image

6 Jan 2022 4:58 AM GMT

Lifestyle

ഇക്കോ മാര്‍ക്ക് എന്നാലെന്ത്?

MyFin Desk

ഇക്കോ മാര്‍ക്ക് എന്നാലെന്ത്?
X

Summary

ഇക്കോമാര്‍ക്ക്  എന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ഇന്ത്യയുടെ ദേശീയ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍) ഉൽപ്പന്നങ്ങൾക്ക് നല്‍കുന്ന സര്‍ട്ടിഫിക്കേഷനാണ്. 1991-ലാണ് ഇത് ആരംഭിച്ചത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുക എന്നതാണ് ഇക്കോ മാര്‍ക്കിന്റെ ലക്ഷ്യങ്ങളിലൊന്ന്.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം  (എം ഒ ഇ എഫ് & സി സി) പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങള്‍ക്കായി നടപ്പിലാക്കുന്ന  ലേബലിംഗ് സ്‌കീം ആണിത്. ഇതിൽ  സോപ്പുകൾ, ഡിറ്റര്‍ജന്റുകൾ, പേപ്പര്‍, ഭക്ഷ്യവസ്തുക്കള്‍, ലൂബ്രിക്കറ്റിംഗ് ഓയിലുകള്‍, പാക്കേജിങ് സാമഗ്രികള്‍/പാക്കേജ്, ആര്‍ക്കിടെക്ചറല്‍ പെയിന്റ്‌സ് ആന്‍ഡ് […]


ഇക്കോമാര്‍ക്ക് എന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ഇന്ത്യയുടെ ദേശീയ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍) ഉൽപ്പന്നങ്ങൾക്ക്...

ഇക്കോമാര്‍ക്ക് എന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ഇന്ത്യയുടെ ദേശീയ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍) ഉൽപ്പന്നങ്ങൾക്ക് നല്‍കുന്ന സര്‍ട്ടിഫിക്കേഷനാണ്. 1991-ലാണ് ഇത് ആരംഭിച്ചത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുക എന്നതാണ് ഇക്കോ മാര്‍ക്കിന്റെ ലക്ഷ്യങ്ങളിലൊന്ന്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം (എം ഒ ഇ എഫ് & സി സി) പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങള്‍ക്കായി നടപ്പിലാക്കുന്ന ലേബലിംഗ് സ്‌കീം ആണിത്. ഇതിൽ സോപ്പുകൾ, ഡിറ്റര്‍ജന്റുകൾ, പേപ്പര്‍, ഭക്ഷ്യവസ്തുക്കള്‍, ലൂബ്രിക്കറ്റിംഗ് ഓയിലുകള്‍, പാക്കേജിങ് സാമഗ്രികള്‍/പാക്കേജ്, ആര്‍ക്കിടെക്ചറല്‍ പെയിന്റ്‌സ് ആന്‍ഡ് പൗഡര്‍ കോട്ടിങ്ങുകള്‍, ബാറ്ററികള്‍, എന്നിങ്ങനെ 17 ഉത്പ്പന്ന വിഭാഗങ്ങളുടെ അന്തിമ മാനദണ്ഡം ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, തടിക്ക് പകരമുള്ളവ, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, എയ്‌റോസോളുകളും പ്രൊപ്പല്ലന്റുകളും, പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, അഗ്‌നിശമന ഉപകരണം, തുകല്‍, കയര്‍, കയര്‍ ഉത്പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

കൃഷിക്കായി കീടനാശിനികള്‍ ഉപയോഗിക്കുന്നതിലൂടെ രാസവസ്തുക്കളില്‍ അടങ്ങിയ വിവിധ ലോഹങ്ങളും ക്ലോറിനും ഭൂമിയിലേക്ക് കലരുന്നു. ഈ രാസവസ്തുക്കള്‍ ജലസ്രോതസ്സുകളില്‍ ലോഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചാലകത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും, ചെമ്പ് അടിസ്ഥാനമാക്കിയുള്ള കുമിള്‍നാശിനികളും (ഫംഗസുകളെ നശിപ്പിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍) രാസവളങ്ങളും കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇവ മണ്ണിലും ജലത്തിലും കലര്‍ന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. വരുംവര്‍ഷങ്ങളിലേക്ക് മനുഷ്യര്‍ക്കും ജലസ്രോതസ്സുകളിലെ ജീവികള്‍ക്കും ഇത് ഭീഷണിയാണ്. ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തടയുന്നതിനാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇക്കോ മാര്‍ക്ക് എന്ന പാരിസ്ഥിതിക ഉത്പന്ന സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുന്നത്. ഭാവി തലമുറകള്‍ക്കും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷിടിക്കുക എന്ന ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഒരു തരത്തിലും ദോഷം വരുത്താത്ത വിധത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഈ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതി വിഭവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതിരിക്കുക എന്നിവയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ലക്ഷ്യമിടുന്നത്.