നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വായ്പാ പരിധിയുടെ 30 ശതമാനത്തിലധികമാണോ? ഇത് കുറച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടും പരാജയമാണോ ഫലം?...
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വായ്പാ പരിധിയുടെ 30 ശതമാനത്തിലധികമാണോ? ഇത് കുറച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടും പരാജയമാണോ ഫലം? അങ്ങനെയെങ്കില്‍ ഉയര്‍ന്ന വായ്പാ പരിധിയുള്ള കാര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. സാധാരണ നിലിയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കുടിശിക വരുത്താതെ ഉപോയിഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ പരിധി ഉയര്‍ത്തിയ കാര്‍ഡിന് നിങ്ങള്‍ അര്‍ഹനായിരിക്കും. ഇക്കാര്യം ബോധ്യപ്പെടുത്തി സന്ദേശവും ബാങ്കില്‍ നിന്ന് ലഭിച്ചിട്ടുണ്ടാകും.
വായ്പാ പരിധി
ബാങ്ക് നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് തരുമ്പോള്‍ തുടക്കത്തില്‍ വായ്പ പരിധി കുറഞ്ഞ കാര്‍ഡാകും നല്‍കുക. ഉദാഹരണത്തിന് 50,000 രൂപയാകും പരമാവധി ചെലാവക്കാവുന്ന പരിധി.
പിന്നീട് നിങ്ങളുടെ തിരിച്ചടവ് ചരിത്രം മനസിലാക്കി ഘട്ടം ഘട്ടമായി പരിധി ഉയര്‍ത്തി നല്‍കുകയാണ് രീതി. മികച്ച തോതില്‍ തിരിച്ചടവ് നിയന്ത്രിക്കുന്ന ആളാണ് എങ്കില്‍ കാര്‍ഡ് പരിധി ഉയര്‍ത്തി നല്‍കും. സ്ഥിരം അടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഈ ആനുകൂല്യം ഉണ്ടാകില്ല.
സി യു ആര്‍
കാര്‍ഡിന്റെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ ആകെ വായ്പ പരിധിയുടെ 30 ശതമാനത്തിലൊതുക്കുന്നതാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ നല്ലത്. ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. രണ്ട് ലക്ഷം രൂപ വായ്പ പരിധിയുള്ളതാണ് നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡെങ്കില്‍ മാസം 60,000 രൂപ ചെലവാക്കാം. ഇതില്‍ കൂടുതലായാല്‍ സാമ്പത്തിക പ്രതിസന്ധിയുള്ള ആളാണെന്ന നിലയിലാവും ബാങ്ക് നിങ്ങളെ പരിഗണിക്കുക. അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അതുകൊണ്ട് കാര്‍ഡിന്റെ സി യു ആര്‍ 30 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രദ്ധിക്കുക.
ചെലവ് മുഖ്യം
നിത്യജീവിതത്തില്‍ പല ആവശ്യങ്ങള്‍ വരുമ്പോള്‍ പലപ്പോഴും ഇത് പാലിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഉദാഹരണത്തിന് അപ്രതീക്ഷിതമായി അസുഖം പിടിപ്പെട്ടാല്‍ ചെലവ് കുതിച്ചുയരുകയും കാര്‍ഡിന്റെ ഉപയുക്തതാ പരിധി 30 ശതമാനം കടക്കുകയും ചെയ്യും. സ്ഥിരമായി ഈ പരിധി മറികടക്കുന്നവരാണെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ ഉയര്‍ന്ന വായ്പ പരിധിയുള്ള കാര്‍ഡ് ഓഫര്‍ സ്വീകരിക്കുന്നത് നല്ലതാണ്. 40 ശതമാനം വരെ വാര്‍ഷിക പലിശ ഈടാക്കുന്ന വായ്പകളാണ് ഇത്. അതുകൊണ്ട് ചെലവ് കൂടാതെ നോക്കേണ്ടത് ഇവിടെ അത്യാവശ്യവുമാണ്.
ഉദാഹരണത്തിന് ഒരു ലക്ഷം രൂപ വായപാ പരിധിയുള്ള കാര്‍ഡുടമയുടെ ഒരു മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ 50,000 രൂപയാണെങ്കില്‍ അയാളുടെ സി യു ആര്‍ 50 ശതാനമാണ്. ഇത് ക്രഡിറ്റ് സ്‌കോറിനെ ബാധിക്കും. അത്തരക്കാര്‍ പുതിയ കാര്‍ഡ് പരിധി 1.7 ലക്ഷം ആക്കി ഉയര്‍ത്തിയാല്‍ സ്‌കോറിനെ ബാധിക്കാതിരിക്കും. പുതിയ കാര്‍ഡില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ മാസം 50,000 രൂപ വരെ ചെലവാക്കാം.