എഫക്ടീവ് ആനുവല്‍ ഇന്ററസ്റ്റ് റേറ്റ്- ആനുവല്‍ പേര്‍സന്റേജ് റേറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. കോമ്പൗണ്ടിങ്ങ് രീതിയില്‍,...
എഫക്ടീവ് ആനുവല്‍ ഇന്ററസ്റ്റ് റേറ്റ്\ ആനുവല്‍ പേര്‍സന്റേജ് റേറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. കോമ്പൗണ്ടിങ്ങ് രീതിയില്‍, ഒരു വര്‍ഷത്തേയ്ക്ക് ഒരു നിക്ഷേപകനു ലഭിക്കുന്ന, അല്ലെങ്കില്‍, നല്‍കുന്ന പലിശ നിരക്കാണിത്. ഒരു നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന യഥാര്‍ത്ഥ വരുമാനം കണക്കാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാം. ഉദാഹരണമായി, നിങ്ങള്‍ 10,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് 12% വാര്‍ഷിക പലിശ ലഭിക്കും. അപ്പോള്‍ ഒരു മാസത്തെ പലിശ 1% (12%/ 12 months= 1).
ഒന്നാമത്തെ മാസം നിങ്ങള്‍ക്കു ലഭിക്കുന്ന പലിശ 10,0001%= 100 രൂപ ആയിരിക്കും. രണ്ടാം മാസത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം 101 രൂപ ആയിരിക്കും. അതായത്, 10,1001%=101. രണ്ടാം മാസത്തിനൊടുവില്‍ നിങ്ങളുടെ അക്കൗണ്ടില്‍ 10,100+101=10,201 രൂപയുണ്ടാവും.
മൂന്നാം മാസം നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം 10,2011%=102 രൂപയായിരിക്കും. മൂന്നാം മാസത്തിനൊടുവില്‍ നിങ്ങളുടെ അക്കൗണ്ടില്‍ 10,303 രൂപയുണ്ടാവും. നാലാം മാസം നിങ്ങള്‍ക്കു ലഭിക്കുന്ന പലിശ 10,3031%=103 രൂപയായിരിക്കും. നാലാം മാസത്തിനൊടുവില്‍ നിങ്ങളുടെ അക്കൗണ്ടില്‍ 10,303+103=10,406 രൂപയുണ്ടാവും.
ഇങ്ങനെ കണക്കാക്കുമ്പോള്‍, 12-ാമത്തെ മാസം നിങ്ങള്‍ക്കു ലഭിക്കുന്ന പലിശ
വരുമാനം 111 രൂപയായിരിക്കും. നിങ്ങളുടെ അക്കൗണ്ടില്‍ 11,268 രൂപയുണ്ടാവും.
ബാങ്ക് നല്‍കുന്നത് 12% പലിശ നിരക്കാണെങ്കിലും, കോമ്പൗണ്ടിങ്ങിലൂടെ
വര്‍ഷാവസാനം 12.6% പലിശ ലഭിക്കുന്നു. ഇതാണ് എഫക്ടീവ് ആനുവല്‍ ഇന്ററസ്റ്റ് റേറ്റ്.
തുടക്കത്തെ സംഖ്യയും, അവസാനത്തെ സംഖ്യയും തമ്മിലുള്ള വ്യത്യാസം
11,268-10,000/ 10,000= 1268/10,000= 0.1268 or 12.68% ആണ്. ബാങ്ക് 12% പലിശയാണ് തരാന്‍ സമ്മതിച്ചതെങ്കിലും കോമ്പൗണ്ടിംഗ് കാരണം 12.68% എഫക്ടീവ് പലിശ നിരക്ക് ലഭിച്ചു.