ബാങ്കുകള്‍ നിക്ഷേപകന് നല്‍കുന്ന ഒരു സൗകര്യമാണ് 'അസ്ബ' (Application Supported by Blocked Amount- ASBA). അതായത്, സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരു നിക്ഷേപകന്‍ ഷെയറുകള്‍...
ബാങ്കുകള്‍ നിക്ഷേപകന് നല്‍കുന്ന ഒരു സൗകര്യമാണ് 'അസ്ബ' (Application Supported by Blocked Amount- ASBA). അതായത്, സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരു നിക്ഷേപകന്‍ ഷെയറുകള്‍ വാങ്ങാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഈ ഓഹരികള്‍ക്കു വേണ്ട പണം
അയാളുടെ ബാങ്ക് അക്കൗണ്ടില്‍ തന്നെ ബ്ലോക്ക് ആവുന്നു.
ഓഹരികള്‍ വിതരണം ചെയ്തുകഴിഞ്ഞ നിക്ഷേപകന് അവ ലഭിച്ചാല്‍, ഈ തുക
അയാളുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെടും. അഥവാ ഓഹരികള്‍ ലഭിക്കാതിരുന്നാല്‍ ഈ തുക സ്വതന്ത്രമാവുകയും ചെയ്യും. നെറ്റ് ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ അസ്ബ ചെയ്യാവുന്നതാണ്. പക്ഷേ സെൽഫ് സർട്ടിഫൈഡ് സിൻഡിക്കേറ്റ് ബാങ്കുകള്‍ക്ക് (ഇടപാടുകള്‍ നടത്താന്‍ സെബി അനുവാദം നല്‍കിയിട്ടുള്ള
ബാങ്കുകളാണ് സെൽഫ് സർട്ടിഫൈഡ് സിൻഡിക്കേറ്റ് ബാങ്കുകള്‍) മാത്രമേ ഈ സൗകര്യം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയൂ. 2016 ജനുവരിയിലാണ് അസ്ബ നിലവില്‍ വന്നത്.
ഉദാഹരണമായി, ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ 50,000 രൂപ ഉണ്ടെന്ന് കരുതുക. 100 രൂപ വിലയുള്ള 150 ഓഹരികള്‍ക്ക് അയാള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ അപേക്ഷ നല്‍കിയെന്നിരിക്കട്ടെ. അപ്പോള്‍ ഈ ഷെയറുകളുടെ ആകെ വിലയായ 15,000 രൂപ ഇയാളുടെ അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ആവുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ അപ്പോഴും 50,000 രൂപ ഉണ്ട്. പക്ഷേ ഇയാള്‍ക്ക് ലഭ്യമായ തുക (available balance) 35,000
രൂപയായിരിക്കും. ഷെയറുകള്‍ ലഭിച്ചാല്‍ ബ്ലോക്ക് ആയ 15,000 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെടും. ഇല്ലെങ്കില്‍ ആ തുക സ്വതന്ത്രമാവും.