image

7 Jan 2022 6:47 AM GMT

Banking

ബാങ്ക് സന്ദേശങ്ങള്‍ അവഗണിക്കരുത്, സാമ്പത്തിക നഷ്ടം ഒഴിവാക്കാം

MyFin Desk

ബാങ്ക് സന്ദേശങ്ങള്‍ അവഗണിക്കരുത്, സാമ്പത്തിക നഷ്ടം ഒഴിവാക്കാം
X

Summary

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും വാലറ്റില്‍ നിറച്ച് യാത്ര ചെയ്യുന്നവരാണ് നമ്മള്‍. ഇതില്‍ ഒന്നു നഷ്ടപ്പെട്ടാലും പെട്ടന്ന് അറിയണമെന്നില്ല. കാരണം തിരക്കിനിടയില്‍ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഓരോ കാര്‍ഡും എണ്ണി തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്. പല ആവശ്യങ്ങള്‍ യാത്രയ്ക്കിടയില്‍ ഉണ്ടാകുമെന്നതിനാല്‍ കാര്‍ഡുകള്‍ ഒഴിവാക്കാനുമാവില്ല. ഇങ്ങനെ കാര്‍ഡുകള്‍ നഷ്ടപ്പെടുമ്പോള്‍ പലപ്പോഴും വൈകിയാണ് നമ്മള്‍ അറിയുക. ഇങ്ങനെ നഷ്ടപപ്പെടുന്ന നമ്മുടെ എടിഎം കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ നമ്മള്‍ എന്തു ചെയ്യും? സന്ദേശമെത്തും നഷ്ടപ്പെട്ട നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും ബാലന്‍സ് തിരഞ്ഞാല്‍ […]


ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും വാലറ്റില്‍ നിറച്ച് യാത്ര ചെയ്യുന്നവരാണ് നമ്മള്‍. ഇതില്‍ ഒന്നു നഷ്ടപ്പെട്ടാലും...

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും വാലറ്റില്‍ നിറച്ച് യാത്ര ചെയ്യുന്നവരാണ് നമ്മള്‍. ഇതില്‍ ഒന്നു നഷ്ടപ്പെട്ടാലും പെട്ടന്ന് അറിയണമെന്നില്ല. കാരണം തിരക്കിനിടയില്‍ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഓരോ കാര്‍ഡും എണ്ണി തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്. പല ആവശ്യങ്ങള്‍ യാത്രയ്ക്കിടയില്‍ ഉണ്ടാകുമെന്നതിനാല്‍ കാര്‍ഡുകള്‍ ഒഴിവാക്കാനുമാവില്ല. ഇങ്ങനെ കാര്‍ഡുകള്‍ നഷ്ടപ്പെടുമ്പോള്‍ പലപ്പോഴും വൈകിയാണ് നമ്മള്‍ അറിയുക. ഇങ്ങനെ നഷ്ടപപ്പെടുന്ന നമ്മുടെ എടിഎം കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ നമ്മള്‍ എന്തു ചെയ്യും?

സന്ദേശമെത്തും

നഷ്ടപ്പെട്ട നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും ബാലന്‍സ് തിരഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം എത്തുന്ന സംവിധാനം എസ് ബി ഐ ഏര്‍പ്പെടുത്തി. എ ടി എം കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും തട്ടിപ്പ് നടത്തുന്നുവെങ്കില്‍ ഉടന്‍ നിങ്ങള്‍ക്ക് ലഭിക്കും മുന്നറിയിപ്പ്. ഫോണില്‍ എസ് എം എസ് ആയിട്ടാവും ഇവ ലഭിക്കുക.

ബാലന്‍സ് തിരഞ്ഞാല്‍

ഇനി ഇങ്ങനെ ലഭിക്കുന്ന മെസേജുകള്‍ അവഗണിക്കാതിരുന്നാല്‍ നിങ്ങളുടെ പണം നഷ്ടപെടാതിരിക്കും. സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രങ്ങളിലൊന്നാണ് എ ടി എം. ഇതിന് തടയിടുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. എപ്പോള്‍ കാര്‍ഡുപയോഗിച്ച് ബാലന്‍സ് തിരഞ്ഞാലും മിനി സ്റ്റേറ്റ്‌മെന്റിന് എടി എം ല്‍ റിക്വസ്റ്റ് നല്‍കിയാലും സന്ദേശമെത്തും.

അവഗണിക്കരുത്


ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കാതിരിന്നാല്‍ തട്ടിപ്പുകളുടെ ഇരായാവാതിരിക്കാം.ആരെങ്കിലും എടിഎം ഉപയോഗിച്ചാല്‍ ഉടന്‍ ലഭിക്കുന്ന സന്ദേശമനുസരിച്ച് ബാങ്കിനെ ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്യാം. ഇങ്ങനെയുളള പരിശോധന സാധാരണയായി അക്കൗണ്ടില്‍ എത്ര പണം ഉണ്ട് എന്നറിയാനുള്ള തട്ടിപ്പുകാരുടെ ആദ്യ നടപടിയായാണ് ബാങ്കുകള്‍ കരുതുന്നത്. എസ് എം എസ് സന്ദേശത്തിലൂടെ ഇതിന് ഒരു പരിധി വരെ തടയിടാമെന്നാണ് നിഗമനം.

ജാഗ്രത വേണം


നമ്മുടെ ഇന്‍ബോക്‌സില്‍ സന്ദേശങ്ങള്‍ ധാരാളമായി എത്തുന്നുണ്ടാകും. സാമ്പത്തികവും ഇതരവുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് റെജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ ആവശ്യമായതിനാല്‍ ഇത്തരം സന്ദേശങ്ങളെല്ലാം നമ്മുടെ ഇന്‍ബോക്‌സില്‍ വന്നുകൊണ്ടിരിക്കും. സന്ദേശങ്ങളുടെ കുത്തൊഴുക്കില്‍ പലതും ശ്രദ്ധിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. ഇവിടെ നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പ്രത്യേകിച്ച് ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സന്ദേശങ്ങളുടെ കാര്യത്തില്‍.