സംഘടിത മേഖലയിലെ ജീവനക്കാര്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ) നടത്തുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ്...
സംഘടിത മേഖലയിലെ ജീവനക്കാര്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ) നടത്തുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം.
പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള തൊഴിലാളികള്‍ക്ക് തങ്ങളുടെ കമ്പനികള്‍ വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീം (ഇ പി എഫ് എസ്)- ല്‍ അംഗമാകാം. 58 വയസ്സ് തികയുമ്പോള്‍ അംഗത്തിന് ലഭിക്കേണ്ട പെന്‍ഷന്‍ തുക ലഭിച്ചു തുടങ്ങും. തുക പിന്‍വലിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. തൊഴില്‍ സമയത്ത് സ്ഥിരമായും പൂര്‍ണമായും അംഗവൈകല്യം സംഭവിച്ച അംഗത്തിനും പെന്‍ഷന് അര്‍ഹതയുണ്ട്. അംഗത്വമെടുത്ത തൊഴിലാളി മരണപ്പെട്ടാല്‍ പെന്‍ഷന്‍ അംഗത്തിന്റെ കുടുംബത്തിന് ലഭിക്കും.
പി എഫ് ആർ ഡി എ
നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്ന് അറിയപ്പെടുന്ന എന്‍ പി എസ് നിയന്ത്രിക്കുന്നത് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പി എഫ് ആർ ഡി എ) യാണ്. കേന്ദ്രസര്‍ക്കാര്‍ ദേശീയ പെന്‍ഷന്‍ പദ്ധതി രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പൗരന്മാര്‍ക്ക് സ്വമേധയാ അംഗത്വമെടുക്കാവുന്ന സംവിധാനമാണിത്. എന്‍ പി എസ് പദ്ധതി പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ സ്ഥാപിക്കുന്നതിനും ആളുകള്‍ക്കിടയില്‍ വിരമിക്കല്‍ കാലത്തേക്കായി തുക നീക്കിവയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, നിങ്ങള്‍ക്ക് ഒരു വ്യക്തിഗത റിട്ടയര്‍മെന്റ് അക്കൗണ്ട് തുറക്കാന്‍ കഴിയും. എന്‍ പി എസ് പദ്ധതി എല്ലാ തൊഴിലാളികള്‍ക്കുമായി ആരംഭിച്ചതാണെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്.
അപകടം
എല്ലാ പ്രതിരോധ നടപടികളും ഉണ്ടായിരുന്നാലും ജോലിസ്ഥലത്ത് അപകടങ്ങള്‍ സംഭവിക്കാം. എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട്, 1923 അനുസരിച്ച് ജീവനക്കാര്‍ക്ക് ജോലിക്കിടയില്‍ അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അവര്‍ക്ക് (അവരുടെ കുടുംബത്തിന്) നഷ്ടപരിഹാരം നല്‍കാന്‍ ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. അത്തരം സാഹചര്യങ്ങളില്‍ തൊഴിലുടമകളെ സഹായിക്കുന്നതിനായാണ് ഇന്‍ഷുറന്‍സ് പോളിസി സ്ഥാപിച്ചിരിക്കുന്നത്. തൊഴില്‍ കരാറുകാരന്‍ എന്ന നിലയില്‍ ഏതൊരു തൊഴിലുടമയ്ക്കും തങ്ങളുടെ കീഴിലുള്ള ജീവനക്കാര്‍/ആശ്രിതര്‍ എന്നിവരോടുള്ള ബാധ്യത നികത്താന്‍ ഈ പോളിസി എടുക്കാം.
നഷ്ടപരിഹാരം
തൊഴിലിടത്തു നിന്ന് ശരീരത്തിന് എന്ത് ക്ഷതം സംഭവിച്ചാലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പെടുന്നു. ജോലിസ്ഥലത്തു നിന്നുള്ള ഏതെങ്കിലും കാരണത്താല്‍ തൊഴിലാളിക്ക് രോഗം പിടിപെട്ടാലും ഇന്‍ഷുറന്‍സ് ലഭിക്കും. മരണപ്പെടുകയോ അംഗപരിമിതരാവുകയോ ചെയ്താല്‍, കിടപ്പിലാവുകയാണെങ്കില്‍ എല്ലാം നഷ്ടപരിഹാരം ലഭിക്കും.