image

3 Nov 2022 5:14 AM IST

World

പലിശ നിരക്ക് വീണ്ടുമയര്‍ത്തി ഫെഡ് റിസര്‍വ്; ഇക്കുറി മുക്കാല്‍ ശതമാനം

MyFin Desk

പലിശ നിരക്ക് വീണ്ടുമയര്‍ത്തി ഫെഡ് റിസര്‍വ്; ഇക്കുറി മുക്കാല്‍ ശതമാനം
X

Summary

യുഎസ് ഫെഡ് റിസര്‍വ് വീണ്ടും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തി. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തുടര്‍ച്ചയായി നാലാം തവണയും ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തിയത്. പണപ്പെരുപ്പം ലക്ഷ്യത്തിലെത്തുന്നതുവരെ കുടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും, പണപ്പെരുപ്പം കുറയ്ക്കാന്‍ സമയമെടുക്കുമെന്നും അത് യുഎസ് വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ ഇടയാക്കുമെന്നും ഫെഡ് ചെയര്‍മാന്‍ ജെറമി പവല്‍ പറഞ്ഞു. സെപ്റ്റംബറിലും 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന വരുത്തിയിരുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 125 ബേസിസ് […]


യുഎസ് ഫെഡ് റിസര്‍വ് വീണ്ടും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തി. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തുടര്‍ച്ചയായി നാലാം തവണയും ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തിയത്.

പണപ്പെരുപ്പം ലക്ഷ്യത്തിലെത്തുന്നതുവരെ കുടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും, പണപ്പെരുപ്പം കുറയ്ക്കാന്‍ സമയമെടുക്കുമെന്നും അത് യുഎസ് വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ ഇടയാക്കുമെന്നും ഫെഡ് ചെയര്‍മാന്‍ ജെറമി പവല്‍ പറഞ്ഞു. സെപ്റ്റംബറിലും 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന വരുത്തിയിരുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 125 ബേസിസ് പോയിന്റ് കൂടി നിരക്കുയര്‍ത്താന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അന്നേ ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ നവംബറില്‍ 75 ബേസിസ് പോയിന്റിന്റെ വര്‍ധനവ് വിപണികള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഫെബ്രുവരിയില്‍ വെറും 0.25 ശതമാനം മാത്രമായിരുന്ന ഫെഡറല്‍ ഫണ്ട് റേറ്റ് സെപ്റ്റംബറില്‍ 3.25 ശതമാനത്തിലേക്കും, നവംബറില്‍ നാല് ശതമാനത്തിലേക്കും എത്തി. ഇത് 2008 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.