image

7 Jan 2022 7:19 AM IST

Learn & Earn

എന്താണ് ബ്ലൂടൂത്ത് എൽ ഇ സാങ്കേതിക വിദ്യ?

MyFin Desk

എന്താണ് ബ്ലൂടൂത്ത് എൽ  ഇ സാങ്കേതിക വിദ്യ?
X

Summary

നമ്മുടെ ഫോണുകൾ, ക്യാമറകൾ, ടെലിവിഷനുകൾ, സ്പീക്കറുകൾ, ഹെഡ്‌ഫോണുകൾ എന്നിവയിലൂടെ ഡാറ്റ ഉപയോ​ഗിച്ച് ആശയവിനിമയം ഇന്ന് സാധ്യമാണ്. വയർലെസ് വഴി ഡാറ്റ പങ്കിടലാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. ഇത്തരത്തിലുള്ള വയർലെസ് ഉപകരണത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സങ്കേതിക വിദ്യയാണ് ബ്ലൂടൂത്ത്. ബ്ലൂടൂത്ത് ഒരു വയർലെസ് ടെക്നോളജി സ്റ്റാൻഡേർഡാണ്.  വയർലെസ്സ് ആയി ഒരു ചെറിയ റേഞ്ചിൽ ഡാറ്റ കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗമായാണ് ബ്ലൂടൂത്ത് വികസിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്തിന്റെ തന്നെ മറ്റൊരു വേർഷൻ ആണ് ബ്ലൂടൂത്ത് ലോ എനർജി (BLE). ആദ്യം എന്താണ് […]


നമ്മുടെ ഫോണുകൾ, ക്യാമറകൾ, ടെലിവിഷനുകൾ, സ്പീക്കറുകൾ, ഹെഡ്‌ഫോണുകൾ എന്നിവയിലൂടെ ഡാറ്റ ഉപയോ​ഗിച്ച് ആശയവിനിമയം ഇന്ന് സാധ്യമാണ്. വയർലെസ് വഴി...

നമ്മുടെ ഫോണുകൾ, ക്യാമറകൾ, ടെലിവിഷനുകൾ, സ്പീക്കറുകൾ, ഹെഡ്‌ഫോണുകൾ എന്നിവയിലൂടെ ഡാറ്റ ഉപയോ​ഗിച്ച് ആശയവിനിമയം ഇന്ന് സാധ്യമാണ്. വയർലെസ് വഴി ഡാറ്റ പങ്കിടലാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. ഇത്തരത്തിലുള്ള വയർലെസ് ഉപകരണത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സങ്കേതിക വിദ്യയാണ് ബ്ലൂടൂത്ത്.

ബ്ലൂടൂത്ത് ഒരു വയർലെസ് ടെക്നോളജി സ്റ്റാൻഡേർഡാണ്. വയർലെസ്സ് ആയി ഒരു ചെറിയ റേഞ്ചിൽ ഡാറ്റ കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗമായാണ് ബ്ലൂടൂത്ത് വികസിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്തിന്റെ തന്നെ മറ്റൊരു വേർഷൻ ആണ് ബ്ലൂടൂത്ത് ലോ എനർജി (BLE).

ആദ്യം എന്താണ് ബ്ലൂടൂത്ത് എന്ന് പരിശോധിക്കാം. നമുക്ക് ചുറ്റുമുള്ള എല്ലാ സ്മാർട്ട് ഉപകരണങ്ങളിലും കാണുന്ന വയർലെസ് സാങ്കേതികവിദ്യയാണ് ബ്ലൂടൂത്ത്. നമുക്കറിയാവുന്നതുപോലെ ബ്ലൂടൂത്ത് ഉപയോഗിച്ച് മൊബൈൽ ഫോണുകൾക്കും മറ്റ് സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇടയിൽ ടെക്സ്റ്റ് ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ കൈമാറ്റം ചെയ്യാൻ കഴിയും. സാധാരണയായി ഇത് 2.4 GHz ബാൻഡിൽ ആണ് പ്രവർത്തിക്കുന്നത്. ആശയവിനിമയത്തിനായി പാൻ (പേഴ്‌സണൽ ഏരിയ നെറ്റ്‌വർക്ക്) സജ്ജീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

ബ്ലൂടൂത്ത് ഒരു കണക്ഷൻ ഓറിയന്റഡ് സാങ്കേതികവിദ്യയാണ്, ഡാറ്റ കൈമാറ്റം നടക്കുന്നതിന് മുമ്പ് ബ്ലൂടൂത്ത് ഉപകരണങ്ങൾക്കിടയിൽ ആദ്യം കണക്ഷൻ സ്ഥാപിക്കേണ്ടതുണ്ട്.

ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങൾക്കിടയിൽ വയർലെസ് ഡാറ്റ അയയ്ക്കാൻ കുറഞ്ഞ ഊർജ്ജ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ പ്രവർത്തിക്കുന്ന വൈഫൈക്ക് സമാനമാണ് ബ്ലൂടൂത്തിന്റെ പ്രവർത്തനവും. പ്രവർത്തനക്ഷമമാക്കിയ രണ്ട് ഉപകരണങ്ങൾക്കിടയിൽ ഇത് പ്രവർത്തിക്കുന്നു. റൂട്ടറുകളോ മോഡമോ പോലെയുള്ള അധിക നെറ്റ്‌വർക്ക് ഉപകരണങ്ങൾ ഇവിടെ ആവശ്യമില്ല. ഉപകരണങ്ങൾക്കിടയിൽ പരമാവധി 164 അടി ദൂരത്തിലാണ് ബ്ലൂടൂത്ത് പ്രവർത്തിക്കുന്നത്.

ബ്ലൂടൂത്ത് ലോ എനർജി (ബി എൽ ഇ) — ബ്ലൂടൂത്ത് പതിപ്പ് 4.0 ആണ് പൊതുവെ ബ്ലൂടൂത്ത് ലോ എനർജി അല്ലെങ്കിൽ ബി എൽ ഇ എന്ന്

അറിയപ്പെടുന്നത്. ബ്ലൂടൂത്ത് സ്മാർട്ട്, വൈഫൈ എന്നിങ്ങനെ മറ്റ് പേരുകളും ഇതിനുണ്ട്. പരമ്പരാഗത ബ്ലൂടൂത്ത് സ്റ്റാൻഡേർഡിന്റെ കുറഞ്ഞ പവർ വ്യതിയാനമാണിത്. ബ്ലൂടൂത്ത് പോലെ, ബ്ലൂടൂത്ത് SIG ആണ് ഇത് നിയന്ത്രിക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപഭോഗവും കുറഞ്ഞ പവർ സ്ലീപ്പ് മോഡുകളും ഇതിന്റെ പ്രത്യേകതയാണ്.

സ്റ്റാൻഡേർഡ് ബ്ലൂടൂത്തിന്റെ അതേ ബാൻഡിലും വ്യത്യസ്ത ഫസ്റ്റ് ഹോം സൂപ്പർ സേവർ സ്കീമിലുമാണ് (FHSS) ബ്ലൂടൂത്ത് ലോ എനർജി പ്രവർത്തിക്കുന്നത്. ബി എൽ ഇ ഉപകരണങ്ങൾ സ്റ്റാൻഡേർഡ് ബ്ലൂടൂത്ത് ഉപകരണങ്ങളുമായി പ്രവർത്തിക്കില്ല. ബ്ലൂടൂത്ത് പോലെ, ബി എൽ ഇ 2.4 GHz ISM ബാൻഡിൽ ആണ് പ്രവർത്തിക്കുന്നത്.എന്നിരുന്നാലും, ക്ലാസിക് ബ്ലൂടൂത്തിൽ നിന്ന് വ്യത്യസ്തമായി, ഒരു കണക്ഷൻ ആരംഭിക്കുമ്പോൾ ഒഴികെ ബി എൽ ഇ നിരന്തരം സ്ലീപ്പ് മോഡിൽ തുടരുന്നു. ബ്ലൂടൂത്ത് ലോ എനർജി (ബി എൽ ഇ) കണക്ഷൻ സമയം കുറച്ച് മില്ലി സെക്കന്റ്(MS) മാത്രമാകുമ്പോൾ സാധാരണ ബ്ലൂടൂത്ത് 100ms വരെ കണക്ഷനു വേണ്ടി എടുക്കുന്നു. ഡാറ്റ റേറ്റ് 1Mb/s- വരെ ഉയർന്നതാണ് കണക്ഷനുകൾ വേ​ഗത കുറയുന്നതിന്റെ കാരണം.