image

22 Oct 2022 4:42 AM GMT

News

വിനോദ നികുതി കുടിശിക: പരസ്പരം ഗോളടിച്ച് കൊച്ചി കോർപറേഷനും ബ്ലാസ്റ്റേഴ്‌സും

Niyam Thattari

വിനോദ നികുതി കുടിശിക: പരസ്പരം ഗോളടിച്ച് കൊച്ചി കോർപറേഷനും ബ്ലാസ്റ്റേഴ്‌സും
X

Summary

കൊച്ചി: കളി ആവേശം അലതല്ലുമ്പോൾ വിനോദ നികുതിയെ ചൊല്ലി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും കൊച്ചി കോർപ്പറേഷനു൦ തമ്മിൽ തർക്കം. കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾ നടത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൊച്ചി കോപ്പറേഷന് നൽകേണ്ട വിനോദ നികുതിയെ ചെല്ലിയാണ് ഇരുകൂട്ടരും തമ്മിൽ കലഹം നടക്കുന്നത്. ഇത് സംബന്ധിച്ച കോപ്പറേഷൻന്റെ റവന്യൂ വിഭാഗം ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നോട്ടീസ് നല്കിട്ടുണ്ട്. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് കഴിഞ്ഞ മത്സരങ്ങളിൽ വിറ്റു പോയത് . […]


കൊച്ചി: കളി ആവേശം അലതല്ലുമ്പോൾ വിനോദ നികുതിയെ ചൊല്ലി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും കൊച്ചി കോർപ്പറേഷനു൦ തമ്മിൽ തർക്കം. കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾ നടത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൊച്ചി കോപ്പറേഷന് നൽകേണ്ട വിനോദ നികുതിയെ ചെല്ലിയാണ് ഇരുകൂട്ടരും തമ്മിൽ കലഹം നടക്കുന്നത്. ഇത് സംബന്ധിച്ച കോപ്പറേഷൻന്റെ റവന്യൂ വിഭാഗം ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നോട്ടീസ് നല്കിട്ടുണ്ട്.

ലക്ഷ കണക്കിന് ടിക്കറ്റുകളാണ് കഴിഞ്ഞ മത്സരങ്ങളിൽ വിറ്റു പോയത് . മത്സരം നടത്തുമ്പോൾ വിനോദ നികുതിയായി 100 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഓരോ ടിക്കറ്റിനും 8.5% നികുതിയും 100 രൂപയിൽ താഴെയുള്ള ടിക്കറ്റിന് 5% നികുതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കണമെന്നാണ് ചട്ടം. അതായതു ഒരു മത്സരം നടക്കുമ്പോൾ 50 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ് കോപ്പറേഷന് നികുതിയിനത്തിൽ ലഭിക്കണ്ടത് .

"നിലവിൽ എത്ര രൂപ കോർപറേഷന് ലഭിക്കാനുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അധികൃതർ എത്ര ടിക്കറ്റ് വില്പന നടത്തിയെന്ന കണക്ക് കൊച്ചി കോർപറേഷൻ റവന്യൂ വിഭാഗത്തിന് കൈമാറിയാൽ മാത്രമേ പറയാൻ സാധിക്കു. എന്നാൽ ക്രിക്കറ്റ് ,ഫുട്ബാൾ മത്സരങ്ങൾക്ക് 48 ശതമാനം പ്രത്യക നികുതിയാണ് കൗൺസിൽ തീരുമാനമനുസരിച്ചു നൽകേണ്ടത് . മറ്റ് വിനോദ പടിപടികൾക്ക് 100 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഓരോ ടിക്കറ്റിനും 8.5 ശതമാനം നികുതിയും 100 രൂപയിൽ താഴെയുള്ള ടിക്കറ്റിന് 5 ശതമാനം നികുതിയുമാണ് നൽകേണ്ടത്," റവന്യൂ ഓഫീസർ ആന്റണി ലൈനൽ അരുജ പറഞ്ഞു .

