഷുറന്‍സ്. ബാങ്കുകള്‍ വായ്പ നല്‍കിയിരിക്കുന്ന ഈ ആസ്തിയില്‍ എന്തെങ്കിലും നഷ്ടമുണ്ടായാല്‍ പരിരക്ഷ നല്‍കുകയാണ് ഇതിന്റെ ഉദേശ്യം. ഇനി വായ്പ എടുക്കാത്ത സ്വന്തം വീടുള്ളയാള്‍ക്കും ഭവന ഇന്‍ഷുറന്‍സ് എടുക്കാം.
വീട് ഇന്‍ഷുര്‍ ചെയ്യാം
ഭവന വായ്പ ഇന്‍ഷൂറന്‍സ് നിലവില്‍ ഭവന വായ്പ ഉള്ളവര്‍ക്കോ പുതിയത് എടുക്കുന്നവര്‍ക്കോ വേണ്ടി ഉള്ളതാണ്. അതേസമയം ഒരു വീട് സ്വന്തമായുള്ള ആര്‍ക്കും എപ്പോഴും ഭവന ഇന്‍ഷുറന്‍സ് എടുക്കാം. ആദ്യത്തേത് വായ്പ തീരുന്ന കാലഘട്ടം വരെ തുടരുന്നതായിരിക്കും. ഭവന ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക കുറവും ഭവന വായ്പയുടേത് കൂടുതലും ആയിരിക്കും. ഭവന ഇന്‍ഷൂറന്‍സിന് കൃത്യമായ കാലമില്ല. ഇത് ഒരു വര്‍ഷം മുതല്‍ 30 വര്‍ഷം വരെ ഇത് ആകാം.
വായ്പ ഇന്‍ഷുറന്‍സ്
അപകടം, രോഗം, മരണം, തൊഴില്‍ നഷ്ടം ഇങ്ങനെ ഏത് സമയത്തും സംഭവിക്കാന്‍ സാധ്യതയുള്ള പ്രതിസന്ധിയില്‍ നിന്ന് വായ്പ എടുത്ത ആളുടെ കുടുംബത്തിന് പരിരക്ഷ ലഭിക്കുന്നതാണ് വായ്പാ ഇന്‍ഷുറന്‍സ്. പ്രീമിയം കൂടി ചേര്‍ത്തുള്ള ഇ എം ഐ അടവ് പരിഗണിച്ച് പലരും വായ്പ എടുക്കുമ്പോള്‍ ഇത് ഒഴിവാക്കാറുണ്ട്. കാരണം വായ്പ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ അടവില്‍ ഈ ബാധ്യതകൂടി അധികമായി ചേര്‍ക്കപ്പെടും. എന്നാല്‍ അപ്രതീക്ഷിതമായി നമ്മുക്കുണ്ടാകുന്ന വലിയ പ്രതിസന്ധിയില്‍ നിന്ന് കുടുംബത്തിന് അത്താണിയാകും ഈ ഇന്‍ഷുറന്‍സ്. അതുകൊണ്ട് ഭവന വായ്പ ഇന്‍ഷുറന്‍സ് ഭവന ഇന്‍ഷുറന്‍സിനേക്കാള്‍ ഒരാളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാകുന്നു.