image

9 Jan 2022 1:21 AM GMT

Gold

സ്വർണത്തെ ഒഴുക്കുള്ള പണമാക്കാം

MyFin Desk

സ്വർണത്തെ ഒഴുക്കുള്ള പണമാക്കാം
X

Summary

  പത്ത് പവന്‍ എങ്കിലും സ്വര്‍ണം കൈവശമില്ലാത്ത മലയാളി കുടുംബങ്ങള്‍ കുറവായിരിക്കും. പലപ്പോഴും പാരമ്പര്യമായി കിട്ടിയ ആഭരണങ്ങളായും ഉപയോഗിക്കാനാവാത്ത ഉരുപ്പടികളായിട്ടുമൊക്കെയാവും നമ്മുടെ വീടുകളില്‍ സ്വര്‍ണമുണ്ടാകുക. ഇത് അലമാരകളിലോ, കൂടുതലുണ്ടെങ്കില്‍ ബാങ്ക് ലോക്കറിലോ വര്‍ഷങ്ങളായി വിശ്രമിക്കുന്നുമുണ്ടാകും. അലമാരകളില്‍ സൂക്ഷിക്കുന്നത് മോഷണം പോകാനുള്ള റിസ്‌ക് കൂട്ടുന്നു. ബാങ്ക് ലോക്കറില്‍ ഇത്തരം സ്വര്‍ണം സൂക്ഷിച്ചാല്‍ അതിന് ചാര്‍ജും നല്‍കണം. ഇത്തരം സാഹചര്യത്തില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം. എന്താണ് പദ്ധതി ലിക്വിഡിറ്റി തീരെ ഇല്ലാതെ വെറുതെ വീട്ടിലിരിക്കുന്ന സ്വര്‍ണത്തെ പണമാക്കി […]


പത്ത് പവന്‍ എങ്കിലും സ്വര്‍ണം കൈവശമില്ലാത്ത മലയാളി കുടുംബങ്ങള്‍ കുറവായിരിക്കും. പലപ്പോഴും പാരമ്പര്യമായി കിട്ടിയ ആഭരണങ്ങളായും...

 

പത്ത് പവന്‍ എങ്കിലും സ്വര്‍ണം കൈവശമില്ലാത്ത മലയാളി കുടുംബങ്ങള്‍ കുറവായിരിക്കും. പലപ്പോഴും പാരമ്പര്യമായി കിട്ടിയ ആഭരണങ്ങളായും ഉപയോഗിക്കാനാവാത്ത ഉരുപ്പടികളായിട്ടുമൊക്കെയാവും നമ്മുടെ വീടുകളില്‍ സ്വര്‍ണമുണ്ടാകുക. ഇത് അലമാരകളിലോ, കൂടുതലുണ്ടെങ്കില്‍ ബാങ്ക് ലോക്കറിലോ വര്‍ഷങ്ങളായി വിശ്രമിക്കുന്നുമുണ്ടാകും. അലമാരകളില്‍ സൂക്ഷിക്കുന്നത് മോഷണം പോകാനുള്ള റിസ്‌ക് കൂട്ടുന്നു. ബാങ്ക് ലോക്കറില്‍ ഇത്തരം സ്വര്‍ണം സൂക്ഷിച്ചാല്‍ അതിന് ചാര്‍ജും നല്‍കണം. ഇത്തരം സാഹചര്യത്തില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം.

എന്താണ് പദ്ധതി

ലിക്വിഡിറ്റി തീരെ ഇല്ലാതെ വെറുതെ വീട്ടിലിരിക്കുന്ന സ്വര്‍ണത്തെ പണമാക്കി മാറ്റുവാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. ഇവിടെ ബാങ്കുകളില്‍ സ്ഥിര നിക്ഷപം നടത്തുന്നതു പോലെ സ്വര്‍ണം നിക്ഷേപിക്കുന്നു. സ്ഥിര നിക്ഷേപത്തില്‍ പണമാണ് നല്‍കുന്നതെങ്കില്‍ ഇവിടെ സ്വര്‍ണം ആയിരിക്കുമെന്ന വ്യത്യാസം മാത്രം. ആര്‍ ബി ഐ ഇതിന് ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്ന ബാങ്കു ശാഖകളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. സ്വര്‍ണത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഇവിടെ ഉണ്ടാകുന്നില്ല.

രൂപം മാറും

നിങ്ങളുടെ വീട്ടില്‍ ഇതുപോലെ വെറുതെ ഇരിക്കുന്ന സ്വര്‍ണം ആര്‍ ബി ഐ ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്ന ബാങ്കില്‍ നിക്ഷേപിക്കുന്നു. ആഭരണമായോ സ്വര്‍ണക്കട്ടിയായോ നിക്ഷേപിക്കാം. ബാങ്ക് അതിന്റെ മാറ്റ് കണക്കാക്കി അത്രയും തുകയുടെ സ്വര്‍ണ നാണയങ്ങളോ കട്ടി ഉരുപ്പടിയോ ആക്കി ഇവ മാറ്റുന്നു. വിവിധ കാലയളവില്‍ ഇങ്ങനെ നിക്ഷേപിക്കാം. കാലാവധി അവസാനിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അന്നത്തെ വിലയാകും കണക്കാക്കുക. അതിനനുസരിച്ചുള്ള സ്വര്‍ണമോ അല്ലെങ്കില്‍ അതിനുള്ള മുല്യമോ ലഭിക്കും. കൂടാതെ ഒരോ വര്‍ഷവും പലിശയും കൃത്യമായി അക്കൗണ്ടിലെത്തും.

നിക്ഷേപവും പലിശയും

ഒരു വര്‍ഷം മുതലുളള ഹ്രസ്വകാല നിക്ഷേപങ്ങള്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമില്‍ നടത്താം. ഒരു വര്‍ഷത്തേയ്ക്ക് 0.5 ശതമാനമാണ് വാര്‍ഷിക പലിശ ലഭിക്കുക. 2-3 വര്‍ഷത്തേയ്ക്ക് ആണെങ്കില്‍ നിരക്ക് 0.60 ശതമാനം. മൂന്ന്് വര്‍ഷത്തിലേറെ വരുന്ന നിക്ഷേപങ്ങള്‍ക്ക് 2.25 ശതമാനമാണ് പലിശ. എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് അക്കൗണ്ടില്‍ പലിശ എത്തും. അല്ലെങ്കില്‍ കാലാവധി എത്തുമ്പോള്‍ മുതലിനോടൊപ്പം ലഭിക്കും. ഹ്രസ്വകാല നിക്ഷേപമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം പിന്‍വലിക്കാം. പക്ഷെ പിഴപലിശ നല്‍കേണ്ടി വരും. 110 ലക്ഷം കോടി രൂപയിലേറെ വിലയുള്ള 25,000 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്ത് വെറുതെ ഇരിക്കുന്നുവെന്നാണ് കണക്ക്.

ചുരുങ്ങിയത് 30 ഗ്രാം

സ്വര്‍ണം ബാറുകളായും കോയിനുകളായും നിക്ഷേപിക്കാം. കൂടാതെ കല്ല് ഒഴിവാക്കിയുള്ള ആഭരണങ്ങളും ആകാം. പക്ഷെ ഇതെല്ലാം രൂപമാറ്റം വരുത്തിയാണ് ബാങ്ക് സൂക്ഷിക്കുക. ചുരുങ്ങിയ്ത 30 ഗ്രാം എങ്കിലും ഒരാള്‍ നിക്ഷേപിച്ചിരിക്കണം എന്ന വ്യവസ്ഥയുണ്ട്. ഇതൊക്കെയാണെങ്കിലും 2015 ല്‍ തുടങ്ങിയ ഗോള്‍ഡ് മോണറ്റൈസേഷന്‍ സ്‌കീം വലിയ തോതില്‍ ആകര്‍ഷിക്കപ്പെട്ടിട്ടില്ല. ആഭരണങ്ങള്‍ രൂപമാറ്റം വരുത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. പല ഉരുപ്പടികള്‍ക്കും വൈകാരിക മൂല്യം ഉണ്ട്. ഇതിന്റെ രൂപം മാറ്റുന്നതോടെ അത് അപ്രസക്തമാകുന്നു. ഇതിന് പുറമേ വീട്ടില്‍ സ്വര്‍ണമിരിക്കുന്നതും ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇരിക്കുന്നതും തമ്മിലുള്ള ലിക്വിഡിറ്റി പ്രശ്‌നവും ഇത് അനാകര്‍ഷകമാക്കുന്നു.