"നിലവിൽ 28 ശതമാനം ജി എ സ് ടി അടക്കുന്നുണ്ട്. അതുകൊണ്ട് വിനോദ നികുതി ഞങ്ങൾക്ക് ബാധകമല്ല; ഈ വിഷയത്തിൽ വ്യക്തത വരുത്താൻ സേവന നികുതി (ജിഎസ്ടി) വിഭാഗത്തിന് കത്തയച്ചുട്ടുണ്ട്. മാത്രമല്ല, കൊച്ചി കോർപ്പറേഷൻ അയച്ച നോട്ടീസിന് മറുപടി നൽകിയതുമാണ്,” കേരള ബ്ലാസ്റ്റേഴ്സിസ് അധികൃതർ പറഞ്ഞു.

2019-ൽ കൊച്ചി കോപ്പറേഷൻ നൽകിയ നോട്ടീസിന് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
കോടതിയിൽ നിന്നും സ്റ്റേ നേടിയിരുന്നു. എന്നാൽ കോടതിയുടെ സ്റ്റേ ഇപ്പോൾ നിലനിൽക്കില്ലെന്നാണ് കോപ്പറേഷൻ വാദം. ഒരു മത്സരം നടത്തുമ്പോൾ വലിയ വരുമാനമാണ് നടത്തിപ്പുകാർക്ക് ലഭിക്കുന്നത്. അതിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൗൺസിൽ പ്രത്യക നികുതി ഏർപ്പെടുത്തിയത്.

"വിവാദങ്ങൾക്കോ തർക്കങ്ങൾക്കോ ഇല്ല, കോപ്പറേഷന് ലഭിക്കാനുള്ളത് ജനങ്ങളുടെ പണമാണ്; അത് ലഭിക്കുക തന്നെ വേണം. ഐ‌എസ്‌എൽ മത്സരങ്ങൾ കാണാൻ നിരവധി പേരാണ് നഗരത്തിലെത്തുന്നത്; കളി മുടങ്ങരുത്. ഈ വിഷയ൦ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിട്ടുണ്ട്," കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം, കേരളത്തിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങളെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് കേരള സർക്കാർ 2017 ജൂൺ 24 ന് ഉത്തരവ് (നമ്പർ 123/2017) ഇറക്കിയിരുന്നു .

തദ്ദേശ സ്വയം ഭരണ വകുപ്പ് ചരക്കു സേവന നികുതി നിയമം-തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾ ഈടാക്കി വരുന്ന വിനോദ നികുതി 2017 ജൂലായ് ഒന്നുമുതൽ ഒഴിവാക്കിയതായാണ് ഉത്തരവിൽ പറയുന്നത് .

ഐഎസ്എൽ ടൂർണമെന്റുകളിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് വിനോദ നികുതി ബാധകമാക്കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ മുമ്പാകെ ഒരു റിട്ട് ഹർജിയും നിലവിലുണ്ടന്നും,

ഐഎസിന്റെ ഭാഗമായി കൊച്ചിയിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് വിനോദ നികുതി അടക്കണമെന്ന കൊച്ചി കോർപ്പറേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

200 മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റിന് 48 ശതമാനം വിനോദ നികുതിയാണ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഈടാക്കുന്നത് .

ഇന്ത്യ-ഓസ്‌ട്രേലിയ (1998 ) , ഇന്ത്യ-ദക്ഷിണാഫ്രിക്ക ( 2000), ഇന്ത്യ-സിംബാബ്‌വെ (2002), ഇന്ത്യ-പാകിസ്ഥാൻ (2005), ഇന്ത്യ-ഇംഗ്ലണ്ട് (2006), ഇന്ത്യ-ഓസ്‌ട്രേലിയ (2010)എന്നിവയ്‌ക്ക് വിനോദ നികുതിയിൽ പൂർണമായും കൊച്ചി കോപ്പറേഷൻ ഇളവ് നൽകിയിരുന്നു. 2013 ൽ ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന് 50 ശതമാനം വിനോദ നികുതിയാണ് ഈടാക്കിയത്. ഇതുവരെ 10 ക്രിക്കറ്റ് മത്സരങ്ങളാണ് കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്നത്. 2014 ലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്.

എന്തായാലും കൊച്ചിൻ കോർപറേഷനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള വാക് പോര് വാശിയോടെ നടക്കുകയാണ്. ഹൈക്കോടതിയിൽ വെച്ച് ഇനിയും കണ്ടുമുട്ടേണ്ടി വരുമെന്ന നിലയിലാണ് പിന്നണിയിൽ കളിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്.