1 Nov 2022 3:35 AM GMT
എന്‍ആര്‍ഐ അക്കൗണ്ടുകള്‍ക്ക് ഐസിഐസിഐ ബാങ്ക് ഈടാക്കുന്ന ചാര്‍ജുകള്‍ പുതുക്കി
MyFin Desk
Summary
ഐസിഐസിഐ ബാങ്ക്, എന്‍ആര്‍ഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ പുതുക്കി. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏതെങ്കിലും സാമ്പത്തിക കാരണത്താല്‍ എന്‍ആര്‍ഐ ഉപഭോക്താവ് നിക്ഷേപിച്ച ചെക്ക് മടങ്ങിയാല്‍ 200 രൂപ ഈടാക്കും. സമാനമായി, എന്‍ആര്‍ഐ ഉപഭോക്താവ് നല്‍കിയ ചെക്ക് മടങ്ങുകയാണെങ്കില്‍ 500 രൂപയാണ് ഈടാക്കുന്നത്. സാമ്പത്തികമല്ലാത്ത കരണങ്ങളാലാണ് ചെക്ക് മടങ്ങുന്നതെങ്കില്‍, 50 രൂപയാണ് ചാര്‍ജ് ഈടാക്കുക. ചെക്ക് ബുക്ക് അനുവദിക്കുന്നതിനുള്ള നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ 25 ചെക്ക് ലീഫ് വരെ […]
ഐസിഐസിഐ ബാങ്ക്, എന്‍ആര്‍ഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ പുതുക്കി. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏതെങ്കിലും സാമ്പത്തിക കാരണത്താല്‍ എന്‍ആര്‍ഐ ഉപഭോക്താവ് നിക്ഷേപിച്ച ചെക്ക് മടങ്ങിയാല്‍ 200 രൂപ ഈടാക്കും. സമാനമായി, എന്‍ആര്‍ഐ ഉപഭോക്താവ് നല്‍കിയ ചെക്ക് മടങ്ങുകയാണെങ്കില്‍ 500 രൂപയാണ് ഈടാക്കുന്നത്. സാമ്പത്തികമല്ലാത്ത കരണങ്ങളാലാണ് ചെക്ക് മടങ്ങുന്നതെങ്കില്‍, 50 രൂപയാണ് ചാര്‍ജ് ഈടാക്കുക.
ചെക്ക് ബുക്ക് അനുവദിക്കുന്നതിനുള്ള നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ 25 ചെക്ക് ലീഫ് വരെ നല്‍കുന്നതിന് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ ഉപഭോക്താവിന്റെ വീട്ടിലേക്ക് ഡെലിവറി ചെയ്യുന്നതിന് 375 രൂപ കൊറിയര്‍ ചാര്‍ജ് ഈടാക്കും.
ഐ എം പി എസ് ഇടപാടിനും നിരക്ക് പുതുക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള ഓരോ ഐ എം പി എസ് ഇടപാടിനും 5 രൂപ നിരക്കില്‍ ഈടാക്കും. ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപ വരെയാണ് ചാര്‍ജ്.
എന്‍ ആര്‍ ഐ ആകൗണ്ടിന്റെ ഇടപാട് വിവരങ്ങള്‍ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് ബാങ്കില്‍ നിന്നോ കസ്റ്റമര്‍ കെയറില്‍ (നോണ്‍ ഐ വി ആര്‍ ) നിന്നോ ലഭിക്കുന്നതിന് 100 രൂപ വീതം ഈടാക്കും. ഐ വി ആറിലുടെ കസ്റ്റമര്‍ കെയര്‍ വഴിയോ, എ ടി എം, നെറ്റ് ബാങ്കിങ് മുഖേനയോ സ്റ്റേറ്റ്‌മെന്റ് എടുക്കുന്ന പക്ഷം 50 രൂപയും ചാര്‍ജാകും.
എന്‍ആര്‍ഐ ഉപഭോക്താക്കള്‍ ഒരു മാസത്തിനുള്ളില്‍ ഒന്നോ അധിലധികമോ തവണകളായി 10,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ ബാങ്ക് അവധി ദിവസങ്ങളില്‍ ഓരോ ഇടപാടിനും 50 രൂപ നല്‍കണം. പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് 6 മണിക്കും പുലര്‍ച്ചേ 8 മണിക്കും ഇടയിലാണ് നിക്ഷേപം നടത്തുന്നെതെങ്കിലും ഇത് ബാധകമാണ്.