ഇ പി എഫ് ഒ ( എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അംഗങ്ങളാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കണം. ഇ പി എഫ് ഒ വിശദാംശങ്ങള്‍ ഏതെങ്കിലും സോഷ്യല്‍...
ഇ പി എഫ് ഒ ( എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അംഗങ്ങളാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കണം. ഇ പി എഫ് ഒ വിശദാംശങ്ങള്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നല്‍കരുതെന്നും ഒ ടി പി പോലുള്ള രഹസ്യവിവരങ്ങള്‍ കൈമാറരുതെന്നും പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് തട്ടിപ്പുകൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ). ട്വിറ്റര്‍ സന്ദേശം വഴിയാണ് ഇ പി എഫ് ഒ അംഗങ്ങള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ഇടപാടുകളിലും ഡിജിറ്റല്‍, എടിഎം പണ വിനിമയങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായിരുന്നുവെങ്കിലും പി എഫ് നിധിയുമായി ബന്ധപ്പെട്ട് ഇങ്ങനെ ഉണ്ടായിരുന്നില്ല. താരതമ്യേന സുരക്ഷിതമെന്ന് കരുതിയ പി ഫിലേക്കും തട്ടിപ്പ് വ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.
ആധാര്‍ നമ്പര്‍, പാന്‍, യു എ എന്‍, ബാങ്ക് അക്കൗണ്ട് അംഗങ്ങള്‍ കൈമാറരുത്. ഇത്തരം വവിരങ്ങള്‍ ഇ പി എഫ് ഒ ആരോടും ആവശ്യപ്പെടാറില്ല. വാട്ട്സ് ആപ്പ്, മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി പണം ഡിപ്പോസിറ്റ് ചെയ്യാന്‍ ഇ പി എഫ് ഒ ആവശ്യപ്പെടാറില്ലെന്നും ഇതുപോലുളള അറിയിപ്പുകള്‍ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ഇ പി എഫ് ഒ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
ഡിജി ലോക്കറില്‍ ഇ പി എഫ് ഒ യുടെ ഇനി പറയുന്ന സേവനങ്ങള്‍ ലഭ്യമാണ്. യു എ എന്‍ കാര്‍ഡ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍, സ്‌കീം സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഡിജി ലോക്കറില്‍ ലഭ്യമാകുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭിക്കാന്‍ ആദ്യം റെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പിന്നീട് വേരിഫിക്കേഷന് ശേഷം സേവനങ്ങള്‍ നേടാം.