വില്‍പ്പനക്കാരെക്കാള്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് നേട്ടമുണ്ടാക്കുന്നവിപണിയെയാണ് ബയേഴ്സ് മാര്‍ക്കറ്റ് (buyer's market) എന്നു...
വില്‍പ്പനക്കാരെക്കാള്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് നേട്ടമുണ്ടാക്കുന്ന
വിപണിയെയാണ് ബയേഴ്സ് മാര്‍ക്കറ്റ് (buyer's market) എന്നു പറയുന്നത്.
വിപണിയിലെ മാറ്റങ്ങള്‍ സംഭവിക്കുന്നത് വിതരണവും (supply), ആവശ്യവും
(demand) തമ്മിലുള്ള പൊരുത്തക്കേടുകളിലാണ്.
വിതരണം വര്‍ദ്ധിക്കുകയോ, ഡിമാന്റ് കുറയുകയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ, സംഭവിക്കുമ്പോള്‍ ബയേഴ്സ് മാര്‍ക്കറ്റ് ഉണ്ടാവാം. ഒരു ഉല്‍പ്പന്നം വേഗത്തില്‍ വിറ്റു തീര്‍ക്കാനുള്ള തിടുക്കം, അല്ലെങ്കില്‍ വാങ്ങാനുള്ള തിരക്കുകുറവ് ഇതു രണ്ടും ബയേഴ്സ് മാര്‍ക്കറ്റ് സൃഷ്ടിക്കാറുണ്ട്.
സെല്ലേഴ്സ് മാര്‍ക്കറ്റ് (seller's market) എന്നാല്‍ വില്‍പ്പനയ്ക്ക് ലഭ്യമായ
സാധനങ്ങൾ കുറവുള്ള അവസ്ഥയാണ്. ഇതില്‍ വില്പ്പനക്കാരന്
വിലനിര്‍ണ്ണയിക്കാനുള്ള മേല്‍ക്കൈ ലഭിക്കും. വസ്തുക്കള്‍ക്ക് ഉയര്‍ന്ന ഡിമാന്റും,
കുറഞ്ഞ വിതരണവും, അല്ലെങ്കില്‍ ഈ രണ്ടു സാഹചര്യങ്ങളും, ഉള്ളപ്പോഴാണ് ഇത്
നടക്കുന്നത്. ഇത് ബയേഴ്സ് മാര്‍ക്കറ്റിന്റെ വിപരീത സാഹചര്യമാണ്. സെല്ലേഴ്സ് മാര്‍ക്കറ്റില്‍ നിബന്ധനകളും, വിലകളും നിശ്ചയിക്കുന്നതില്‍ വ്യാപാരികള്‍ക്ക് അധികാരമുണ്ട്.