25 Oct 2022 12:47 PM IST
Summary
രാജ്യത്തെ സംഘടിത മേഖലയിലെ തൊഴില്‍ സൃഷ്ടി കഴിഞ്ഞ നാല് മാസത്തിനുശേഷം ആഗസ്റ്റില്‍ കുറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട പ്രൊവിഷണല്‍ പേറോള്‍ ഡാറ്റയനുസരിച്ച് ഇപിഎഫ്ഒയിലെ പുതിയതായി ചേര്‍ത്തവരുടെ എണ്ണം ഓഗസ്റ്റില്‍ 7.1 ശതമാനം കുറഞ്ഞ് 1.69 ദശലക്ഷമായി. ജൂലൈയില്‍ ഇത് 1.82 ദശലക്ഷം, ജൂണില്‍ 1.82 ദശലക്ഷം, മേയില്‍ 1.53 ദശലക്ഷം, […]
രാജ്യത്തെ സംഘടിത മേഖലയിലെ തൊഴില്‍ സൃഷ്ടി കഴിഞ്ഞ നാല് മാസത്തിനുശേഷം ആഗസ്റ്റില്‍ കുറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരം.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട പ്രൊവിഷണല്‍ പേറോള്‍ ഡാറ്റയനുസരിച്ച് ഇപിഎഫ്ഒയിലെ പുതിയതായി ചേര്‍ത്തവരുടെ എണ്ണം ഓഗസ്റ്റില്‍ 7.1 ശതമാനം കുറഞ്ഞ് 1.69 ദശലക്ഷമായി.
ജൂലൈയില്‍ ഇത് 1.82 ദശലക്ഷം, ജൂണില്‍ 1.82 ദശലക്ഷം, മേയില്‍ 1.53 ദശലക്ഷം, ഏപ്രിലില്‍ 1.53 ദശലക്ഷം എന്നിങ്ങനെയായിരുന്നു ഇപിഎഫ്ഒയില്‍ അംഗമായവരുടെ കണക്ക്. ഇഎസ്ഐസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിലും ആഗസ്റ്റില്‍ കുറവുണ്ടായി. ഇത് എട്ട് ശതമാനം കുറഞ്ഞ് 1.46 ദശലക്ഷമായി. ജൂലൈയില്‍ ഇത് 1.58 ദശലക്ഷം, ജൂണില്‍ 1.56 ദശലക്ഷം, മേയില്‍ 1.51 ദശലക്ഷം, ഏപ്രിലില്‍ 1.28 ദശലക്ഷം എന്നിങ്ങനെയായിരുന്നു രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍.
ഓഗസ്റ്റില്‍ എന്‍പിഎസില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ജൂലൈയിലെ 66,014 ല്‍ നിന്നും 0.71 ശതമാനം കുറവോടെ 65,543 ല്‍ എത്തി. ജൂണില്‍ 58,425, മേയില്‍ 60,926, ഏപ്രിലില്‍ 64,569 എന്നിങ്ങനെയാണ് എന്‍പിഎസില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്.
എന്നാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍ സംഘടിത മേഖലയിലെ തൊഴിലിന്റെ എണ്ണം 2021 ആഗസ്റ്റിലേക്കാള്‍ ഉയര്‍ന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയിലായിരുന്നതിനാല്‍ 1.48 ദശലക്ഷം ആളുകളാണ് ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ നിന്നും 14.4 ശതമാനം ഉയര്‍ന്നതാണ് ഈ ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. ഇഎസ്ഐസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും മുന്‍ വര്‍ഷം ഓഗസ്റ്റിലെ 1.32