രാജ്യത്ത് ഇന്ന് 85 കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്ക്. സാധാരണ നിലയില്‍ ഒരു അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഒരു...
രാജ്യത്ത് ഇന്ന് 85 കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്ക്. സാധാരണ നിലയില്‍ ഒരു അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഒരു ഡെബിറ്റ് കാര്‍ഡാണ് അനുവദിക്കുക. എന്നാല്‍ ഒറ്റ അക്കൗണ്ടില്‍ ഒന്നിലധികം ഡെബിറ്റ് കാര്‍ഡുകള്‍ ലഭിക്കുമെങ്കിലോ? അതായിത് ഒറ്റ അക്കൗണ്ടില്‍ തന്നെ വീട്ടിലെ മറ്റംഗങ്ങള്‍ക്കും ഉപയോഗിക്കാനുവും വിധം കാര്‍ഡുകള്‍ നല്‍കും. ഇത്തരം ഒരു പദ്ധതിയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 'ആഡ് ഒണ്‍ അക്കൗണ്ട്'.
സാധാരണ ഒരു അക്കൗണ്ടിന് ഒറ്റ ഡെബിറ്റ് കാര്‍ഡ് ആണ് ബാങ്കുകള്‍ നല്‍കുന്നത്. ഇതാണ് ആഡ് ഓണ്‍ സംവിധാനത്തിലൂടെ കൂടുതല്‍ കുടുംബാംഗങ്ങളിലേക്ക് എത്തുന്നത്. ഇവിടെ അക്കൗണ്ട് ഉടമകള്‍ക്ക് സാധാരണ ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡിനൊപ്പം മറ്റ് രണ്ട് കാര്‍ഡുകളും കൂടി ലഭിക്കും. പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ഇങ്ങനെ ഒറ്റ അക്കൗണ്ടില്‍ ആഡ് ഓണ്‍ കാര്‍ഡുകള്‍ നല്‍കുന്നത്.
ജാഗ്രത വേണം
പക്ഷെ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം ഒറ്റ കാര്‍ഡിന്റെ സാധ്യതകളാണ് മൂന്ന് കാര്‍ഡുകളിലേക്ക് പങ്ക് വയ്ക്കപ്പെടുന്നത്. അതുകൊണ്ട് ഒരോരുത്തരം ഉപോയഗിക്കുമ്പോല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരേ അക്കൗണ്ടില്‍ നിന്ന് ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സൗജന്യമായ കാര്‍ഡ് ഉപയോഗ പരിധി ഇത്രയും കാര്‍ഡുകള്‍ക്കുമായി വീതിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അനിയന്ത്രിതമായ ഉപയോഗം പരിമിതപ്പെടുത്തുന്നത് സാമ്പത്തിക നഷ്ടം ഒഴിവാക്കും.
ഒന്നിലധികം കാര്‍ഡിന് ഒറ്റ അക്കൗണ്ട്
പി എന്‍ ബിയുടെ മറ്റൊരു പുതിയ സേവനമാണ് ആഡ് ഓണ്‍ അക്കൗണ്ട്. ഇതനുസരിച്ച് ഒറ്റ കാര്‍ഡിലേക്ക് മൂന്ന് അക്കൗണ്ടുകള്‍ വരെ ബന്ധപ്പെടുത്തും. അതായിത് കാര്‍ഡ് നല്‍കുമ്പോള്‍ ഒരേ ബാങ്കിന്റെ വിവധ ശാഖകളിലുള്ള മൂന്ന് അക്കൗണ്ടുകളും ഒറ്റ കാര്‍ഡിലേക്ക് ബന്ധിപ്പിക്കും. ഇതില്‍ ഒന്ന് പ്രധാന അക്കൗണ്ടായി തുടരും. ഇവിടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് മൂന്ന് അക്കൗണ്ടില്‍ നിന്നും പണമിടപാട് നടത്താം. പക്ഷെ മറ്റ് എടിഎമ്മുകളില്‍ ഇത് അനുവദനീയമല്ല.
ഡെബിറ്റ് കാര്‍ഡ് ഉപോയഗിക്കാം
നാലക്ക പിന്‍നമ്പര്‍ നല്‍കി ഡെബിറ്റ് കാര്‍ഡുകല്‍ എടിഎമ്മില്‍ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ഇടപാടിന് ഇത് ഉപയോഗിക്കുമ്പോള്‍ കാര്‍ഡിലെ 16 അക്ക നമ്പര്‍ നല്‍കേണ്ടതുണ്ട്. കൂടാതെ കാര്‍ഡിന് പിന്നിലുള്ള സി വി വി നമ്പറും നല്‍കണം. കാലാവധി തീരുന്ന മാസവും വര്‍ഷവും കാര്‍ഡില്‍ സൂചിപ്പിച്ചിട്ടുണ്ടാകും, ഇതും കാര്‍ഡിലെ പേരും നല്‍കണം. പിന്നീട് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള റെജിസ്‌ട്രേഡ് മൊബൈലിലേക്ക് ഒ ടി പി വരുകയും ഇത് എന്റര്‍ ചെയ്യുകയും വേണം. ഇതോടെ ഇടപാട് പൂര്‍ത്തിയാകുന്നു. എല്ലാ ബാങ്കുകളും ഇപ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടിനോടൊപ്പം ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്.