image

7 Jan 2022 4:21 AM GMT

More

എഫ് എസ് എസ് എ ഐ, അറിയാം

MyFin Desk

എഫ് എസ് എസ് എ ഐ, അറിയാം
X

Summary

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ സ്ഥാപനമാണ്.


ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍...

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ സ്ഥാപനമാണ്. 2006-ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരമാണ് എഫ്എസ്എസ്എഐ സ്ഥാപിതമായത്. ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു ഏകീകൃത നിയമപ്രകാരമാണ് എഫ് എസ് എസ് എ ഐ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷയുടെ യന്ത്രണത്തിലൂടെയും മേല്‍നോട്ടത്തിലൂടെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എഫ് എസ് എസ് എ ഐ ഉത്തരവാദിയാണ്.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ് എസ് എസ് എ ഐ യെ നയിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റ് നിയമിക്കുന്ന ഒരു നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറി റാങ്കില്‍ കുറയാത്ത പദവി വഹിക്കുന്നവരെയാണ് നിയമിക്കുക. ഡല്‍ഹി, ഗുവാഹത്തി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായി 6 പ്രാദേശിക ഓഫീസുകളും അതോറിറ്റിക്ക് ഉണ്ട്. എഫ് എസ് എസ് എ ഐ വിജ്ഞാപനം ചെയ്ത 14 റഫറല്‍ ലബോറട്ടറികള്‍, ഇന്ത്യയിലുടനീളമുള്ള 72 സംസ്ഥാന ലബോറട്ടറികള്‍ മറ്റ് 112 ലബോറട്ടറികള്‍ എന്നിങ്ങനെ എഫ് എസ് എസ് എ ഐ, എന്‍എബിഎല്‍ അംഗീകൃത സ്വകാര്യ ലബോറട്ടറികളാണ്.

ഭക്ഷണത്തിന്റെ നിര്‍മ്മാണം, സംഭരണം, വിതരണം, ഇറക്കുമതി, വില്‍പ്പന എന്നിവ നിയന്ത്രിക്കുകയും ഭക്ഷ്യസുരക്ഷ സുഗമമാക്കുകയും ചെയ്യുക എന്നതാണ് എഫ് എസ് എസ് എ ഐ യുടെ പ്രധാന ലക്ഷ്യം. 2021-ല്‍, ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, കൈകാര്യം ചെയ്യല്‍, പാക്കേജിങ്, വില്‍പ്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായങ്ങള്‍ക്ക് നേട്ടമുണ്ടാവുക എന്ന ലക്ഷ്യത്തോടെ, എല്ലാ വര്‍ഷവും റിട്ടേണുകള്‍ ഫയല്‍ ചെയ്യണമെന്ന വ്യവസ്ഥയില്‍ റെസ്റ്റോറന്റുകള്‍ക്കും ഭക്ഷ്യ നിര്‍മ്മാതാക്കള്‍ക്കും സ്ഥിര ലൈസന്‍സുകള്‍ നല്‍കാന്‍ എഫ് എസ് എസ് എ ഐ തീരുമാനിച്ചു.

2006-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടിന് കീഴില്‍ 2011 ഓഗസ്റ്റ് 5-ന് മുന്‍ കേന്ദ്രമന്ത്രി ഡോ.അന്‍ബുമണി രാമദാസ് ആണ് എഫ് എസ് എസ് എ ഐ ഉദ്‌ഘാടനം ചെയ്തത്. ഒരു ചെയര്‍പേഴ്‌സണും 22 അംഗങ്ങളും അടങ്ങുന്നതാണ് എഫ് എസ് എസ് എ ഐ. 2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം എഫ് എസ് എസ് എ ഐ യുടെ നിയമപരമായ അധികാരങ്ങള്‍ ഇവയാണ്.

1. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ രൂപപ്പെടുത്തുക

2. ഭക്ഷ്യ പരിശോധനയ്ക്കായി ലബോറട്ടറികളുടെ അംഗീകാരത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക

3. കേന്ദ്ര സര്‍ക്കാരിന് ശാസ്ത്രീയ ഉപദേശവും സാങ്കേതിക പിന്തുണയും നല്‍കുക

4. ഭക്ഷണത്തില്‍ അന്താരാഷ്ട്ര സാങ്കേതിക നിലവാരം കൊണ്ടുവരുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക

5. ഭക്ഷ്യ ഉപഭോഗം, മലിനീകരണം, ഉയര്‍ന്നുവരുന്ന അപകടസാധ്യതകള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക

6. ഇന്ത്യയില്‍ ഭക്ഷ്യ സുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുക