image

7 Jan 2022 12:55 AM GMT

Market

ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് റൈറ്റ്‌സ് എന്നാലെന്ത്?

MyFin Desk

ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് റൈറ്റ്‌സ്  എന്നാലെന്ത്?
X

Summary

ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് റൈറ്റ്സ് (Differential Voting Rights- DVR) എന്നാല്‍ വ്യത്യസ്ത വോട്ടവകാശമുള്ള, വ്യത്യസ്ത ലാഭവിഹിതം ലഭിക്കുന്ന ഓഹരികളാണ്. സാധാരണ ഓഹരികളില്‍ നിന്നും ഡി വി ആര്‍ ഓഹരികള്‍ രണ്ടുതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്ന്, ഇവയ്ക്ക് വോട്ടവകാശം കുറവായിരിക്കും. അതിനാല്‍ കമ്പനി ഉടമകള്‍ക്ക് അവരുടെ മേല്‍ക്കൈ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിപണിയില്‍ നിന്നും കൂടുതല്‍ തുക സമാഹരിക്കാന്‍ ഡി വി ആറിലൂടെ സാധിക്കും. രണ്ടാമത്, വോട്ടവകാശത്തില്‍ വരുന്ന കുറവിനെ പരിഹരിക്കാന്‍ ഡി വി ആര്‍ ഉടമകള്‍ക്ക് ലാഭവിഹിതം (dividend) കൂടുതല്‍ ലഭിക്കും. […]


ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് റൈറ്റ്സ് (Differential Voting Rights- DVR) എന്നാല്‍ വ്യത്യസ്ത വോട്ടവകാശമുള്ള, വ്യത്യസ്ത ലാഭവിഹിതം ലഭിക്കുന്ന ഓഹരികളാണ്. സാധാരണ...

ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് റൈറ്റ്സ് (Differential Voting Rights- DVR) എന്നാല്‍ വ്യത്യസ്ത വോട്ടവകാശമുള്ള, വ്യത്യസ്ത ലാഭവിഹിതം ലഭിക്കുന്ന ഓഹരികളാണ്. സാധാരണ ഓഹരികളില്‍ നിന്നും ഡി വി ആര്‍ ഓഹരികള്‍ രണ്ടുതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്ന്, ഇവയ്ക്ക് വോട്ടവകാശം കുറവായിരിക്കും. അതിനാല്‍ കമ്പനി ഉടമകള്‍ക്ക് അവരുടെ മേല്‍ക്കൈ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിപണിയില്‍ നിന്നും കൂടുതല്‍ തുക സമാഹരിക്കാന്‍ ഡി വി ആറിലൂടെ സാധിക്കും. രണ്ടാമത്, വോട്ടവകാശത്തില്‍ വരുന്ന കുറവിനെ പരിഹരിക്കാന്‍ ഡി വി ആര്‍ ഉടമകള്‍ക്ക് ലാഭവിഹിതം (dividend) കൂടുതല്‍ ലഭിക്കും.

വോട്ടവകാശം സാധാരണയായി വിനിയോഗിക്കാത്ത ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് ഇതൊരു നേട്ടമാണ്. കാരണം, ഉയര്‍ന്ന ലാഭവിഹിതമാണ് അവര്‍ക്ക് താല്‍പര്യം. എന്നാല്‍ നിക്ഷേപസ്ഥാപനങ്ങളെ (institutional investors) സംബന്ധിച്ച് ഡി വി ആര്‍ അത്ര ആകര്‍ഷകമല്ലാത്തതിന്റെ കാരണവും ഇതുതന്നെയാണ്. കമ്പനിയിലെ അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വോട്ടവകാശം വളരെ നിര്‍ണായകമാണ്. ഉദാഹരണത്തിന്, കമ്പിനിയുടെ ഉടമകള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായാല്‍- ടാറ്റ സണ്‍സില്‍ സൈറസ് മിസ്ത്രിയുടെ പുറത്താക്കലില്‍ കലാശിച്ച വടംവലി പോലെ, അല്ലെങ്കില്‍ ഇന്‍ഫോസിസില്‍ ഭൂരിപക്ഷ ഓഹരി ഉടമകള്‍ തമ്മില്‍ കമ്പിനി നടത്തിപ്പിനെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായതു പോലെ നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമായി വരും. അപ്പോള്‍ അവരുടെ വോട്ടവകാശം പ്രധാനമാണ്. ടാറ്റാ മോട്ടോഴ്സാണ് സമീപകാലത്ത് ഡി വി ആര്‍ പുറത്തിറക്കി വിജയം കൈവരിച്ചത്. മറ്റു പല കമ്പിനികളുടെയും ഡി വി ആര്‍ ഇന്ത്യന്‍ വിപണികളില്‍ പ്രതീക്ഷിച്ചത്ര ചലനമുണ്ടാക്കിയില്ല.

 

 

Tags: