image

7 Jan 2022 4:06 AM

Market

എന്താണ് ഡിപ്പോസിറ്ററീസ്

MyFin Desk

എന്താണ് ഡിപ്പോസിറ്ററീസ്
X

Summary

ഡിപ്പോസിറ്ററീസ് (Depositories) എന്നാല്‍ ഓഹരികളും മറ്റു ധനകാര്യ ഉല്‍പ്പന്നങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥാപനങ്ങളാണ്. ഇവിടെ ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്നു. സാധാരണയായി പേപ്പര്‍ രൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ആധുനിക കാലത്ത് ഇടപാടുകള്‍ നടത്താന്‍ അപര്യാപ്തമാണ്. ഓഹരികളുടെ വേഗത്തിലുള്ള വ്യാപാരം, അതിനു ശേഷമുള്ള കൊടുക്കല്‍ വാങ്ങലുകള്‍, വില നിര്‍ണ്ണയം ഇവയെല്ലാം പേപ്പര്‍ ഓഹരികളില്‍ വളരെയേറെ സമയമെടുത്തിരുന്നു. കൂടാതെ ഓഹരികളുടെ മോഷണം, വ്യാജ ഓഹരികള്‍, എന്നിവ വലിയ വെല്ലുവിളികളായിരുന്നു. ഇതിനെയൊക്കെ മറികടക്കാനാണ് ഓഹരികള്‍ 'ഡീമാറ്റ്' രൂപത്തില്‍ അവതരിപ്പിച്ചതും, അവ സൂക്ഷിക്കാനായി […]


ഡിപ്പോസിറ്ററീസ് (Depositories) എന്നാല്‍ ഓഹരികളും മറ്റു ധനകാര്യ ഉല്‍പ്പന്നങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥാപനങ്ങളാണ്. ഇവിടെ ഓഹരികള്‍...

ഡിപ്പോസിറ്ററീസ് (Depositories) എന്നാല്‍ ഓഹരികളും മറ്റു ധനകാര്യ ഉല്‍പ്പന്നങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥാപനങ്ങളാണ്. ഇവിടെ ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്നു. സാധാരണയായി പേപ്പര്‍ രൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ആധുനിക കാലത്ത് ഇടപാടുകള്‍ നടത്താന്‍ അപര്യാപ്തമാണ്. ഓഹരികളുടെ വേഗത്തിലുള്ള വ്യാപാരം, അതിനു ശേഷമുള്ള കൊടുക്കല്‍ വാങ്ങലുകള്‍, വില നിര്‍ണ്ണയം ഇവയെല്ലാം പേപ്പര്‍ ഓഹരികളില്‍ വളരെയേറെ സമയമെടുത്തിരുന്നു. കൂടാതെ ഓഹരികളുടെ മോഷണം, വ്യാജ ഓഹരികള്‍, എന്നിവ വലിയ വെല്ലുവിളികളായിരുന്നു. ഇതിനെയൊക്കെ മറികടക്കാനാണ് ഓഹരികള്‍ 'ഡീമാറ്റ്' രൂപത്തില്‍ അവതരിപ്പിച്ചതും, അവ സൂക്ഷിക്കാനായി 1996 ല്‍ ഡിപ്പോസിറ്ററികള്‍ രൂപീകരിച്ചതും.

ഓഹരികളുടെ പുറത്തിറക്കലും, കൈമാറ്റവും, തിട്ടപ്പെടുത്തലും, രജിസ്ട്രേഷനും ഇതിലൂടെ വേഗത്തില്‍ നടത്താന്‍ സാധിക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, ആഭ്യന്തര മൂലധനവിപണിയെ ആഗോള വിപണികളുമായി ബന്ധപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ്. അകത്തേക്കും പുറത്തേക്കുമുള്ള മൂലധന ഒഴുക്ക് അതിവേഗം സാധ്യമാകുന്നു. നാഷ്ണല്‍ സെക്യൂരിറ്റി ഡിപ്പോസിറ്ററി ലിമിറ്റഡ് (National Securities Depository Limited-NSDL), സെന്‍ട്രല്‍ ഡfപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (Central Depository Services Limited-CDSL) എന്നിവയാണ് ഇന്ത്യയിലെ ഡിപ്പോസിറ്ററീസ്. ഡിപ്പോസിറ്ററികളില്‍ നിന്നും ഒരു നിക്ഷേപകന് നേരിട്ട് ഓഹരികള്‍ എടുക്കാനോ, നിക്ഷേപിക്കാനോ സാധ്യമല്ല. അതിനായി ഒരു 'ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്' ആവശ്യമാണ്. അവരാണ് നിക്ഷേപകരുടെയും ഡിപ്പോസിറ്ററികളുടെയും ഇടയിലുള്ള മധ്യസ്ഥര്‍.