image

7 Jan 2022 4:51 AM GMT

Market

ഡൈലൂട്ടഡ് ഇ പി എസ് എന്നാൽ എന്ത്?

MyFin Desk

ഡൈലൂട്ടഡ് ഇ പി എസ് എന്നാൽ എന്ത്?
X

Summary

ഓഹരികളാക്കി മാറ്റാവുന്ന എല്ലാ ധന ഉപകരണങ്ങളും ഓഹരികളാക്കിയതിനു ശേഷം കണക്കാക്കുന്ന ഏണിംഗ് പെര്‍ ഷെയര്‍ (earnings per share) ആണ് ഡൈലൂട്ടഡ് ഇ പി എസ് (diluted earnings per share). ഇത് കമ്പനിയുടെ ഓഹരി വരുമാനത്തിന്റെ നിലവാരം കണക്കാക്കാന്‍ ഉപയോഗിക്കുന്നു. കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സ് (convertible debenture), പ്രിഫറന്‍സ് ഷെയേഴ്‌സ് (preference share), എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍ (employee stock option) എന്നിവയെല്ലാം ഓഹരികളാക്കി മാറ്റാവുന്ന ധന ഉപകരണങ്ങളാണ്. ഇവ പൂര്‍ണ്ണമായും ഓഹരികളാക്കി മാറ്റുമ്പോള്‍ വിപണിയിൽ ലഭ്യമായ […]


ഓഹരികളാക്കി മാറ്റാവുന്ന എല്ലാ ധന ഉപകരണങ്ങളും ഓഹരികളാക്കിയതിനു ശേഷം കണക്കാക്കുന്ന ഏണിംഗ് പെര്‍ ഷെയര്‍ (earnings per share) ആണ് ഡൈലൂട്ടഡ് ഇ പി എസ് (diluted earnings per...

ഓഹരികളാക്കി മാറ്റാവുന്ന എല്ലാ ധന ഉപകരണങ്ങളും ഓഹരികളാക്കിയതിനു ശേഷം കണക്കാക്കുന്ന ഏണിംഗ് പെര്‍ ഷെയര്‍ (earnings per share) ആണ് ഡൈലൂട്ടഡ് ഇ പി എസ് (diluted earnings per share). ഇത് കമ്പനിയുടെ ഓഹരി വരുമാനത്തിന്റെ നിലവാരം കണക്കാക്കാന്‍ ഉപയോഗിക്കുന്നു.

കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സ് (convertible debenture), പ്രിഫറന്‍സ് ഷെയേഴ്‌സ് (preference share), എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍ (employee stock option) എന്നിവയെല്ലാം ഓഹരികളാക്കി മാറ്റാവുന്ന ധന ഉപകരണങ്ങളാണ്. ഇവ പൂര്‍ണ്ണമായും ഓഹരികളാക്കി മാറ്റുമ്പോള്‍ വിപണിയിൽ ലഭ്യമായ മൊത്തം ഓഹരികൾ (total outstanding shares) വര്‍ധിക്കുന്നു. അപ്പോള്‍ ഡൈലൂട്ടഡ് ഇ പി എസ് കണക്കാക്കിയാല്‍ അത് ബേസിക് ഇ പി എസിനെക്കാള്‍ കുറവായിരിക്കും. ബേസിക് ഇ പി എസ് എന്നാല്‍, ഓഹരികളാക്കി മാറ്റാവുന്ന ഉപകരണങ്ങള്‍ ഓഹരികളാക്കുന്നതിനു മുന്‍പ് കണക്കാക്കുന്ന ഇ പി എസ് ആണ്. ഇതിനെ പ്രാഥമിക ഇ പി എസ് എന്നും വിളിക്കുന്നു.

ഡൈലൂട്ടഡ് ഇ പി എസും, ബേസിക് ഇപിഎസും തമ്മിലുള്ള വ്യത്യാസം നിര്‍ണ്ണായകമായാല്‍, കമ്പനിയുടെ ഓഹരികളില്‍ കൂടുതല്‍ ഡൈലൂഷന്‍ സംഭവിക്കുന്നു എന്നര്‍ത്ഥം. ഇത് ഓഹരിയുടമകളെ സംബന്ധിച്ച് അത്ര ശുഭസൂചനയല്ല. കാരണം, അവരുടെ വരുമാനത്തില്‍ ഇതുമൂലം ഗണ്യമായ കുറവുണ്ടാകും.