പുട്ട് ഓപ്ഷന്‍ ഒരു സാമ്പത്തിക കരാറാണ്. ഇത് കൈവശമുള്ളയാളിന്, ഒരു നിശ്ചിത കാലയളവിനുള്ളില്‍, ഒരു നിശ്ചിത വിലയ്ക്ക്, ഡെറിവേറ്റീവുകള്‍...
പുട്ട് ഓപ്ഷന്‍ ഒരു സാമ്പത്തിക കരാറാണ്. ഇത് കൈവശമുള്ളയാളിന്, ഒരു നിശ്ചിത കാലയളവിനുള്ളില്‍, ഒരു നിശ്ചിത വിലയ്ക്ക്, ഡെറിവേറ്റീവുകള്‍ വില്‍ക്കാനുള്ള അധികാരം ലഭിക്കുന്നു. ഡെറിവേറ്റീവുകളുടെ അടിത്തറ (underlying assets) ഓഹരികളോ, ബോണ്ടുകളോ, മറ്റു ചരക്കുകളോ ആവാം. ഡെറിവേറ്റീവുകളുടെ വില കുറയുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകര്‍ പുട്ട് ഓപ്ഷന്‍ നല്‍കുന്നത്. ഇത് വാങ്ങുന്നയാള്‍ (put buyer/holder) ഈ ഓപ്ഷന്‍ ഉപയോഗിക്കാനുള്ള അധികാരം, വില്‍ക്കുന്നയാളിന്റെ (put writer) അടുത്തുനിന്നും വാങ്ങിയിരിക്കുകയാണ്.
ഉദാഹരണത്തിന്, 100 രൂപ വിപണി വില വരുന്ന ഒരു ഓഹരി, വില താഴുമെന്ന കണക്കുകൂട്ടലില്‍, ഒരു നിക്ഷേപകന്‍ (put seller), 90 രൂപ സ്‌ട്രൈക്ക് പ്രൈസ് (strike price) ല്‍, ഒരു മാസക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാനായി പുട്ട് ഓപ്ഷന്‍ നല്‍കുന്നു. ഈ ഓപ്ഷന്‍ 1 രൂപ പ്രീമിയം നല്‍കി ഒരു പുട്ട് ഹോള്‍ഡര്‍ (put holder) വാങ്ങുന്നു.
പുട്ട് ഹോള്‍ഡര്‍ വിപണിയില്‍ നിന്നും ഓഹരി വില 85 രൂപയാവുമ്പോള്‍ വാങ്ങി പുട്ട് സെല്ലര്‍ (put seller) ക്ക് നല്‍കും. അപ്പോള്‍ പുട്ട് ഹോള്‍ഡര്‍ ക്ക് ഒരു ഓഹരിയില്‍ 5 രൂപ അധികം ലഭിക്കുന്നു. ഇതില്‍ നിന്നും പ്രീമിയം തുക (1 രൂപ) കുറയ്ക്കുന്നതാണ് അയാളുടെ യഥാര്‍ത്ഥ ലാഭം. ഒരു മാസത്തെ കാലയളവിനുള്ളില്‍ ഈ ഓഹരി വില 90 രൂപയില്‍ താഴുന്നില്ലെങ്കില്‍ പുട്ട് ഹോള്‍ഡര്‍ ഓപ്ഷനില്‍ നിന്ന് പിന്‍മാറും. അയാളുടെ നഷ്ടം പ്രീമിയം തുക മാത്രമായിരിക്കും. ഇങ്ങനെയാണ് പുട്ട് ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നത്.