image

7 Jan 2022 5:34 AM GMT

Bond

ബോണ്ടുകളും ഡിബഞ്ചറുകളും തമ്മിലെന്ത്?

MyFin Desk

ബോണ്ടുകളും ഡിബഞ്ചറുകളും തമ്മിലെന്ത്?
X

Summary

ബോണ്ടുകള്‍ ഏറ്റവും സ്വീകാര്യമായിട്ടുള്ള കടപ്പത്രങ്ങളാണ്. ഡിബഞ്ചറുകള്‍ സുരക്ഷിതമല്ലാത്ത കടപ്പത്രങ്ങളാണ്.


പൊതുവെ കടപ്പത്രങ്ങള്‍ എന്നാണ് ഇവ രണ്ടും അറിയപ്പെടുന്നത്. ബോണ്ടുകള്‍എന്നാല്‍ ഏറ്റവും സ്വീകാര്യമായിട്ടുള്ള കടപ്പത്രങ്ങളാണ്....

പൊതുവെ കടപ്പത്രങ്ങള്‍ എന്നാണ് ഇവ രണ്ടും അറിയപ്പെടുന്നത്. ബോണ്ടുകള്‍
എന്നാല്‍ ഏറ്റവും സ്വീകാര്യമായിട്ടുള്ള കടപ്പത്രങ്ങളാണ്. അവ ഇറക്കുന്നത്
ഗവണ്‍മെന്റുകളാവാം, കമ്പനികളാവാം, ധനകാര്യ സ്ഥാപനങ്ങളാവാം. ഇവ
വായ്പകളാണ്, സുരക്ഷിതത്വവുമുണ്ട്. ബോണ്ട് കൈവശമുള്ളയാള്‍ പണം
നല്‍കുന്നവനാണ്; ബോണ്ട് പുറത്തിറക്കുന്നയാള്‍ പണം സ്വീകരിക്കുന്നവനാണ്.
എന്നാല്‍ ഡിബഞ്ചറുകള്‍ സുരക്ഷിതമല്ലാത്ത കടപ്പത്രങ്ങളാണ്. ഇവ പുറത്തിറക്കുന്ന കമ്പനിയുടെ, അല്ലെങ്കില്‍ സ്ഥാപനത്തിന്റെ, കടം വാങ്ങാനുള്ള യോഗ്യത (Credit Rating) മാത്രമേ നിക്ഷേപകനു മുന്നിലുള്ളൂ.

ബോണ്ടുകള്‍ ദീര്‍ഘകാല നിക്ഷേപ ഉപകരണങ്ങളാണ്. എന്നാല്‍ ഡിബഞ്ചറുകള്‍
താരതമ്യേന ഹ്രസ്വകാല കടപ്പത്രങ്ങളാണ്. ബോണ്ടുകള്‍ പുറത്തിറക്കുന്നത്
ഗവണ്‍മെന്റുകള്‍, ബാങ്കുകള്‍, വലിയ കോര്‍പ്പറേറ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍
എന്നിവരാണ്. ഡിബഞ്ചറുകള്‍ താരതമ്യേന ചെറിയ സ്ഥാപനങ്ങളോ, കമ്പനികളോ
ആണ് പുറത്തിറക്കുന്നത്. ബോണ്ടുകള്‍ കുറഞ്ഞ വരുമാനമേ നല്‍കുന്നുള്ളൂ.
കാരണം അവ സ്ഥിരതയുള്ള നിക്ഷേപങ്ങളാണ്. ഡിബഞ്ചറുകള്‍ താരതമ്യേന
ഉയര്‍ന്ന വരുമാനം നല്‍കുന്നു. അവ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളാണ്.

ബോണ്ടുകള്‍ ഓഹരികളാക്കി മാറ്റാന്‍ സാധ്യമല്ല. എന്നാല്‍ ചില ഡിബഞ്ചറുകള്‍
ഓഹരികളാക്കി മാറ്റാവുന്നവയാണ്. ഒരു സ്ഥാപനം സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെട്ടാല്‍, ആദ്യം പണം ലഭിക്കാന്‍ അവകാശമുള്ളത് ബോണ്ട് നിക്ഷേപകര്‍ക്കാണ്. ഡിബഞ്ചറില്‍ പണം മുടക്കിയവര്‍ക്ക് അതിനുശേഷമേ ലഭിക്കാനിടയുള്ളൂ.