image

8 Jan 2022 5:17 AM GMT

Market

മാര്‍ക്ക് ടു മാര്‍ക്കറ്റ് രീതി ഉപയോഗപ്രദമാണോ?

MyFin Desk

മാര്‍ക്ക് ടു മാര്‍ക്കറ്റ് രീതി ഉപയോഗപ്രദമാണോ?
X

Summary

'മാര്‍ക്ക് ടു മാര്‍ക്കറ്റ് (Mark to Market-MTM)' എന്നത് കാലക്രമേണ വ്യതിയാനം സംഭവിക്കുന്ന ആസ്തികളുടെയും ബാധ്യതകളുടെയും (assets & liabilities) മൂല്യംഅളക്കുന്നതിനുള്ള ഒരു ഉപാധിയാണ്. നിലവിലെ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഒരു കമ്പിനിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള മൂല്യനിര്‍ണയം നടത്താന്‍ ഇതിലൂടെ സാധിക്കുന്നു. 'മാര്‍ക്ക് ടു മാര്‍ക്കറ്റ്' ആസ്തികളുടെ/ ഉല്‍പ്പന്നങ്ങളുടെ വിപണിവില കമ്പോളസാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. അതായത്, ഒരു കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമയാസമയങ്ങളില്‍ വിലയിരുത്തല്‍ നടത്താന്‍ ഇത് ഉപയോഗിക്കാം. ഫ്യൂച്ചറുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, […]


'മാര്‍ക്ക് ടു മാര്‍ക്കറ്റ് (Mark to Market-MTM)' എന്നത് കാലക്രമേണ വ്യതിയാനം സംഭവിക്കുന്ന ആസ്തികളുടെയും ബാധ്യതകളുടെയും (assets & liabilities) മൂല്യംഅളക്കുന്നതിനുള്ള...

'മാര്‍ക്ക് ടു മാര്‍ക്കറ്റ് (Mark to Market-MTM)' എന്നത് കാലക്രമേണ വ്യതിയാനം സംഭവിക്കുന്ന ആസ്തികളുടെയും ബാധ്യതകളുടെയും (assets & liabilities) മൂല്യം
അളക്കുന്നതിനുള്ള ഒരു ഉപാധിയാണ്. നിലവിലെ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഒരു കമ്പിനിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള മൂല്യനിര്‍ണയം നടത്താന്‍ ഇതിലൂടെ സാധിക്കുന്നു.

'മാര്‍ക്ക് ടു മാര്‍ക്കറ്റ്' ആസ്തികളുടെ/ ഉല്‍പ്പന്നങ്ങളുടെ വിപണിവില കമ്പോള
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. അതായത്, ഒരു കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമയാസമയങ്ങളില്‍ വിലയിരുത്തല്‍ നടത്താന്‍ ഇത് ഉപയോഗിക്കാം. ഫ്യൂച്ചറുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ബാങ്ക് വായ്പകള്‍ തുടങ്ങിയ നിക്ഷേപ ഉപകരണങ്ങളുടെ വിപണി മൂല്യം കാണിക്കുന്നതിനും ധനവിപണികളില്‍ 'മാര്‍ക്ക് ടു മാര്‍ക്കറ്റ്' രീതി ഉപയോഗിക്കാറുണ്ട്.

ഈ രീതി ഫ്യൂച്ചേഴ്‌സ് വ്യാപാരങ്ങളില്‍ അടിസ്ഥാന വസ്തുവിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. 'മാര്‍ക്ക് ടു മാര്‍ക്കറ്റ്' അല്ലാത്ത ആസ്തികളുടെ
യഥാര്‍ത്ഥ വിപണിവില നിശ്ചയിക്കുക പ്രയാസകരമാണ്, കാരണം അത് കണക്കാക്കുന്നതിന് സൂചകങ്ങളൊന്നും ലഭ്യമായിരിക്കില്ല. ഊഹാപോഹങ്ങളെയും
അനുമാനങ്ങളെയും ആശ്രയിച്ചായിരിക്കും അവയുടെ വിലനിര്‍ണയം നടക്കുക.