30 Oct 2022 12:48 AM GMT
Summary
ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ ജീവനക്കാരുടെ എണ്ണത്തില്‍ എത്രയും വേഗം വെട്ടിക്കുറയ്ക്കല്‍ നടത്താന്‍ എലോണ്‍ മസ്‌ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ചയാണ് 44 ബില്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. കമ്പനിയിലെ എല്ലാ മേഖലകളിലും തൊഴിലാളികളുടെ എണ്ണത്തില്‍ വെട്ടിക്കുറയ്ക്കല്‍ ഉണ്ടാകുമെന്നും, ചില വിഭാഗങ്ങളില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കല്‍ നടത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്ററില്‍ ഏകദേശം 7,500 ജീവനക്കാരാണുള്ളത്. ഏപ്രിലില്‍ മസ്‌ക് കമ്പനി ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ, തൊഴിലാളികളെ പിരിച്ചുവിടുമെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയെയും, റോക്കറ്റ് […]
ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ ജീവനക്കാരുടെ എണ്ണത്തില്‍ എത്രയും വേഗം വെട്ടിക്കുറയ്ക്കല്‍ നടത്താന്‍ എലോണ്‍ മസ്‌ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ചയാണ് 44 ബില്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. കമ്പനിയിലെ എല്ലാ മേഖലകളിലും തൊഴിലാളികളുടെ എണ്ണത്തില്‍ വെട്ടിക്കുറയ്ക്കല്‍ ഉണ്ടാകുമെന്നും, ചില വിഭാഗങ്ങളില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കല്‍ നടത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്ററില്‍ ഏകദേശം 7,500 ജീവനക്കാരാണുള്ളത്.
ഏപ്രിലില്‍ മസ്‌ക് കമ്പനി ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ, തൊഴിലാളികളെ പിരിച്ചുവിടുമെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയെയും, റോക്കറ്റ് നിര്‍മാണ കമ്പനിയായ സ്‌പേസ് എക്‌സിനെയും നയിക്കുന്ന മസ്‌ക്, ട്വിറ്ററിനെ സ്വകാര്യമാക്കുമെന്നും, തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്നും, അതിന്റെ ഉള്ളടക്കത്തിലെ മോഡറേഷന്‍ നിയമങ്ങള്‍ പിന്‍വലിക്കുമെന്നും, പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും നിക്ഷേപകരോട് പറഞ്ഞിരുന്നു.
വ്യാഴാഴ്ച്ചയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായതെങ്കിലും, ബുധനാഴ്ച്ച സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്ത് എത്തിയ എലോണ്‍ മസ്‌ക് ജീവനക്കാരുമായി കൂടിക്കാഴ്ച്ച ആരംഭിച്ചിരുന്നു. പിന്നീട് സിഇഒ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗാഡെ എന്നിവരുള്‍പ്പെടെ നിരവധി എക്‌സിക്യൂട്ടീവുകളെ ജോലിയില്‍ നിന്നും പുറത്താക്കി. എന്നാല്‍, ഏതൊക്കെ പോസ്റ്റുകള്‍ നിലനിര്‍ത്തണം, ഏതൊക്കെ പിന്‍വലിക്കണം തുടങ്ങിയ മേഖലകള്‍ പരിശോധിക്കാന്‍ മസ്‌ക് സമയം എടുക്കുന്നുണ്ട്. എല്ലാത്തരം കമന്ററികള്‍ക്കും ട്വിറ്റര്‍ ഒരു ഫ്രീ വീലിംഗ് സ്ഥലമാകണമെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നിരോധിത ഉപയോക്താക്കളെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം ആദ്യം പറഞ്ഞെങ്കിലും, അത്തരം മാറ്റങ്ങള്‍ ഉടനടി സംഭവിക്കില്ലെന്ന് മസ്‌ക് വെള്ളിയാഴ്ച വ്യക്തമാക്കി. പകരം, ഉള്ളടക്ക ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു കൗണ്‍സില്‍ രൂപീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.